For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അന്ന് ഞാൻ ചോറുണ്ണണമെങ്കിൽ ചാക്കോച്ചനെ കാണണമായിരുന്നു, എന്റെ ആദ്യ സെലിബ്രിറ്റി ക്രഷ് ചാക്കോച്ചനാണ്'; അപർണ

  |

  ധന്യ എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തി പിന്നീട് നായകനായി മാറി മലയാളികളുടെ മനം കവര്‍ന്ന താരമാണ് കുഞ്ചാക്കോ ബോബൻ. ചാക്കോച്ചൻ എത്ര മുതിര്‍ന്നാലും അന്നും ഇന്നും മലയാളി മനസിൽ നിത്യഹരിത മധുരപ്പതിനേഴുകാരനായി തുടരുകയാണ് അദ്ദേഹം.

  ആരാധകര്‍ സ്നേഹത്തോടെ ചാക്കോച്ചനെന്ന് വിളിക്കുന്ന അദ്ദേഹം തൻ്റെ നാൽപ്പത്തിയഞ്ചാം വയസും പിന്നിട്ടിരിക്കുകയാണ്. 1997ലാണ് ചാക്കോച്ചന്‍ സിനിമാ ജീവിതം തുടങ്ങുന്നത്. അതിന് മുമ്പ് 1981ൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

  Also Read: മൂത്രശങ്ക വന്നത് നന്നായി; വര്‍ഷങ്ങള്‍ക്ക് ശേഷം കാര്‍ത്തികയെ കണ്ടുമുട്ടി ബാലചന്ദ്ര മേനോന്‍

  പക്ഷെ 1997ല്‍ അനിയത്തിപ്രാവ് എന്ന സിനിമയിൽ നായകനായി എത്തിയതോടെയാണ് പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനായി ചാക്കോച്ചൻ മാറിയത്. ശേഷം നക്ഷത്ര താരാട്ട്, നിറം, ദോസ്ത്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, കസ്തൂരിമാന്‍, സ്വപ്നക്കൂട്, ജലോത്സവം, ഈ സ്നേഹതീരത്ത്, ഹൃദയത്തിൽ സൂക്ഷിക്കാൻ തുടങ്ങി നിരവധി സിനിമകളിലൂടെ അദ്ദേഹത്തിന് നിരവധി ആരാധകരെ സ്വന്തമാക്കാൻ കഴിഞ്ഞു.

  മുമ്പ് ചോക്ലേറ്റ് ഹീറോയെന്ന ലേബലിൽ പ്രേക്ഷകർക്കിടയിൽ അറിയപ്പെട്ടിരുന്നു താരം ഇന്ന് മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരിൽ ഒരാളാണ്.

  ഏത് കഥാപാത്രവും അനായാസം ചെയ്യും. ന്നാ താൻ കേസ് കൊട്, അറിയിപ്പ് തുടങ്ങിയവയാണ് അതിനുള്ള ഏറ്റവും പുതിയ ഉദാഹരണം. ന്നാ താൻ കേസ് കൊട് കണ്ട ശേഷം മമ്മൂട്ടി പറഞ്ഞത് തനിക്ക് ആ സിനിമയിൽ കുഞ്ചാക്കോ ബോബനെ കാണാൻ കഴിഞ്ഞില്ലെന്നാണ്.

  തൊണ്ണൂറുകളിലെ സുന്ദരിമാരുടെയെല്ലാം ക്രഷായിരുന്നു കുഞ്ചാക്കോ ബോബൻ. പല നടിമാരും സിനിമയിൽ എത്തും മുമ്പ് കുഞ്ചാക്കോ ബോബന്റെ ആരാധികമാരായിരുന്നു.

  ഇപ്പോഴിത അപർണ ബാലമുരളിയും തനിക്ക് കുഞ്ചാക്കോ ബോബനോട് ഉണ്ടായിരുന്ന ക്രഷിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ചെറുപ്പത്തിൽ താൻ ചോറുണ്ടിരുന്നത് പോലും കുഞ്ചാക്കോ ബോബൻ സിനിമകൾ കണ്ടുകൊണ്ടായിരുന്നുവെന്നാണ് അപർണ ബാലമുരളി പറയുന്നത്.

  'എന്റെ ആദ്യ സെലിബ്രിറ്റി ക്രഷ് ചാക്കോച്ചനാണ്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. ഇപ്പോൾ‌ ഞങ്ങൾ ഒരുമിച്ച് പദ്മിനി സിനിമ ചെയ്യുകയാണ്.'

  Also Read: 'പൂച്ചകളും നായകളും നിറഞ്ഞ കനകയുടെ വീട്, ദുർ​ഗന്ധം; അമ്മയുടെ ആത്മാവിനെ വിളിച്ച് വരുത്താൻ ശ്രമം'; നടി

  'ഇപ്പോൾ ഞാൻ ആലോചിക്കാറുണ്ട് അന്ന് ഞാൻ ഇങ്ങനെ ചാക്കോച്ചന്റെ സിനിമയും കണ്ട് ഊണ് കഴിക്കുമ്പോൾ ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ലല്ലോ ചാക്കോച്ചനൊപ്പം ഭാവിയിൽ സിനിമ‌ ചെയ്യും എന്നതെന്ന്. ഇപ്പോൾ ചാക്കോച്ചനൊപ്പം സിനിമ ചെയ്യുമ്പോൾ ​​​​ഗൂസ്ബംസ് വരുന്ന മൊമന്റുകളാണ്.'

  'സെറ്റിലിരുന്ന് ഞങ്ങൾ ഒരുമിച്ചല്ല ഭക്ഷണം കഴിച്ചിരുന്നത്. പ്രേം പൂജാരിയായിരുന്നു ആ സമയത്ത് ഞാൻ കൂടുതലായും കണ്ടിരുന്ന സിനിമ. സിനിമ ഓണാക്കി വെച്ച ശേഷം അമ്മ ഭക്ഷണം കൈയ്യിൽ വെച്ചുതരും. ഞാൻ ചാക്കോച്ചനേയും നോക്കിയിരുന്ന് ഭക്ഷണം കഴിക്കും.'

  'തിയേറ്ററൊന്നും ഞാൻ കണ്ടിട്ടേയില്ലായിരുന്നു ആ സമയത്ത്. കാരണം ഞാൻ ദോഹയിലായിരുന്നു. അന്ന് കാസറ്റെടുത്ത് വീട്ടിലിരുന്ന് കാണും. പിന്നെ എനിക്ക് ഇഷ്ടമുള്ള സിനിമയായിരുന്നു പട്ടാളം' അപർണ ബാലമുരളി പറഞ്ഞു. അപർണയുടെ ഏറ്റവും പുതിയ റിലീസ് തങ്കം എന്ന സിനിമയാണ്.

  കലാമൂല്യവും ജനപ്രിയവുമായ സിനിമകൾ സമ്മാനിച്ച ഭാവന സ്റ്റുഡിയോസിന്‍റെ ഏറ്റവും പുതിയ സിനിമയാണ് തങ്കം. ദേശീയ സംസ്ഥാന പുരസ്കാര ജേതാക്കൾ ഒന്നിക്കുന്ന ചിത്രം എന്നതാണ് തങ്കത്തിന്‍റെ മറ്റൊരു പ്രത്യേകത. അടുത്തിടെ സൂരറൈപോട്രിലൂടെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു അപർണ ബാലമുരളി.

  അയ്യപ്പനും കോശിയും, ആർക്കറിയാം സിനിമകളിലൂടെ മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയ ബിജു മേനോൻ, മഹേഷിന്‍റെ പ്രതികാരത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിട്ടുള്ള ശ്യാം പുഷ്കരൻ,

  ഇഷ്കിലൂടെ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിട്ടുള്ള കിരൺ ദാസ് എന്നിവർ ആദ്യമായി ഒന്നിക്കുന്ന സിനിമ എന്നതും തങ്കത്തെ ആകർഷകമാക്കുന്ന ഘടകമാണ്. വിനീതാണ് സിനിമയിൽ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്.

  English summary
  Actress Aparna Balamurali Says Her First Celebrity Crush Is Kunchacko Boban, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X