For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചെറിയ പ്രായത്തില്‍ കല്യാണം കഴിച്ച് ദുബായിലേക്ക്; 29 വര്‍ഷത്തെ ദാമ്പത്യം പൂര്‍ത്തിയാക്കി ആശ ശരത്തും ഭര്‍ത്താവും

  |

  സീരിയലില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് വലിയൊരു എന്‍ട്രി ലഭിച്ച നടിയാണ് ആശ ശരത്ത്. ഇന്ന് മലയാള സിനിമയിലെ മുന്‍നിര നടിമാരില്‍ ഒരാളായി വളരാന്‍ ആശയ്ക്ക് സാധിച്ചു. ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ ആശയ്ക്ക് സാധിച്ചിട്ടുണ്ട്. അതിനൊപ്പം കുടുംബത്തെ ചേര്‍ത്ത് പിടിച്ചാണ് നടിയുടെ ജൈത്രയാത്ര.

  ഇപ്പോഴിതാ തന്റെ വിവാഹം കഴിഞ്ഞിട്ട് ഇരുപത്തിയൊന്‍പത് വര്‍ഷം പൂര്‍ത്തിയായെന്ന് പറയുകയാണ് നടി. ഏട്ടന്റെ കൂട്ടുകാരനെ കെട്ടി ചെറിയ പ്രായത്തില്‍ തന്നെ കുടുംബിനിയായ കഥ ആശ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഭര്‍ത്താവിനെ ചേര്‍ത്ത് നിര്‍ത്തി വിവാഹ വാര്‍ഷികത്തെ കുറിച്ച് പറയുകയാണ് ആശ.

  'ജീവിതം ഒരു ആഘോഷം തന്നെയാണ്. ഞങ്ങളുടെ ഇരുപത്തിയൊന്‍പതാമത്തെ വിവാഹ വാര്‍ഷികം എന്റെ പ്രിയപ്പെട്ടവനൊപ്പം സ്വീഡനിലെ സ്റ്റോക്ക്‌ഹോമില്‍ വച്ച് ആഘോഷിക്കുകയാണ്. ജീവിതത്തിന്റെ നല്ലതും മോശവുമായ കാലത്തും സങ്കടത്തിലും സന്തോഷത്തിലും വേദനയിലും പരസ്പരം മനസിലാക്കിയും പിന്തുണ നല്‍കിയും ഞങ്ങള്‍ ഒരുമിച്ച് സഞ്ചരിച്ചു. ഞങ്ങളുടെ ജീവിതത്തില്‍ എല്ലായിപ്പോഴും പിന്തുണയുമായി നിന്ന സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും പ്രത്യേക നന്ദിയും സ്‌നേഹവും അറിയിക്കുകയാണ്..' എന്നും ആശ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

  Also Read: അര്‍ഹതപ്പെട്ടതോ അല്ലതെയോ കിട്ടിയ പത്ത് പതിനാല് അവാര്‍ഡിനെക്കാളും വിലയുണ്ട്; സന്തോഷം പങ്കുവെച്ച് നടി അശ്വതി

  ഭര്‍ത്താവ് ശരത്തിനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന പ്രണയാതുരമായ ഫോട്ടോസാണ് ഇതിനൊപ്പം നടി നല്‍കിയിരിക്കുന്നത്. ഈ പോസ്റ്റിന് താഴെ താരദമ്പതിമാര്‍ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് ആരാധകരും സുഹൃത്തുക്കളും. ഇനിയും മുന്നോട്ട് ഇതുപോലെ തന്നെ സന്തുഷ്ടമായി ജീവിക്കാന്‍ ഇരുവര്‍ക്കും സാധിക്കട്ടെ എന്നാണ് എല്ലാവരും ആശംസിക്കുന്നത്.

  Also Read: ലേഡീസ് ബാഗ് വിറ്റ് നടന്നു; സിനിമയിലേക്ക് വന്നത് സുകുമാരന്‍ കാറില്‍ പോവുന്നത് കണ്ടിട്ടെന്ന് ഇന്നസെൻ്റ്

  ചെറിയ പ്രായത്തില്‍ തന്നെ തന്റെ വിവാഹം കഴിഞ്ഞുവെന്ന് മുന്‍പൊരു അഭിമുഖത്തില്‍ ആശ പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ ഉടനെ തന്നെ ദുബായിലേക്ക് പോരുകയായിരുന്നുവെന്നും നടി പറഞ്ഞിട്ടുണ്ട്. 'ഞാന്‍ ചെറിയ പ്രായത്തിലെ വിവാഹം കഴിച്ച് ദുബായിലേക്ക് പോയി. ശരിക്കും പറഞ്ഞാല്‍ എട്ടും പൊട്ടും തിരിയാത്ത പ്രായത്തിലാണ് കല്യാണം നടന്നത്. അന്ന് ശരത്തേട്ടന് ജോലി ദുബായിലാണ്. അന്നൊന്നും ഒട്ടും ഭയം എനിക്ക് തോന്നിയിട്ടില്ലെന്നും അത്രയ്ക്കും കരുതലായിരുന്നു ശരത്തേട്ടനെന്നുമാണ്' ആശ പറഞ്ഞത്.

  Also Read: പ്രകൃതി പടമാണോ അത്; അങ്ങനൊരു ടാഗില്‍ സിനിമകളെ മാറ്റി നിര്‍ത്തേണ്ട ആവശ്യമുണ്ടോന്ന് നടി ഉണ്ണിമായ പ്രസാദ്

  ശരത്തേട്ടന്‍ നല്ല ലോകപരിചയമുള്ള വ്യക്തിയാണ്. ഒരു കൊച്ചു കുട്ടിയോടെന്ന പോലെയാണ് എനിക്കെല്ലാ കാര്യങ്ങളും അദ്ദേഹം പറഞ്ഞ് തന്നിരുന്നത്. അതേ സമയം ശരത്തിനെ തന്നെ വിവാഹം കഴിച്ചതിന് പിന്നിലുള്ള കഥയെ പറ്റിയും അന്ന് നടി പറഞ്ഞു.

  'എന്റെ ഏട്ടനായ വേണുവേട്ടന്റെ സുഹൃത്തായിരുന്നു ശരത്തേട്ടന്‍. വേണുവേട്ടനാണ് ശരത്തേട്ടനെ പരിചയപ്പെടുത്തിയതും വിവാഹം നടത്തിയതും. അതുകൊണ്ട് ഒരു അനുജത്തിയെ പോലെയാണ് ശരത്തേട്ടന്‍ എന്നോട് പെരുമാറിയിരുന്നതെന്നും' ആശ പറഞ്ഞിരുന്നു.

  English summary
  Actress Asha Sharath Celebrating Her 29 Wedding Anniversary With Hubby Sharath
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X