For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഓട്ടര്‍ഷ കണ്ട് 300 രൂപ സ്വാഹയായെന്ന് പ്രേക്ഷകന്‍! മാസ് മറുപടിയുമായി അനുശ്രീ! വൈറലാവുന്ന വീഡിയോ കാണൂ!

  |

  റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്കെത്തി താരങ്ങളായി മാറിയ നിരവധി നായികമാരുണ്ട്. അവരിലൊരാളാണ് അനുശ്രീ. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന ഷോയിലൂടെ തുടക്കം കുറിച്ച താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിലൂടെയാണ് അനുശ്രീ അരങ്ങേറിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ ലഭിച്ച അത് പിന്തുണയും സ്വീകാര്യതയും ഇന്നും താരത്തിന് ലഭിക്കുന്നുണ്ട്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് താരം തെളിയിച്ചിരുന്നു. സുജിത്ത് വാസുദേവന്‍ സംവിധാനം ചെയ്ത ഓട്ടര്‍ഷയാണ് താരത്തിന്റെതായി പുറത്തിറങ്ങിയ പുതിയ ചിത്രം. കണ്ണൂരിലെ ഓട്ടോ ഡ്രൈവറായ അനിതയെന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

  ബാലഭാസ്ക്കറിന് അപ്പോഴും ബോധമുണ്ടായിരുന്നു! അദ്ദേഹം തലയനക്കുന്നുണ്ടായിരുന്നുവെന്ന് സാക്ഷിയായ ഡ്രൈവര്‍

  സിനിമയ്ക്കായി ഡ്രൈവിങ് പഠിച്ചതിനെക്കുറിച്ചും ലൊക്കേഷനിലെ അനുഭവത്തെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. സിനിമാട്ടോഗ്രാഫറായ സുജിത്ത് വാസുദേവനാണ് ഈ ചിത്രമൊരുക്കിയത്. തുടക്കത്തില്‍ ചിത്രത്തിലേക്ക് വേറെയാളെയായിരുന്നു പരിഗണിച്ചിരുന്നതെന്നും പിന്നീടാണ് അത് അനുശ്രീയിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിനിമ മുന്നേറുന്നതിനിടയിലാണ് വിശേഷങ്ങളുമായി അനുശ്രീയും എത്തിയത്. ഫേസ്ബുക്ക് ലൈവിനിടയിലായിരുന്നു താരത്തോട് പ്രേക്ഷകന്‍ നിരാശ അറിയിച്ചത്. അതിന് താരം നല്‍കിയ മറുപടി വൈറലായിക്കൊണ്ടിരിക്കുകയാണ്. തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും മറ്റും കൃത്യമായി മറുപടി നല്‍കാറുണ്ട് ഈ താരം. ഇത്തവണയും പതിവ് തെറ്റിച്ചിട്ടില്ല അനുശ്രീ. ലൈവിനിടയിലെ കൂടുതല്‍ വിശേഷങ്ങളറിയാന്‍ തുടര്‍ന്നുവായിക്കൂ.

  പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ സുഹൃത്തുക്കളോടല്ല ഭാര്യയോടാണ് പറയുന്നത്! ആശയെക്കുറിച്ച് മനോജ് കെ ജയന്‍!

  പൈസ പോയി

  പൈസ പോയി

  സുജിത്ത് വാസുദേവ് സംവിധാനം ചെയ്ത ഓട്ടര്‍ഷ അടുത്തിടെയാണ് തിയേറ്ററുകളിലേക്കെത്തിയത്. റിലീസ് ദിനത്തില്‍ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. അനുശ്രീയുടെ ആരാധകര്‍ ഈ ചിത്രം ഇഷ്ടമായെന്നും മികച്ച അഭിനയമായിരുന്നുവെന്നുമുള്ള പ്രതികരണമായിരുന്നു ലഭിച്ചത്. എന്നാല്‍ സിനിമ വിചാരിച്ചത്ര പോരെന്നുമുള്ള കമന്റുകളും ലഭിച്ചിരുന്നു. ഫേസ്ബുക്ക് ലൈവിലെത്തിയ അനുശ്രീയോട് നേരിട്ട് ഇതേക്കുറിച്ച് പറഞ്ഞിരുന്നു. കണ്ടിലും കുഴിയിലും വീണ്് മനം മടുപ്പിച്ച് കൊല്ലുന്ന ഓട്ടര്‍ഷ, 300 രൂപ സ്വാഹ, അവസാനം ഇറങ്ങിയോടി എന്നായിരുന്നു ആഷിഖ് അലി എന്നയാളുടെ കമന്റ്. ലൈവിനിടയില്‍ ആരാധകരുമായി സംവദിക്കുന്നതിനിടയില്‍ തനിക്ക് മുന്നിലെത്തിയ ഈ കമന്റ് അനുശ്രീ കണ്ടിരുന്നു.

  അനുശ്രീയുടെ മറുപടി

  അനുശ്രീയുടെ മറുപടി

  എന്തുകൊണ്ടാണ് താങ്കള്‍ക്ക് അത്തരത്തിലൊരു അനുഭവം ഉണ്ടായതെന്ന് അറിയില്ല, 300 രൂപ എങ്ങനെ പോയെന്നുമറിയില്ല, തന്റെ ഒഫീഷ്യല്‍ പേജിലേക്ക് ആഷിഖ് അലിയുടെ നമ്പറും അക്കൗണ്ട് വിവരങ്ങളും മെസ്സേജ് ചെയ്യാനാണ് അനുശ്രീ നിര്‍ദേശിച്ചിട്ടുള്ളത്. 2 ദിവസത്തിനകം തന്നെ 300 രൂപ താന്‍ ട്രാന്‍സ്ഫര്‍ ചെയ്ത് തരാമെന്നും അതിന് ജിഎസ്ടി വരുമോയെന്ന് അറിയില്ലെന്നും താരം പറഞ്ഞിരുന്നു. നമുക്ക് ആരുടെയും നഷ്ടക്കച്ചവടത്തിന് നില്‍ക്കാന്‍ താല്‍പര്യമില്ലെന്നും, അത്രക്ക് വിഷമമുണ്ടെങ്കില്‍ അക്കൌണ്ട് വിവരങ്ങള്‍ മെസ്സേജ് ചെയ്യൂയെന്നും താരം പറഞ്ഞതോടെ നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

  തേപ്പ് വേഷങ്ങള്‍ ചെയ്യുമോ?

  തേപ്പ് വേഷങ്ങള്‍ ചെയ്യുമോ?

  മലയാള സിനിമയിലെ പ്രധാന തേപ്പുകാരികളില്‍ ഒരാളായും താരത്തെ വിശേഷിപ്പിക്കാറുണ്ട്. അത്തരത്തിലുള്ള വേഷങ്ങള്‍ ലഭിച്ചാല്‍ ചെയ്യുമോയെന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്. തന്റെ തേപ്പുകാരി കഥാപാത്രത്തെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നതിനാലാണല്ലോ ഇങ്ങനെ ചോദിച്ചത്. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും അതോര്‍ത്തിരിക്കുന്നുണ്ടല്ലോ, എന്തായാലും അത്തരം വേഷം ലഭിച്ചാല്‍ ചെയ്യുമെന്നും താരം പറയുന്നു. പക്ഷേ അക്കാര്യത്തില്‍ ഒരു നിബന്ധനയുണ്ട്. നല്ല തിരക്കഥയാണെങ്കില്‍ മാത്രമേ താന്‍ അങ്ങനെ ചെയ്യൂവെന്നും താരം പറയുന്നു. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ സൗമന്യ എന്ന കഥാപാത്രത്തെയായിരുന്നു അനുശ്രീ അവതരിപ്പിച്ചത്. ഇടയ്ക്ക് വെച്ച് നായകനെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം ചെയ്യുന്ന താരത്തെ അന്നേ തേപ്പുകാരിയായി മുദ്ര കുത്തിയിരുന്നു.

  രാഷ്ട്രീയമൊന്നുമില്ല

  രാഷ്ട്രീയമൊന്നുമില്ല

  നിങ്ങളിലെ അഭിനേത്രിയെ ഏറെ ഇഷ്ടമാണെന്നും രാഷ്ട്രീയം ഇഷ്ടമല്ലെന്നുമായിരുന്നു മറ്റൊരാളുടെ കമന്റ്. നമുക്കങ്ങനെ പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ലെന്നായിരുന്നു താരത്തിന്റെ കമന്റ്. ശ്രീകൃഷ്ണ ജയന്തി റാലിക്കിടയില്‍ ഭാരതാംബയായതുമായി ബന്ധപ്പെട്ട് താരത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. ഇതോടെയാണ് താരം സംഘിയാണെന്ന തരത്തില്‍ പലരും വിശേഷിപ്പിച്ചത്. ചെറുപ്പം മുതലേ തന്നെ ഇത്തരത്തിലള്ള പരിപാടികളില്‍ പങ്കെടുക്കാറുണ്ടെന്നും സിനിമയിലെത്തിയതിന് ശേഷവും അത് തുടരുകയായിരുന്നുവെന്നും അല്ലാതെ പ്രത്യേകിച്ച് രാഷ്ട്രീയമൊന്നും തനിക്കില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.

  ആശങ്കയോടെയാണ് ഏറ്റെടുത്തത്

  ആശങ്കയോടെയാണ് ഏറ്റെടുത്തത്

  ഓട്ടര്‍ഷയിലെ കഥാപാത്രത്തെ ഏറ്റെടുക്കുമ്പോള്‍ ആശങ്കയായിരുന്നുവെന്നും ഇതേക്കുറിച്ച് സംവിധായകനോട് തുടക്കത്തിലേ സൂചിപ്പിച്ചിരുന്നുവെന്നും ഇത് തനിക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞതോടെയാണ് സിനിമയുമായി മുന്നേറിയതെന്നും താരം പറയുന്നു. മുന്‍പ് അഭിനയിച്ചിരുന്ന സിനിമകളെ വെച്ച് നോക്കുമ്പോള്‍ കൂടുതല്‍ ടെന്‍ഷനടിച്ച കഥാപാത്രമാണ് ഇത്. തന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ പുരോഗമിക്കുന്നത്. നമ്മളെത്തന്നെയല്ലേ എല്ലാവരും കാണുന്നതെന്ന ആശങ്ക അലട്ടിയിരുന്നു. ധൈര്യപൂര്‍വ്വമായിരുന്നു ആ വെല്ലുവിളി ഏറ്റെടുത്തതെന്നും താരം പറയുന്നു.

  ഓട്ടോ ഓടിക്കാന്‍ പഠിച്ചത്

  ഓട്ടോ ഓടിക്കാന്‍ പഠിച്ചത്

  സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് തന്നെത്തേടിയെത്തിയ മറ്റൊരു വെല്ലുവിളിയായിരുന്നു ഓട്ടോ ഓടിക്കുന്നത്. നേരത്തെ ഒരു സിനിമയ്ക്ക് വേണ്ടി താന്‍ ഓട്ടോ ഓടിക്കാന്‍ പഠിച്ചിരുന്നുവെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും പറഞ്ഞ് സുജിത്തേട്ടന്റെ ഭാര്യയായ മഞ്ജു ചേച്ചി ധൈര്യം തന്നതോടെയാണ് അത് പഠിച്ചത്. തുടക്കത്തില്‍ സെറ്റില്‍ മാത്രം ഓടിച്ചായിരുന്നു , പിന്നീടാണ് തന്നെ കണ്ണൂര്‍ ടൗണിലേക്ക് വിട്ടത്. അതൊരു ഒന്നൊന്നര അനുഭവമായിരുന്നു. ഇന്നിപ്പോള്‍ എത്ര മോശം റോഡായാലും അതിലൂടെ താന്‍ ധൈര്യമായി ഓട്ടോ ഓടിച്ച് പോവുമെന്നും താരം പറഞ്ഞിരുന്നു.

  ഓട്ടോയില്‍ സഞ്ചരിക്കാറുണ്ട്

  ഓട്ടോയില്‍ സഞ്ചരിക്കാറുണ്ട്

  അഭിനേത്രിയായെന്ന് വെച്ച് ഓട്ടോയില്‍ സഞ്ചരിക്കാതിരിക്കുന്ന ആളല്ല താന്‍. ഓരോ സിനിമ കഴിയുമ്പോഴും നാട്ടിലേക്ക് ഓടിയെത്താറുണ്ട്. നാട്ടിലെത്തിയാല്‍ തനി നാട്ടിന്‍പുറത്തുകാരിയായാണ് പെരുമാറാറുള്ളത്. താരജാഡയില്ലാതെ പരിപാടികളിലും മറ്റും പങ്കെടുക്കാറുണ്ട്. തുടക്കത്തില്‍ അത്ര നല്ല പ്രതികരണമായിരുന്നില്ല തന്നെക്കുറിച്ച് ലഭിച്ചതെന്നും ഒരുപാട് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും താരം നേരത്തെ പറഞ്ഞിരുന്നു. നാട്ടുകാരില്‍ നിന്നുള്ള തിക്താനുഭവത്തെക്കുറിച്ചും അന്ന് താരം വ്യക്തമാക്കിയിരുന്നു.

  ലൈവ് വീഡിയോ കാണാം

  അനുശ്രീയുടെ ലൈവ് വീഡിയോ കാണാം.

  English summary
  Anusree facebook live video viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X