For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയും മകളും വീട്ടില്‍, അഭിനയിക്കുമ്പോള്‍ ഉത്തരയും ആശയുമാണ്;മകളുടെ അരങ്ങേറ്റത്തെ കുറിച്ച് ആശ ശരത്ത്

  |

  ദൃശ്യം 2 വില്‍ അഭിനയം പൂര്‍ത്തിയാക്കിയതിന് പിന്നാലെ പുതിയ സിനിമയില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ് നടി ആശ ശരത്ത്. മനോജ് കാന സംവിധാനം ചെയ്യുന്ന ഖദ്ദ എന്ന പുത്തന്‍ ചിത്രത്തില്‍ ആശയ്‌ക്കൊപ്പം മകള്‍ ഉത്തര കൂടി അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ പൂജ ചടങ്ങുകള്‍ നടത്തിയത്. മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ സിനിമയ്ക്കുമുള്ള സംസ്ഥാന പുരസ്‌കാരം നേടിയതിന് ശേഷം മനോജ് കാന ഒരുക്കുന്ന ചിത്രമാണ് ഖദ്ദ.

  നടിയും നര്‍ത്തകിയുമായ ആശ ശരത്തിന് രണ്ട് പെണ്‍മക്കളാണ്. വിദേശത്ത് പഠിക്കുകയായിരുന്ന ഉത്തര ലോക്ഡൗണിന് തൊട്ട് മുന്‍പ് നാട്ടില്‍ വന്നെങ്കിലും തിരിച്ച് പോകാന്‍ പറ്റാതെ വരികയായിരുന്നു. അങ്ങനെയിരിക്കവേയാണ് അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. മകള്‍ക്ക് അഭിനയിക്കാന്‍ നേരത്തെ മുതല്‍ താല്‍പര്യം ഉണ്ടായിരുന്നുവെന്ന് വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ ആശ ശരത്ത് പറയുകയാണ്.

  അഭിനയത്തിലേക്ക് പങ്കു ആദ്യമാണ്. നൃത്തം പഠിക്കുന്നുണ്ട്. എനിക്കൊപ്പം പെര്‍ഫോമന്‍സുകളിലും പങ്കെടുത്തിട്ടുണ്ട്. അവള്‍ക്ക് ഉള്ളില്‍ ഒരിഷ്ടം അഭിനയത്തോട് ഉണ്ടായിരുന്നു. നേരത്തെ എന്‍ജീനിയറിങ്ങിന് പഠിക്കുമ്പോള്‍ അവസരങ്ങള്‍ കിട്ടിയിരുന്നെങ്കിലും ഞങ്ങള്‍ ദുബായില്‍ ആയിരുന്നതിനാല്‍ സാഹചര്യങ്ങള്‍ ഒത്തു വന്നിരുന്നില്ല. പഠനം കഴിഞ്ഞ് മതി എന്ന് ഞങ്ങളും പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ എനിക്കൊപ്പം പങ്കു നാട്ടിലുണ്ടായിരുന്നു. ഗുരൂവായൂരില്‍ ഒരു നൃത്ത പരിപാടിക്കെത്തിയതാണ്. ലോക്ഡൗണ്‍ കാരണം തിരികെ പോകാന്‍ സാധിച്ചില്ല. ആ സമയത്താണ് ഈ അവസരം വന്നത്.

  ഞാന്‍ രണ്ട് വര്‍ഷം മുന്‍പ് കേട്ട കഥയാണ് 'ഖെദ്ദ'യുടേത്. ആ സമയത്ത് ഡേറ്റ് ക്ലാഷും മറ്റുമായി പ്രൊജക്ട് നീണ്ട് പോയി. കുറച്ച് കഴിഞ്ഞ് ചെയ്യാം എന്ന തീരുമാനത്തിലായിരുന്നു. ലോക്ഡൗണ്‍ സമയത്താണ് പ്രൊജക്ടുമായി മനോജ് സാര്‍ വീണ്ടും സമീപിച്ചത്. തിരക്കഥ വായിക്കാന്‍ വന്നപ്പോഴാണ് അദ്ദേഹം മോളെ കണ്ടതും അഭിനയിക്കാന്‍ താല്‍പര്യം ഉണ്ടോ എന്ന് ചോദിച്ചതും.

  മോള്‍ക്ക് അഭിനയത്തിലേക്ക് വരണമെന്ന താല്‍പര്യം ഉണ്ടെന്ന് എനിക്ക് അറിയമായിരുന്നു. ആ സമയത്ത് അവള്‍ക്ക് യൂകെ യില്‍ മാസ്റ്റേഴ്‌സിന് അഡ്മിഷന്‍ റെഡിയായെങ്കിലും അടുത്ത വര്‍ഷത്തേക്ക് നീട്ടി വച്ചിരിക്കുകയായിരുന്നു. ഞാന്‍ താല്‍പര്യം ഉണ്ടോ എന്ന് ചോദിക്കും മുന്‍പ് തന്നെ അവള്‍ ചാടി വീണ് യെസ് പറഞ്ഞു. നല്ല കഥാപാത്രം, സിനിമ ഒക്കെ കൂടിയായപ്പോള്‍ അവള്‍ വളരെ എക്‌സൈറ്റഡായിരുന്നു. അമ്മയും മകളും പ്രധാന കഥാപാത്രങ്ങളായി വരുന്ന സാമൂഹിക പ്രധാന്യമുള് ഒരു കഥയാണ് ചിത്രത്തിന്റേത്.

  വലിയ സിനിമ, ചെറിയ സിനിമ എന്നൊന്നും ഞങ്ങള്‍ ചിന്തിച്ചിട്ടില്ല. നല്ല കഥാപാത്രം എന്നതിനായിരുന്നു മുന്‍തൂക്കം. മറ്റൊന്ന്, ഒട്ടും പ്ലാന്‍ ചെയ്തല്ല സിനിമയിലേക്കുള്ള മോളുടെ വരവ്. അവസരം വന്നപ്പോള്‍ ഭാഗ്യം എന്ന് കരുതി. ഉത്തരയ്ക്ക് തുടക്കത്തിനുള്ള ഏറ്റവും നല്ല അവസരമായാണ് ഈ ചിത്രത്തെ പരിഗണിക്കുന്നത്. പെര്‍ഫോമന്‍സ് ഓറിയന്റ്ഡ് റോളാണ് ലഭിച്ചിരിക്കുന്നത്. ലൊക്കേഷനില്‍ ഞങ്ങള്‍ രണ്ട് ആര്‍ട്ടിസ്റ്റുകള്‍ എന്ന നിലയിലാണ് ഇടപഴകുന്നത്. അമ്മയും മകളും വീട്ടില്‍, അഭിനയിക്കുമ്പോള്‍ ഉത്തരയും ആശയുമാണ്. അതാണ് പ്രൊഫഷനലി പ്രാക്ടിക്കല്‍ ആയ രീതി എന്നാണ് വിശ്വാസം.

  Recommended Video

  Mohanlal's next project is with B Unnikrishnan | Aarattu | Mohanlal

  പ്രേക്ഷകര്‍ ചോദിക്കാനാഗ്രഹിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം 'ദൃശ്യം 2' ഉണ്ടാകും. വീണ്ടും ആ കഥാപാത്രം അവതരിപ്പിക്കുന്നതിന്റെ എക്‌സൈറ്റ്‌മെന്റിലാണ് ഞാന്‍. ഒരു റീയൂണിയന്‍ പോലെയായിരുന്നു ലൊക്കേഷന്‍. ജോജുവിനൊപ്പം 'റെസ്റ്റ് ഇന്‍ പീസ്' എന്ന ചിത്രമാണ് പുരോഗമിക്കുന്ന മറ്റൊരു പ്രോജക്ട്.

  English summary
  Asha Sharath About Daughter Uthara Sarath And Mohanlal Movie Drishyam 2
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X