For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കത്തുകളിലൂടെയാണ് പരസ്പരം മനസ്സിലാക്കിയത്'; ചേട്ടന്റെ സുഹൃത്തുമായി നടന്ന വിവാഹത്തെക്കുറിച്ച് ആശ ശരത്

  |

  മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയും നര്‍ത്തകിയുമാണ് ആശ ശരത്. ടെലിഫിലിമുകളിലൂടെയായിരുന്നു ആശ ശരത് അഭിനയത്തിന് തുടക്കമിട്ടത്. പിന്നീട് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന സീരിയലിലെ പ്രൊഫ.ജയന്തി എന്ന കഥാപാത്രമാണ് ആശയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. റേറ്റിങ്ങില്‍ മുന്‍പന്തിയില്‍ നിന്ന ഈ സീരിയലിലെ അഭിനയത്തിലൂടെയാണ് ആശ ശരത് സിനിമയില്‍ എത്തുന്നത്.

  2012-ല്‍ പുറത്തിറങ്ങിയ ഫ്രൈഡേയായിരുന്നു താരത്തിന്റെ ആദ്യ ചിത്രം. മലയാളത്തില്‍ മാത്രമല്ല അന്യ ഭാഷകളിലും ആശ ശരത് തന്റെ സാന്നിദ്ധ്യം അറിയിച്ചുകഴിഞ്ഞു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഭര്‍ത്താവ് ശരത്തിനും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം ദുബായില്‍ സെറ്റില്‍ ചെയ്തിരിക്കുന്ന ആശ അവിടെ വലിയൊരു നൃത്തവിദ്യാലയവും നടത്തുന്നുണ്ട്.

  വിവാഹശേഷമാണ് തനിക്ക് ശരിക്കും ചിറകുകള്‍ മുളച്ചതെന്നാണ് ആശ ശരത് പറയുന്നത്. കല്യാണത്തിന് മുന്‍പ് അഭിനയിക്കാനുള്ള അവസരം ലഭിച്ചിട്ട് പോലും അച്ഛനും അമ്മയും അനുവദിച്ചിരുന്നില്ല. എന്നാല്‍ വിവാഹശേഷം ഭര്‍ത്താവ് ശരത്ത് തന്റെ കരിയറിന് വലിയ പിന്തുണ നല്‍കി. ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും സിനിമാജീവിതത്തെക്കുറിച്ചും താരം മനസ്സുതുറന്നത്.

  'അമ്മ കലാമണ്ഡലം സുമതി നൃത്താധ്യാപിക ആയതിനാല്‍ ചെറുപ്പം മുതല്‍ തന്നെ നൃത്തം അഭ്യസിക്കുന്നുണ്ടായിരുന്നു. ആ സമയത്ത് ഒന്ന് രണ്ട് സിനിമകളില്‍ അഭിനയിക്കാനും അവസരം ലഭിച്ചിരുന്നു. കമലദളത്തില്‍ മോനിഷ ചെയ്ത വേഷം ആദ്യം വന്നിരുന്നത് എനിക്കാണ്. പക്ഷെ, അച്ഛനും അമ്മയും വിട്ടില്ല.

  എനിക്ക് രണ്ട് ചേട്ടന്മാരുണ്ട്. കല്യാണത്തിന് മുമ്പ് സിനിമാഭിനയം ഒന്നും വേണ്ട, കല്യാണം കഴിഞ്ഞിട്ട് ഭര്‍ത്താവിന് താത്പര്യം ഉണ്ടെങ്കില്‍ പോയിക്കോളൂ എന്നായിരുന്നു അച്ഛനും അമ്മയും പറഞ്ഞത്.

  അമ്മയ്ക്ക് കല്യാണമെന്ന് പറഞ്ഞ് സൗഭാഗ്യ; എൻ്റെ രണ്ടാം വിവാഹത്തിന് മകൾക്ക് എതിർപ്പില്ലെന്ന് താര കല്യാൺ

  പക്ഷെ, ഞാന്‍ നൃത്തത്തില്‍ സജീവമായിരുന്നു. എന്റെ ഡാന്‍സ് വീഡിയോ കണ്ടിട്ടാണ് ശരത്തേട്ടന്‍ എന്നെ കല്യാണം ആലോചിച്ചത്. എന്റെ സഹോദരന്‍ മസ്‌ക്കറ്റിലായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു ശരത്തേട്ടന്‍.

  അവിടെയുള്ള ബാച്ചിലര്‍ ലൈഫിനിടെ ഇടയ്ക്കിടെ ഹോംലി ഫുഡ് കഴിയ്ക്കാന്‍ ശരത്തേട്ടന്‍ ഒരു കുടുംബസുഹൃത്തിന്റെ വീട്ടില്‍ പോകുമായിരുന്നു. ഒരിക്കല്‍ അവിടെ വെച്ച് എന്റെ നൃത്തവീഡിയോ കാണാനിടയായി. അങ്ങനെയാണ് എന്റെ ചേട്ടനോട് വിവാഹം കഴിയ്ക്കാന്‍ താത്പര്യമുണ്ട് എന്നറിയിക്കുന്നത്.

  ശരത്തേട്ടന്‍ വളരെ ഗൗരവത്തില്‍ തന്നെ അക്കാര്യം അദ്ദേഹത്തിന്റെ വീട്ടിലും അവതരിപ്പിച്ചിരുന്നു. ഞാന്‍ അപ്പോള്‍ ബികോമിന് പഠിക്കുകയായിരുന്നു. മലയാളികളാണെങ്കിലും ശരത്തേട്ടന്റെ മാതാപിതാക്കളെല്ലാം മഹാരാഷ്ട്രയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയായിരുന്നു.

  അവര്‍ നേരെ പെണ്ണു കാണാനായി എന്റെ വീട്ടില്‍ വന്നു. ഒരാഴ്ചയോളം ഞങ്ങളുടെ വീട്ടില്‍ താമസിച്ചു. മകന്റെ സുഹൃത്തിന്റെ വീട് എന്ന വിശ്വാസമാണ് ആ ബന്ധത്തിന് കാരണം. കല്യാണം ഉറപ്പിച്ച് ഏകദേശം ഒരു വര്‍ഷത്തിന് ശേഷമാണ് ഞാന്‍ ശരത്തേട്ടനെ കാണുന്നത്.

  വയര്‍ മറച്ചുപിടിച്ച് മകള്‍ ആരാധ്യയ്‌ക്കൊപ്പം, ഐശ്വര്യ രണ്ടാമതും ഗര്‍ഭിണി? ചിത്രങ്ങള്‍ വൈറലാകുന്നു

  പക്ഷെ, ആ ഒരു വര്‍ഷക്കാലം ഞങ്ങള്‍ക്ക് പരസ്പരം നന്നായി മനസ്സിലാക്കാന്‍ സാധിച്ചു. ധാരാളം കത്തുകള്‍ എഴുതുമായിരുന്നു. അങ്ങനെ ഒരു എഴുത്തില്‍ അഭിനയിക്കാന്‍ ഒന്നും പോയില്ല എങ്കിലും എനിക്ക് നൃത്തം ചെയ്യാതെ പറ്റില്ല, അത് എന്റെ രക്തമാണ് എന്ന് ഞാന്‍ എഴുതിയിരുന്നു.

  എങ്കില്‍ ഞാന്‍ ആ രക്തം പമ്പ് ചെയ്യുന്ന ഹൃദയം ആയിരിയ്ക്കും എന്റേത് എന്നായിരുന്നു ശരത്തേട്ടന്‍ പറഞ്ഞത്. അത് സത്യമായി, വിവാഹ ശേഷമാണ് എനിക്ക് ചിറകുകള്‍ മുളച്ചത്, കൂടുതല്‍ ഞാന്‍ കലാരംഗത്തേക്ക് എത്തിയത്.

  ആദ്യം ചെയ്തത് ടെലിഫിലിം ആണ്. അതിലെ അഭിനയത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. അങ്ങനെയാണ് കുങ്കുമപ്പൂവ് എന്ന സീരിയലില്‍ അവസരം ലഭിച്ചത്. പിന്നെ പതിയെ സിനിമകള്‍ വന്നു തുടങ്ങി. ദൃശ്യം റിലീസ് ചെയ്ത് എട്ട് ദിവസം കഴിഞ്ഞിട്ടാണ് ഞാന്‍ സിനിമ കണ്ടത്. പടം ഹിറ്റായപ്പോള്‍ ലാലേട്ടന്‍ വിളിച്ചു പറഞ്ഞു വെല്‍കം ടു മലയാളം സിനിമ എന്ന്. ദൃശ്യം കരിയറിലെ വലിയൊരു ബ്രേക്ക് തന്നെയായിരുന്നു.

  'നിസ്സാര കാര്യങ്ങള്‍ക്കാണ് ദേഷ്യം വരിക, ഭാര്യയുമായി വഴക്കിട്ടാല്‍ പരിഹരിക്കുന്നത് ഇങ്ങനെ'; അനൂപ് മേനോന്‍

  Recommended Video

  Dilsha Opening A Giftbox She Received From A Fan | ആരാധകന്റെ സമ്മാനപെട്ടി തുറന്ന് ദിൽഷ

  ഇപ്പോള്‍ കേരളത്തിലും ഗള്‍ഫിലുമായി ഷട്ടില്‍ അടിച്ചുകൊണ്ടാണ് ജീവിതം മുന്നോട്ടുപോകുന്നത്. 182 ദിവസം ഗള്‍ഫില്‍ നിന്നില്ല എങ്കില്‍ എന്‍.ആര്‍.ഐ സ്റ്റാറ്റസ് നഷ്ടപ്പെടും. അവിടെ ഡാന്‍സ് സ്‌കൂളുകളും സ്ഥാപനങ്ങളും ഉള്ളത് കാരണം ആ സ്റ്റാറ്റസ് പോകാതെ നോക്കണം.

  അതിനിടയില്‍ സിനിമയും നൃത്തപരിപാടികളും ചെയ്യണം, ഞങ്ങള്‍ രണ്ടു പേരുടെയും അച്ഛനമ്മമാരുടെ അടുത്ത് പോകണം അങ്ങനെ വലിയ തിരക്കാണ്. അതുകൊണ്ട് തന്നെ അവസരം ലഭിക്കുന്നതില്‍ നിന്നും തിരഞ്ഞെടുത്താണ് ഇപ്പോള്‍ സിനിമാഭിനയം.' ആശ ശരത് പറയുന്നു.

  Read more about: asha sharath
  English summary
  Actress Asha Sharath opens up about her personal life, career, and marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X