For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അച്ഛന്റെ മുഖത്തെ ആ പുഞ്ചിരി എനിക്ക് നഷ്ടമായി, വിജയങ്ങൾ, പരാജയങ്ങൾ, തിരിച്ചടികൾ'; ഓർമ പുതുക്കി ഭാവന!

  |

  സ്ത്രീകൾക്ക് എന്നും പ്രചോദനവും കരുത്തും ആത്മവിശ്വാസവും പകരുന്നതാണ് നടി ഭാവനയുടെ ജീവിതം. പൊട്ടിച്ചിതറി നാമാവശേഷമായി പോയ ജീവിതം പൂർവാധികം ശക്തിയോടെ തിരിച്ച് പിടിച്ച നടിയാണ് ഭാവന. സഹനടിയായി കമൽ ചിത്രം നമ്മളിലൂടെയാണ് ഭാവന തന്റെ സിനിമാ ജീവിതം ആരംഭിച്ചത്.

  ഇന്നേക്ക് ഇരുപതി വർഷമായി തെന്നിന്ത്യൻ സിനിമയുടെ ഭാ​ഗമാണ് ഭാവന. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടത്തിലുമെല്ലാം സൂപ്പർ നായകന്മാർക്കൊപ്പം ഭാവന അഭിനയിച്ച് കഴിഞ്ഞു. അവയിൽ എക്കാലത്തേക്കും ഓർമിക്കാവുന്ന ഹിറ്റുകളുമുണ്ടായി.

  Also Read: 'ഗര്‍ഭിണിയായിരിക്കെ ഉപദ്രവിച്ചു, കരഞ്ഞപ്പോള്‍ കളിയാക്കി, പോലീസിൽ പറഞ്ഞില്ല'; മുൻ ഭർത്താവിനെ കുറിച്ച് സരിത!

  ഇപ്പോഴിത താരം തന്റെ അരങ്ങേറ്റ ചിത്രമായ നമ്മൾ സിനിമയെ കുറിച്ച് സോഷ്യൽമീ‍ഡിയയിൽ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. 2002 ലായിരുന്നു നമ്മൾ സിനിമ റിലീസ് ചെയ്തത്. ജിഷ്ണു രാഘവന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയവരും ഈ ചിത്രത്തിലൂടെ തുടക്കം കുറിച്ചവരാണ്.

  ക്യാംപസ് പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തില്‍ പരിമളമെന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചത്. ആദ്യ സിനിമ കഴിയുമ്പോള്‍ത്തന്നെ എല്ലാവരും തന്നെ തിരിച്ചറിയുമെന്നും പുറത്തിറങ്ങുമ്പോള്‍ ആളുകളൊക്കെ കൂടുമെന്നുമായിരുന്നു ഭാവന കരുതിയത്.

  എന്നാല്‍ അങ്ങനെയായിരുന്നില്ല സംഭവിച്ചത്. പരിമളത്തെ അവതരിപ്പിച്ചത് താനാണെന്ന് സിനിമ കണ്ടിറങ്ങുന്നവരെയെല്ലാം അങ്ങോട്ട് പോയി കണ്ട് പറയേണ്ട അവസ്ഥയായിരുന്നുവെന്ന് ഭാവന നമ്മൾ സിനിമയെ കുറിച്ചുള്ള ഓർമകൾ പങ്കിട്ട് മുമ്പൊരിക്കൽ ഭാവന പറഞ്ഞിരുന്നു.

  സിനിമാ ജീവിതം ഇരുപത് വർഷത്തിലെത്തിക്കുമ്പോൾ ഭാവന സോഷ്യൽമീഡിയയിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. 'ഇരുപത് വർഷങ്ങൾക്ക് മുമ്പ് ഈ ദിവസമാണ് ഞാൻ നമ്മൾ എന്ന സിനിമയുടെ സെറ്റിലേക്ക് എത്തിയത്. എന്റെ അരങ്ങേറ്റ ചിത്രമായിരുന്നു. സംവിധാനം കമൽ സാർ. പരിമളം (എന്റെ കഥാപാത്രത്തിന്റെ പേര്) ആയിത്തീർന്നു.'

  'തൃശൂർ ഭാഷയിൽ സംസാരിക്കുന്ന ഒരു ചേരി നിവാസി. അവർ എന്റെ മേക്കപ്പ് പൂർത്തിയാക്കിയപ്പോൾ ഞാൻ മുഷിഞ്ഞിരുന്നു.... ഞാൻ ഇപ്പോഴും ഓർക്കുന്നുവെന്ന്' ഭാവന പറയുന്നു. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളും കാത്തുകാത്തൊരു എന്ന ഗാനത്തിന്റെ വീഡിയോയും ചേർത്താണ് താരം കുറിപ്പ് പോസ്റ്റ് ചെയ്തത്.

  'ആരും എന്നെ തിരിച്ചറിയാൻ പോകുന്നില്ലെന്ന് എനിക്ക് അപ്പോഴെ മനസിലായിരുന്നു. എന്തായാലും ഞാൻ അത് ചെയ്തു. പക്ഷെ ഇപ്പോൾ എനിക്കറിയാം.. എനിക്ക് ഇതിലും മികച്ച ഒരു അരങ്ങേറ്റം ചോദിക്കാൻ കഴിയുമായിരുന്നില്ല.

  Also Read: ഭാര്യയുടെ ക്ലീവേജ് കാണുന്നതില്‍ നിനക്ക് കുഴപ്പമില്ലേ; ഡ്രസ് ഇടുമ്പോള്‍ ജീവയോട് ചോദിക്കാറില്ലെന്ന് അപര്‍ണ

  'ഇത്രയും വിജയങ്ങൾ നിരവധി പരാജയങ്ങൾ, തിരിച്ചടികൾ , വേദന, സന്തോഷം, സ്നേഹം, സൗഹൃദങ്ങൾ ഇവയെല്ലാം എന്നെ ഇന്നത്തെ ഞാൻ എന്ന വ്യക്തിയായി രൂപപ്പെടുത്തി. ഇപ്പോഴും ഞാൻ ഒരുപാട് കാര്യങ്ങൾ പഠിക്കുന്നുണ്ട്. ഞാൻ ഒരു നിമിഷം നിർത്തി തിരിഞ്ഞ് നോക്കുമ്പോൾ എനിക്ക് തോന്നുന്നത് നന്ദി മാത്രമാണ്.'

  'ഒരു പുതുമുഖമെന്ന നിലയിൽ എന്നിൽ ഉണ്ടായിരുന്ന അതേ നന്ദിയോടെയും അതേ ഭയത്തോടെയും ഞാൻ ഈ യാത്ര തുടരുന്നു. എനിക്ക് മുന്നിലുള്ള യാത്രയിൽ ഞാൻ വളരെ ആവേശത്തിലാണ്.'

  'അതുപോലെ ജിഷ്ണു ചേട്ടാ.... നിങ്ങളെ ഞങ്ങൾ മിസ് ചെയ്യുന്നു. എന്റെ അച്ഛന്റെ മുഖത്തെ ആ പുഞ്ചിരി വിലമതിക്കാനാവാത്തതാണ്. എനിക്ക് അതും നഷ്ടമായെന്നുമായിരുന്നു' ഭാവന കുറിച്ചത്. ഭാവനയുടെ കുറിപ്പ് സോഷ്യൽമീഡിയയിൽ വൈറലാണ്.

  അതേസമയം അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ച് വരാൻ തയ്യാറെടുക്കുകയാണ് ഭാവന. 2017ൽ പുറത്തിറങ്ങിയ ആദം ജോണാണ് ഭാവന അവസാനമായി അഭിനയിച്ച മലയാള ചിത്രം. ഭാവന, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്.

  ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനീഷ് അബ്ദുള്‍ ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

  ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്റഫ് തന്നെയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നിന്റെ രചനയും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത്.

  Read more about: bhavana
  English summary
  Actress Bhavana Latest Write Up About Her First Film Nammal Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X