twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചഞ്ചലിനെ ആകര്‍ഷിച്ച കുഞ്ഞാത്തോല്‍, കഥ കേട്ടതും ചെയ്യാമെന്ന് പറഞ്ഞു, നടിയുടെ ഇപ്പോഴത്തെ വിശേഷങ്ങള്‍ ഇങ്ങനെ

    |

    കുഞ്ഞാത്തോലായെത്തി മലയാള മനസ്സില്‍ ഇടം നേടിയ അഭിനേത്രിയാണ് ചഞ്ചല്‍. എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ കുഞ്ഞാത്തോലിന്‍റെ പുതിയ വിശേഷങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

    വിവാഹ ശേഷം അമേരിക്കയിലേക്ക് ചേക്കേറുകയായിരുന്നു ചഞ്ചല്‍. 14 വര്‍ഷമായി ഇവിടെ തന്നെയാണ്. 2006ലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞിങ്ങ് പോന്നതാണ്. ഭര്‍ത്താവ് സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്. രണ്ട് മക്കളുണ്ട് ഇവര്‍ക്ക്. നിഹാറും നില. കലാഞ്ജലി സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്ന നൃത്തവിദ്യാലയം നടത്തുന്നുണ്ട് താനെന്നും ചഞ്ചല്‍ പറയുന്നു. ഇവിടെ വന്നപ്പോള്‍ തുടങ്ങിയ സ്‌കൂളാണ്. ടെലിവിഷന്‍ പരിപാടികളൊക്കെ ചെറുപ്പം മുതലേ ചെയ്തിരുന്നു. ഡാന്‍സുമുണ്ടായിരുന്നു. മോഡലിംഗുണ്ടായിരുന്നു. എല്ലാത്തിന്റേയും മിക്‌സ് വേര്‍ഷനായിരുന്നുവെന്നും താരം പറയുന്നു.

    നൊസ്റ്റാള്‍ജിയ

    നൊസ്റ്റാള്‍ജിയ

    സിനിമ അധികം ചെയ്തിട്ടില്ല. രണ്ടുമൂന്ന് സിനിമകളേ ചെയ്തിട്ടുള്ളൂ. ഡാന്‍സും ടെലിവിഷന്‍ പരിപാടികളും സ്റ്റേജ് ഷോയിലുമൊക്കെയായി 2005 വരെ ഇവിടെയുണ്ടായിരുന്നു. അന്നത്തെ അനുഭവങ്ങളെല്ലാം ഇന്നും നൊസ്റ്റാള്‍ജിക്കായി കൊണ്ടുനടക്കുകയാണ് താനെന്നം ചഞ്ചല്‍ പറയുന്നു. എന്ന് സ്വന്തം ജാനകിക്കുട്ടി ഓര്‍മ്മകളെക്കുറിച്ചും താരം വാചാലയായിരുന്നു. എംടി വാസുദേവന്‍ നായരുടെ തിരക്കഥ, ഹരിഹരന്‍ സാരിന്റെ സംവിധാനം, ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച സിനിമ തുടക്കകാരിക്ക് ലഭിച്ച മികച്ച അവസരമായിരുന്നു.

    സിനിമയിലേക്ക്

    സിനിമയിലേക്ക്

    മോഡലിംഗ് ചെയ്യുന്നുണ്ടായിരുന്നു. മാഗസിന്‍ പേജില്‍ ഫോട്ടോ കണ്ടാണ് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സില്‍ നിന്നും കോള്‍ വന്നത്. ഇങ്ങനെയൊരു ക്യാരക്ടറുണ്ട്. കോഴിക്കോട് വന്നാല്‍ നമുക്ക് ചര്‍ച്ച ചെയ്യാം. ഇഷ്ടമാണെങ്കില്‍ ചെയ്യാമെന്നുമായിരുന്നു പറഞ്ഞത്. അങ്ങനെയാണ് അച്ഛനും അമ്മയ്ക്കുമൊപ്പമായി അവരെ കാണാന്‍ പോയത്. തൊടുപുഴയില്‍ അപ്പൂപ്പന്‍ തിയേറ്റര്‍ നടത്തിയിരുന്നു. എടുത്തുപറയത്തക്ക സിനിമാബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ല. മികച്ച ടീമായതിനാല്‍ പോയി നോക്കാമെന്ന് പറയുകയായിരുന്നു.

    കുഞ്ഞാത്തോല്‍

    കുഞ്ഞാത്തോല്‍

    കുഞ്ഞാത്തോലെന്ന കഥാപാത്രത്തെക്കുറിച്ച് കേട്ടത് അങ്ങനെയാണ്. കഥ കേട്ടപ്പോള്‍ തന്നെ എക്‌സൈറ്റഡായിരുന്നു. സാധാരണ യക്ഷി പോലെയല്ല, ഭീകരമായ ഇമേജാണ് യക്ഷിയെക്കുറിച്ചുള്ളത്. കുഞ്ഞാത്തോല്‍ വളരെ നല്ല യക്ഷിയാണ്. ആ കുട്ടിയെ സഹായിക്കുന്ന യക്ഷി. എംടി സാറിന്റെ കഥാപാത്രം കിട്ടാനായി എല്ലാവരും കാത്തിരിക്കുന്ന സമയവും കൂടിയായിരുന്നു. കുറേ പേരെ ഓഡീഷന്‍ ചെയ്തതിന് ശേഷമായാണ് എന്നെ വിളിക്കുന്നത്. അന്ന് തന്നെ സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയിരുന്നു. പിറ്റേ ദിവസം തന്നെ ലൊക്കേഷനിലേക്ക് പോവുകയായിരുന്നു.

    മികച്ച അനുഭവം

    മികച്ച അനുഭവം

    ആ ലൊക്കേഷനിലെ അനുഭവങ്ങളെല്ലാം മികച്ചതായിരുന്നു. ആദ്യ ഷോട്ട് തന്നെ ഓക്കേയായിരുന്നു. ചിരിച്ച് വരുന്ന കുഞ്ഞാത്തോലിന്റെ രംഗമായിരുന്നു ചിത്രീകരിച്ചത്. ഡയലോഗൊന്നുമില്ലായിരുന്നു. അത് ആത്മവിശ്വാസം കൂട്ടിയിരുന്നു. കുട്ടിക്കാലം മുതലേ സ്‌റ്റേജ് പേടിയുണ്ടായിരുന്നില്ല. ക്യാമറയെ അഭിമുഖീകരിച്ച് പരിചയമുണ്ടായിരുന്നു. യോഗം കൊണ്ടാണ് സിനിമയിലെത്തിയതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ചഞ്ചല്‍ പറയുന്നു. വളരെ കൂളായാണ് അഭിനയിച്ചത്.

    Read more about: actresss
    English summary
    Actress Chanchal about her debut movie Ennu Swantham Janakikutty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X