For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബാബു ആന്റണിയുമായി ശക്തമായ ബന്ധമായിരുന്നു, വിവാഹ ജീവിതത്തില്‍ സംഭവിച്ചത് ഇതാണ്, ചാര്‍മിള പറയുന്നു

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികയാണ് ചാര്‍മിള. ധനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരം പിന്നീട് മലയാള സിനിമയുടെ ഭാഗ്യനായികയായി മാറുകയായിരുന്നു. വളരെ ചെറിയ സമയം കൊണ്ട് തന്നെ സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ ചാര്‍മിളയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ സിനിമ പോലെ സുന്ദരമായിരുന്നില്ല ചാര്‍മിളയുടെ ജീവിതം. പ്രണയവും കുടുംബജീവിതവുമെല്ലാം വന്‍ പരാജയമായിരുന്നു.

  ബ്ലെസ്ലിയുടെ പ്രണയത്തോടുള്ള കാഴ്ചപ്പാട് വേറെയാണ്, കുട്ടിയല്ല, ദില്‍ഷയോടുള്ള ഇഷ്ടം ഇതാണ്...

  സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് ചാര്‍മിള വിവാഹിതയാവുന്നത്. പിന്നീട് സിനിമയില്‍ നിന്നും അഭിനയത്തില്‍ നിന്നുമൊക്കെ മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ വിചാരിച്ചത് പോലെയായിരുന്നില്ല ജീവിതം. ആദ്യ കുടുംബജീവിതം കൈവിട്ട് പോയപ്പോള്‍ മറ്റൊരു ജീവിതത്തിന് തയ്യാറായി. എന്നാല്‍ അതും വളരെ കയ്‌പ്പേറിയ അനുഭവങ്ങളായിരുന്നു ചാര്‍മിളയ്ക്ക് നല്‍കിയത്. ഇപ്പോഴിത തന്റെ ജീവിതത്തിലുണ്ടായ തകര്‍ച്ചകളെ കുറിച്ച് പറയുകയാണ് നടി. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് തന്റെ പ്രണയ തകച്ചയെ കുറിച്ചും വിവാഹ ബന്ധങ്ങളിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചും പറഞ്ഞത്.

  തെന്നിന്ത്യന്‍ താരം തമന്നയുടെ നായകനായി റോണ്‍സണ്‍, അവസരം കൊടുത്തത് ലക്ഷ്മി പ്രിയ

  ചാര്‍മിളയുടെ വാക്കുകള്‍ ഇങ്ങനെ...' ബാബു ആന്റണിയുമായി വളരെ ശക്തമായ ബന്ധമായിരുന്നു.വിവാഹം വരെ എത്തിയിരുന്നു. ഒരിക്കലും ആ ഓര്‍മകള്‍ എന്നെ വേദനിപ്പിയ്ക്കുന്നില്ല. ബാബു ആന്റണിയുമായി അടുക്കാന്‍ ഇമോഷണലായ ഒരു കാര്യം ഉണ്ട്. കട്ടപ്പനയില്‍ ഒരു സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് അച്ഛന് ഹെവി ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായി. സഹായത്തിന് എനിക്ക് ആരും ഉണ്ടായിരുന്നില്ല, ഭാഷയും അറിയില്ല. ആ സമയത്ത് ആശുപത്രിയില്‍ കൂടെ നിന്ന് സഹായിച്ചത് ബാബു ആന്റണിയാണ്. അന്ന് ബാബു ഇല്ലായിരുന്നുവെങ്കില്‍ എനിക്ക് എന്റെ അച്ഛനെ കിട്ടുമായിരുന്നു' ബാബു ആന്റണിയുമായിട്ടുള്ള പ്രണയത്തെ കുറിച്ചുള്ള ഓര്‍മ പങ്കുവെച്ച് കൊണ്ട് ചാര്‍മിള പറഞ്ഞു.


  'ബാബു ആന്റണിയുമായുള്ള പ്രണയം വേര്‍പിരിഞ്ഞു നില്‍ക്കുന്ന സമയത്താണ് ഞാന്‍ കിഷോര്‍ സത്യയെ പരിചയപ്പെടുന്നത്. ആ സമയത്ത് സെറ്റില്‍ എന്റെ പെരുമാറ്റം വളരെ മോശമായിരുന്നു. ഷോട്ട് എല്ലാം നന്നായി ചെയ്യും. പക്ഷെ ആരോടും നന്നായി പെരുമാറില്ല, ഭക്ഷണം കഴിക്കില്ല അങ്ങനെയൊക്കയായിരുന്നു. അന്ന് കിഷോര്‍ സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു.ആ സമയത്താണ് എന്റെ അമ്മ മരിച്ചു പോകുന്നത്. ആ വേദനയിലായിരുന്നു ഞാന്‍. ആ സമയത്ത് കിഷോര്‍ എന്റെ അടുത്ത് വന്നിരുന്ന് സംസാരിക്കുമായിരുന്നു. പേഴ്സണല്‍ കാര്യം വേറെ, ജോലി വേറെ' എന്നൊക്കെ പറഞ്ഞാണ് സംസാരിച്ച് തുടങ്ങിയത്. പെട്ടെന്ന് തന്നൈ ഞങ്ങള്‍ സുഹൃത്തുക്കളായി. ആ ബന്ധം വൈകാതെ തന്ന വിവാഹത്തിലും എത്തുകയായിരുന്നു'; ചാര്‍മിള പറഞ്ഞു.

  'വീട്ടുകാരുടെ സമ്മതത്തോടെയാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്. ചെന്നൈയില്‍ വച്ച് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞതും കിഷോര്‍ ഗള്‍ഫിലേക്ക് പോയി. എന്നെ അഭിനയിക്കാനും സമ്മതിച്ചില്ല. ഷോകള്‍ ചെയ്യാം, സിനിമയില്‍ അഭിനയിക്കാന്‍ പാടില്ല എന്നൊക്കെയായിരുന്നു നിബന്ധന. നാല് വര്‍ഷത്തോളം ഗള്‍ഫില്‍ ആയിരുന്നു. എന്നെ വിളിക്കുകയോ നാട്ടിലേക്ക് വരികയോ ചെയ്തില്ല. വിസയും അയച്ചില്ല. അവസാനം ഞാന്‍ അങ്ങോട്ട് തേടി പോകേണ്ട അവസ്ഥയിലേക്ക് എത്തി. പിന്നീട് നിരവധി പ്രശ്‌നങ്ങളെ തുടര്‍ന്ന് വിവാഹമോചിതരാവുകയായിരുന്നു'; ചാര്‍മിള കൂട്ടിച്ചേര്‍ത്തു.

  'രണ്ടാമത് കല്യാണം ചെയ്ത ആളാണ് രാജേഷ്. പൂര്‍ണമായും ഒരു ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന ആളാണ രാജേഷ്. ഒരു നടിയായ ഞാന്‍ ആ ഗ്രാമത്തിലേക്ക് പോയത് തന്നെ ഏറ്റവും വലിയ തെറ്റ് ആയിരുന്നു. അതിന്റെ ഏറ്റവും ക്രൂരമായ മുഖം അനുഭവിയ്ക്കുമ്പോഴേക്കും ഞങ്ങള്‍ക്ക് കുഞ്ഞ് ജനിച്ചിരുന്നു. പ്രധാന പ്രശ്നം സംശയമായിരുന്നു. സിനിമയില്‍ ഇത്രയും ആളുകള്‍ക്കൊപ്പം തൊട്ട് അഭിനയിച്ച നടി എന്ന സംശയം എപ്പോഴും അവരുടെ വീട്ടുകാര്‍ക്ക് ഉണ്ടായി. മറ്റ് ചില കാരണങ്ങള്‍ കൊണ്ടാണ് രണ്ടാമതും ബന്ധം വേര്‍പിരിയുന്നത്'.

  Recommended Video

  പവർ സ്റ്റാറിന്റെ ലോഞ്ചിൽ ആടിതിമിർക്കുന്ന ഒമർ ലുലുവും ടീമും

  'വിവാഹ മോചനത്തിലേക്ക് നയിച്ചത് വേറെ കാരണങ്ങളാണ്. എന്നെ വിവാഹം ചെയ്യാന്‍ വേണ്ടി മതം മാറാം എന്ന് പറഞ്ഞ അയാള്‍ പേര് മാറ്റുകയും മതം മാറുകയും ചെയ്തിരുന്നു. എന്നാല്‍ അവരുടെ അച്ഛനു അമ്മയും സമ്മതിച്ച ശേഷം അത് വച്ച് എന്നെ തിരിച്ചടിക്കാന്‍ ശ്രമിച്ചു. പിന്നീട് എന്റെ മകനെയും ഹിന്ദു മതം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചു. മകന് അത് ഇഷ്ടമല്ലായിരുന്നു. അവസാനം ഞാന്‍ അവിടെ നിന്ന് ഇറങ്ങിയപ്പോള്‍ എന്നെ വേണ്ട കുഞ്ഞിനെ വേണം എന്ന് പറഞ്ഞ് കേസ് കൊടുത്തു. പക്ഷെ മകന്‍ എനിക്കൊപ്പം നിന്നു. അതാണ് രണ്ടാം വിവാഹ മോചനം അത്രയും വിവാദമാകാന്‍ കാരണം'; ചാര്‍മിള വെളിപ്പെടുത്തി.

  English summary
  Actress Charmila Opens Up About Her Marriage And Divorce Reason Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X