For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൂന്നാമത്തെ ഭര്‍ത്താവിന്റെ കൂടെ മദ്യപിച്ചിട്ടുണ്ട്; അപവാദം പ്രചരിപ്പിക്കുന്നവരെ കുറിച്ച് നടി ചാര്‍മിള

  |

  ഒരു കാലത്ത് മിന്നും നായികയായിരുന്നെങ്കിലും നടി ചാര്‍മിളയുടെ ജീവിതത്തിലുണ്ടായത് വലിയ പരാജയങ്ങളാണ്. സിനിമയില്‍ നായികയായി നിറഞ്ഞഅ നില്‍ക്കുമ്പോഴാണ് ചാര്‍മിള വിവാഹിതയായി പോവുന്നത്. പ്രമുഖ നടനുമായിട്ടുണ്ടായ ബന്ധം വേര്‍പ്പെടുത്തി. മൂന്ന് തവണ വിവാഹിതയായെങ്കിലും ആ ബന്ധങ്ങളൊന്നും നല്ല രീതിയിലായില്ല.

  വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് നടിയിപ്പോള്‍. എന്നാല്‍ കാമുകന്മാരുടെ കൂടെ ജീവിച്ചത് പറഞ്ഞ് ചിലര്‍ അഡ്ജസ്റ്റ് ചെയ്യാന്‍ പറയാറുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ചാര്‍മിള. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

  കാരവന്‍ വേണമെന്ന് വാശിപ്പിടിച്ച് ചാര്‍മിള ബഹളം വച്ചതായി വന്ന വാര്‍ത്തകള്‍ക്കുള്ള മറുപടി..

  ചാര്‍മിള അങ്ങനയാണോന്ന് ഞാന്‍ വര്‍ക്ക് ചെയ്ത സിനിമയുടെ പിന്നണിയിലുള്ളവരോട് ചോദിക്കണം. പണ്ട് കാലത്ത് ഞാന്‍ ചെയ്ത് പോയ തെറ്റുകളൊക്കെ ഇപ്പോഴാണ് പറയാന്‍ തുടങ്ങിയത്. കാരവന്‍ വേണമെന്ന് വാശിപ്പിടിക്കുന്നത് തെറ്റായ കാര്യമാണ്. കാരണം ഞാന്‍ നായികയായിരുന്ന കാലത്ത് കാരവന്‍ വന്നിട്ടില്ല. വിദേശ രാജ്യത്തൊക്കെ അന്ന് കാരവനുണ്ട്. അതിനകത്ത് ടിവിയൊക്കെ ഉണ്ടല്ലോ, ഇന്ത്യയില്‍ വന്നാല്‍ നല്ലാതിയിരിക്കും എന്നൊക്കെ അക്കാലത്ത് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്.

  Also Read: ബോറായി പോവുകയാണോ? ചെണ്ടയുമായി ഗോപിയും പാട്ട് പാടി അമൃതയും, വീഡിയോയ്ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

  ചാര്‍മിള മദ്യപിച്ച് സിനിമാ ലൊക്കേഷനില്‍ പോയിരുന്നോ?

  മദ്യപിച്ചു വന്നെന്ന് പറഞ്ഞാല്‍ സത്യമാണ്. ഒരു കാലത്ത് അങ്ങനെയായിരുന്നു. എന്റെ വിവാഹത്തിന് മുന്‍പാണ്. മൂന്നാമത്തെ ഭര്‍ത്താവിന്റെ കൂടെ ഞാന്‍ പബ്ബിലും പാര്‍ട്ടികളിലുമടക്കം എല്ലായിടത്തും ഞാന്‍ കറങ്ങുമായിരുന്നു. അന്നേരം ഞങ്ങള്‍ പ്രണയിതാക്കളാണ്. പ്രണയിച്ച് നടക്കുന്ന കാലത്ത് അങ്ങനെയാണ്. പക്ഷേ കുഞ്ഞും ജനിച്ചതോടെ അതില്‍ നിന്നുമൊക്കെയുള്ള മാറ്റം വരണം. മദ്യപിച്ച് ഷൂട്ടിങ് ലൊക്കേഷനില്‍ പോയെന്ന് പറയുന്നത് നുണയാണ്.

  Also Read: മിടുക്കിയാണ് നൂറു, വെറും നിലത്തിരുന്ന് ചോറുണ്ണും, ആത്മാര്‍ഥതയുള്ള ബോള്‍ഡ് പെണ്‍കുട്ടിയെന്ന് സംവിധായകന്‍

  മദ്യപിക്കുമ്പോള്‍ ഒരു കമ്പനി വേണം. പാര്‍ട്‌നര്‍ ആണെങ്കില്‍ അതൊരു സന്തോഷമാണ്. രണ്ട് പേര്‍ ഒരുമിച്ച് ജോളിയായി പോവുന്നു. അത് തികച്ചും വ്യക്തിപരമായ കാര്യമാണ്. പക്ഷേ സിനിമയുമായി ചേര്‍ത്ത് പറയേണ്ടതില്ല. സിനിമയിലെ ജോലി വേഗം തീര്‍ത്തിട്ട് വീട്ടില്‍ പോയാല്‍ ആഘോഷിക്കാം. ലൊക്കേഷനില്‍ ഒറ്റയ്ക്ക് ഇരുന്ന് എന്ത് ചെയ്യാനാണെന്ന് ചാര്‍മിള ചോദിക്കുന്നു.

  Also Read: സെക്‌സ് സീന്‍ ചെയ്യാന്‍ നടിയുടെ കംഫര്‍ട്ട് മാത്രം നോക്കിയാല്‍ മതിയോ? ജോണ്‍ എബ്രാഹിന്റെ ചോദ്യത്തെ കുറിച്ച് പൂജ

  മകന്‍ ജനിച്ചതോടെ എല്ലാ തെറ്റുകളില്‍ നിന്നും മാറിയെന്ന് നടി ചാര്‍മിള

  'ഒരു അമ്മ എന്ന നിലയില്‍ ഞാനെന്റെ മകന് മാതൃകയാവണം. നാളെ അവനൊരു തെറ്റ് ചെയ്തത് ചോദിക്കാന്‍ ചെന്നാല്‍ പെണ്ണായ നീ ഇതൊക്കെ ചെയ്തിട്ടില്ലേ, അപ്പോള്‍ ആണായ എനിക്കും ചെയ്തൂടേ എന്ന് ചോദിക്കും. അങ്ങനെ അക്കാര്യം ഞങ്ങള്‍ നിര്‍ത്തിയതായി' നടി പറയുന്നു.

  എല്ലാവരും നമ്മളെ സ്‌നേഹത്തോടെ സിനിമയിലേക്ക് വിളിക്കും. എന്നിട്ട് അഡ്ജസ്റ്റ് ചെയ്യാന്‍ ചോദിക്കും. അങ്ങനെ ചെയ്താല്‍ ഈ സിനിമയില്‍ വരാന്‍ സാധിക്കുമെന്നും പറയും. ഇതോടെ സിനിമ വേണ്ടെന്ന് പറഞ്ഞ് ഞാന്‍ പോരും. ആ വാശിയ്ക്ക് എന്റെ പേര് നശിപ്പിക്കാന്‍ വേണ്ടി ശ്രമിക്കും.
  എന്റെ കൂടെ വരാത്തവള്‍ ഇനി ആരുടെയും കൂടെ പോവേണ്ടെന്ന് തീരുമാനിക്കും. ചിലര്‍ എന്റെ പ്രണയകഥയാണ് ഉദ്ദാഹരണമായി പറയുന്നത്.

  Recommended Video

  Suchithra On Bigg Boss: ബിഗ് ബോസിനെ കുറിച്ച് ചോദിച്ചപ്പോള്‍ നൈസായി മുങ്ങി സുചിത്ര | *BiggBoss

  പ്രണയിച്ച് വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ച ആളുകളുടെ കൂടെ ഞാന്‍ ഉണ്ടായിരുന്നു. അത് സത്യമാണ്. പക്ഷേ സിനിമയ്ക്ക് വേണ്ടി ആര്‍ക്കും അഡ്ജസ്റ്റ് ചെയ്യാന്‍ ഞാന്‍ പോയിട്ടില്ല. എന്റെ മുന്‍ഭര്‍ത്താക്കന്മാരുമായിട്ടാണ് ഇവര്‍ താരതമ്യം ചെയ്യുന്നത്. അവന്റെ കൂടെ നീ ഉണ്ടായിരുന്നില്ലേ, ഇപ്പോള്‍ നീ തനിച്ചല്ലേ, എന്റെ കൂടെ വന്നൂടേ എന്നൊക്കെയാണ് ചോദിക്കുന്നതെന്നും ചാര്‍മിള പറയുന്നു.

  English summary
  Actress Charmila Opens Up About Controversies Against Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X