For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഏതെങ്കിലും അബ്കാരിയുടെ ഭാര്യയായിട്ടുണ്ടാവും; സിനിമയില്‍ വന്നില്ലായിരുന്നെങ്കിൽ ഇതാവും അവസ്ഥയെന്ന് നടി അനുമോൾ

  |

  വ്യത്യസ്തമായ റോളുകളിലൂടെ മലയാളികളുടെ മനംകവര്‍ന്ന നടിയാണ് അനുമോള്‍. സ്ത്രീ പ്രധാന്യമുള്ള ശക്തമായ കഥാപാത്രങ്ങളാണ് അനുവിനെ മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തയാക്കിയത്. അതേ സമയം സിനിമയില്‍ അഭിനയിച്ചില്ലായിരുന്നെങ്കില്‍ ഞാനേതെങ്കിലും അബ്കാരിയെ വിവാഹം കഴിച്ച് അദ്ദേഹത്തിന്റെ വീട്ടില്‍ ഉണ്ടായിരുന്നിരിക്കുമെന്നാണ് അനു പറയുന്നത്.

  തന്റെ പിതാവും അതുപോലൊരു അബ്കാരിയായിരുന്നു. അങ്ങനെ പറയുന്നതില്‍ ഞാനിപ്പോഴും അഭിമാനിക്കുന്നുണ്ടെന്നാണ് കാന്‍ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നടി പറയുന്നത്. ഒപ്പം വീട്ടിലുള്ള അമ്മയെയും അനിയത്തിയെയും കുറിച്ചും യാത്രകളെ കുറിച്ചുമൊക്കെ നടി മനസ് തുറക്കുകയാണ്.

  സിനിമ ചെയ്തില്ലായിരുന്നെങ്കില്‍ എന്നെ ഏതെങ്കിലും അബ്കാരിയെ കൊണ്ട് പിടിച്ച് കെട്ടിച്ച് വിട്ടിട്ടുണ്ടാവും. എവിടെ പോയാലും ഒരു അബ്കാരി കണക്ഷന്‍ ഉണ്ടാവും. ഞാനൊരു അബ്കാരിയുടെ മകളാണെന്നുള്ളതില്‍ എനിക്ക് അഭിമാനമുണ്ട്. എന്റെ ആ കാലഘട്ടവും വീടിന്റെ അവസ്ഥയുമൊക്കെ വെച്ച് നോക്കിയാല്‍ ഏതെങ്കിലും ഒരു അബ്കാരിയുടെ വീട്ടിലായിരിക്കും ഞാനിപ്പോള്‍ ഉണ്ടാവേണ്ടതെന്ന്', അനു പറയുന്നു.

  Also Read: 'ഞാന്‍ ആരേയും മുതലാക്കാന്‍ പോയിട്ടില്ല, മിക്കതും എന്‍റെ പ്രായത്തിന് പാകമാകാത്തവയായിരുന്നു'; റഹ്മാൻ!

  ഇനിയൊരു ബിസിനസ് ചെയ്യാനൊന്നും സാധ്യതയില്ല. അച്ഛന്‍ മരിച്ചപ്പോള്‍ അത് മുന്നോട്ട് കൊണ്ട് പോകണമെന്ന് അമ്മയ്ക്കൊക്കെ താല്‍പര്യം ഉണ്ടായിരുന്നു. കുറച്ച് കാലം നമ്മളത് കൊണ്ട് നടന്നിരുന്നു. ഞാന്‍ വലുതായതിന് ശേഷമാണ് അതൊന്നും വേണ്ട എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. ഇനി എന്തെങ്കിലുമൊക്കെ ചെയ്യുമെന്ന് ഒരു പ്ലാനിങ്ങുമില്ല. ജീവിതം വരുന്നത് എങ്ങനെയാണോ അതുപോലെ പോവുകയാണ്. നാളെ രാവിലെ എഴുന്നേറ്റിട്ട് എന്ത് ചെയ്യുമെന്ന് എനിക്ക് പോലും അറിയില്ലെന്ന് നടി കൂട്ടിച്ചേര്‍ത്തു.

  Also Read: നിന്റെ അമ്മയ്ക്കുള്ളത് തന്നെയാണ് എനിക്കുമുള്ളത്! റോബിനെ ഫോളോ ചെയ്യാന്‍ സൗകര്യമില്ല; തുറന്നടിച്ച് ഡെയ്‌സി

  യാത്രകളെ ഒട്ടും ഇഷ്ടപ്പെടാത്തവരാണ് തന്റെ അമ്മയും അനിയത്തിയുമെന്നാണ് അനു പറയുന്നത്. അനിയത്തിയുടെ ജന്മദിനം ആഘോഷിക്കാനായി കൂര്‍ഗിലേക്ക് യാത്ര പോയ അനുഭവവും നടി പങ്കുവെച്ചു. പതിനാറ് മണിക്കൂറോളം ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് അവരെയും കൊണ്ട് കൂര്‍ഗിലെ കാട്ടിനകത്ത് ഒരു എസ്‌റ്റേറ്റുണ്ട്. അവിടെ രാത്രി പിറന്നാളാഘോഷം സംഘടിപ്പിച്ചു.

  ഈ കാട്ടിലേക്കാണ് കൊണ്ട് വരാന്‍ ഉദ്ദേശിച്ചതെങ്കില്‍ നമ്മുടെ വീടിന്റെ തൊടിയില്‍ പോയാല്‍ പോരായിരുന്നോ എന്നാണ് അമ്മയും അനിയത്തിയും ചോദിച്ചത്. അങ്ങനത്തെ ആള്‍ക്കാരാണ് അവരെന്ന് അനു പറഞ്ഞു.

  ഒന്നും മറക്കാത്ത ആളാണ് ഞാന്‍. എല്ലാം ഓര്‍ത്തോര്‍ത്ത് വെക്കും. ഭയങ്കര ദേഷ്യമുണ്ടെങ്കില്‍ എനിക്ക് നിങ്ങളോട് ദേഷ്യമാണെന്ന് നേരിട്ട് പറയും. അതെന്റെ ഉള്ളിലുണ്ട്. എന്താ കാര്യം പറയാനുള്ളത് അത് പറഞ്ഞോളാന്‍ പറയും.

  രണ്ട്, മൂന്ന് വര്‍ഷം മുന്‍പ് ഒരു ന്യൂയറിന് എനിക്ക് വല്ലാത്ത ദേഷ്യം ഉണ്ടായിരുന്ന ചിലരെ വിളിച്ച് സംസാരിച്ചു. അങ്ങനെ സംസാരിച്ച് തന്നെ ആ ദേഷ്യം ഇല്ലാതാക്കി. ദേഷ്യം മനസില്‍ കൊണ്ട് നടക്കരുതെന്നാണ് ഞാന്‍ ചിന്തിക്കാറുള്ളത്. അത് നമ്മുടെ എനര്‍ജിയും കളയുമെന്ന് അനു പറഞ്ഞു.

  Read more about: anumol അനുമോള്‍
  English summary
  Actress Anumol Opens Up About Her Marriage Plans And Family Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X