For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചെറിയ പ്രായത്തിലെ വിവാഹം കഴിച്ചു! ഭര്‍ത്താവിനൊപ്പം ദുബായിലേക്ക് പോവുകയായിരുന്നെന്ന് നടി ആശ ശരത്ത്

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടനായികയായി മാറിയതിന് ശേഷമായിരുന്നു നടി ആശ ശരത് വെള്ളിത്തിരയിലേക്ക് എത്തുന്നത്. നടി എന്നതിലുപരി നര്‍ത്തകി കൂടിയായ ആശ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ വലിയ ജനപ്രീതി നേടി എടുത്തിരുന്നു. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം വിദേശത്ത് സ്ഥിരതാമസമാക്കിയ നടി സിനിമയുടെ ഷൂട്ടിങ്ങുകള്‍ക്ക് വേണ്ടിയാണ് നാട്ടിലെത്താറുള്ളത്.

  ചെറിയ പ്രായത്തില്‍ തന്നെ വിവാഹിതയായി ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോയ ആശ ശരത്ത് തന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ്. പ്രായപൂര്‍ത്തിയായ രണ്ട് പെണ്‍മക്കളുടെ അമ്മയാണെന്നുള്ള ആശങ്ക തനിക്കുണ്ടെന്നും കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി പറയുന്നു.

  കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന നിന്ന് കിട്ടുന്ന ആത്മസംതൃപ്തിയെക്കാള്‍ എത്രയോ മടങ്ങ് വലതുതാണ് വീട്ടില്‍ എന്റെ മക്കളോടൊപ്പം അവരുടെ അമ്മയായി നില്‍ക്കുമ്പോഴുള്ള സുഖം. കുടുംബമാണ് ഏതൊരാളുടെയും ശക്തി. കുടുംബത്തിന്റെ ഓര്‍മ്മകള്‍ കൂടെയുള്ളപ്പോള്‍ വല്ലാത്തൊരു സന്തോഷമാണ് മനസിന്. പ്രായപൂര്‍ത്തിയായ രണ്ട് പെണ്‍കുട്ടികളുടെ അമ്മയുടെ എല്ലാ ആശങ്കയും എനിക്കുമുണ്ട്. എന്തെല്ലാം പറഞ്ഞാലും ഞാനും ഒരമ്മയല്ലേ? വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമ ചെയ്യാനേ ഞാന്‍ ശ്രമിക്കാറുള്ളു

  കിട്ടുന്ന അവസരങ്ങളെല്ലാം നല്ല രീതിയില്‍ വിനിയോഗിക്കുക. ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കാതെ നോക്കുക. അതാണ് എന്റെ പോളിസി. മറ്റുള്ളവരോട് സ്‌നേഹവും ആദരവും കാണിക്കുന്ന പ്രകൃതമാണ് എന്റേത്. തിരിച്ചും ഞാനത് പ്രതീക്ഷിക്കുന്നുണ്ട്. കൊടുത്താലേ നമുക്ക് കിട്ടൂ. എന്റെ പെരുമാറ്റം മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടോ പ്രയാസമോ ഉണ്ടാക്കിയാല്‍ അതെനിക്ക് വിഷമമാണ്. സിനിമയില്‍ വലിയ ബന്ധങ്ങളോ സൗഹൃദങ്ങളെ എനിക്കില്ല. വളരെ സ്വതന്ത്ര്യമായ നിലപാടുകളാണ് എന്റേത്. എന്ന് കരുതി കടുംപിടുത്തക്കാരിയൊന്നുമല്ല. അഭിപ്രായം തുറന്ന് പറയും. സംശയങ്ങള്‍ ചോദിച്ച് മനസിലാക്കും.

  Recommended Video

  Dulquer Salmaan Faced Privacy Probelms In His Childhood | FilmiBeat Malayalam

  ആരുടെയെങ്കിലും പക്ഷം പിടിക്കാനോ ഗ്രൂപ്പില്‍പ്പെടാനോ എനിക്ക് താല്‍പര്യമില്ല. സോഷ്യല്‍ മീഡിയ കുറച്ചൊക്കെ ഉപയോഗിക്കാറുണ്ട്. ഫേസ്ബുക്കിലും വാട്‌സാപ്പിലും എപ്പോഴും നോക്കിയിരുന്ന് സമയം കളയാറില്ല. അതില്‍ വരുന്ന കമന്റകള്‍ക്ക് മറുപടി പറയാനും ധൈര്യമില്ല. നല്ല വശങ്ങള്‍ മാത്രമേ ഞാന്‍ ശ്രദ്ധിക്കാറുള്ളു. സോഷ്യല്‍ മീഡിയയില്‍ ഒരുപാട് മോശം വശങ്ങളുണ്ട്. എല്ലാ കാര്യത്തിലും അങ്ങനെ തന്നെയാണ്. നമ്മുടെ സമീപനമാണ് പ്രധാനം. സമീപനങ്ങളിലെ പാളിച്ചകളാണ് നല്ല കാര്യങ്ങളെ പോലും പലപ്പോഴും മോശമാക്കി മാറ്റുന്നത്. എനിക്കെതിരെയും ചില കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിട്ടുണ്ട്. ഏതൊരു കാര്യമായാലും എനിക്ക് വ്യക്തമായ നിലപാടുണ്ട്. അത് തുറന്ന് പറയാനുള്ള ഇച്ഛാശക്തിയും ഉണ്ട്.

  അമ്മ വേദിയില്‍ നൃത്തം ചെയ്യുമ്പോഴും അതിന്റെ എല്ലാ ഉത്തരവാദിത്വവും അച്ഛനായിരുന്നു. അമ്മയ്ക്ക് എല്ലാ കാര്യത്തിലും അച്ഛന്‍ അരികിലുണ്ടാകണം. രണ്ട് ആണ്‍കുട്ടികളുടെ സഹോദരിയായിട്ടാണ് ഞാന്‍ വളര്‍ന്നതെങ്കിലും സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തി സ്വയം ഉണ്ടാക്കി എടുക്കണമെന്ന് അച്ഛന്‍ എപ്പോഴും പറയുമായിരുന്നു. അമ്മയായിരുന്നു നൃത്തത്തിലെ ഗുരുവെങ്കില്‍ അച്ഛനായിരുന്നു എന്റെ വഴിക്കാട്ടി. അന്നുമിന്നും അച്ഛനും അമ്മയും പഠിപ്പിച്ചിട്ടുള്ളത് ജീവിതത്തിലെ സത്യസന്ധതയാണ്. കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും ആദ്യം വേണ്ടത് സത്യസന്ധതയാണ്. ഒപ്പം സഹാനുഭൂതിയും.

  ഞാന്‍ ചെറിയ പ്രായത്തിലെ വിവാഹം കഴിച്ച് ദുബായിലേക്ക് പോയി. ശരിക്കും പറഞ്ഞാല്‍ എട്ടും പൊട്ടും തിരിയാത്ത പ്രായം. ശരത്തേട്ടന് ദുബായിലാണ് ജോലി. എന്നാല്‍ ഭയമൊന്നും തോന്നിയില്ല. അത്രയ്ക്കും കരുതലായിരുന്നു ശരത്തേട്ടന്. നല്ല ലോകപരിചയമുള്ളയാളാണ്. എനിക്ക് എല്ലാം ഒരു കൊച്ചു കുട്ടിയോടെന്ന പോലെ പറഞ്ഞ് തന്നു. ശരത്തേട്ടനെ വിവാഹം കഴിച്ചതിന് പിന്നിലും ഒരു കഥയുണ്ട്. എന്റെ ഏട്ടന്‍ വേണുവേട്ടന്റെ സുഹൃത്തായിരുന്നു ശരത്തേട്ടന്‍. വേണുവേട്ടനോട് ശരത്തേട്ടനെ പരിചയപ്പെടുത്തിയതും വിവാഹം നടത്തിയതും. എന്റെ കുട്ടുകാരനായതിനാല്‍ പണ്ടൊക്കെ അനുജത്തിയോടെന്ന പോലെയായിരുന്നു ശരത്തേട്ടന്റെ പെരുമാറ്റം. ഞങ്ങളെ ഒരുമിപ്പിച്ച വേണുവേട്ടന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. എന്റെ ഇളയ സഹോദരന്‍ ബാലുചേട്ടനും.

  English summary
  Actress Asha Sharath About Her Marriage And Daughters
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X