»   » കിഷോര്‍ സത്യ കരിയര്‍ നശിപ്പിച്ചു, ആ മുഖം പോലും കാണണ്ട... ആദ്യ ഭര്‍ത്താവിനെതിരെ ആഞ്ഞടിച്ച് ചാർമിള!!

കിഷോര്‍ സത്യ കരിയര്‍ നശിപ്പിച്ചു, ആ മുഖം പോലും കാണണ്ട... ആദ്യ ഭര്‍ത്താവിനെതിരെ ആഞ്ഞടിച്ച് ചാർമിള!!

Posted By: Kishor
Subscribe to Filmibeat Malayalam

സംവിധായകരുടെയും നടന്മാരുടെയും കൂടെ കിടന്ന് കിട്ടുന്ന അവസരം വേണ്ട - ഇങ്ങനെ ഒരു പൊട്ടിത്തെറി നടത്തിയാണ് അടുത്തിടെ ചാര്‍മിള മാധ്യമശ്രദ്ധ നേടിയത്. മാധ്യമശ്രദ്ധ നേടാന്‍ വേണ്ടി ഇങ്ങനെ ചീപ്പ് നമ്പര്‍ ഇറക്കേണ്ട കാര്യം ഒന്നുമില്ല ചാര്‍മിളയ്ക്ക്.

Read Also: ഇത് മാധ്യമപ്രവര്‍ത്തനമല്ല കൂട്ടിക്കൊടുപ്പ്, മംഗളം ക്ലിപ്പിനെതിരെ നടന്‍ ജോയ് മാത്യു.. കയ്യടിച്ച് സോഷ്യല്‍ മീഡിയ!!

Read Also: സംവിധായകരുടെയും നടന്മാരുടെയും കൂടെ കിടന്ന് കിട്ടുന്ന അവസരം വേണ്ട.. പൊട്ടിത്തെറിച്ച് ചാര്‍മിള!

ഒരു കാലത്ത് മലയാളം സിനിമാ ഇന്‍ഡസ്ട്രി ഏറ്റവും കൂടുതല്‍ സെലിബ്രേറ്റ് ചെയ്ത നടിയാണ് ചാര്‍മിള. എന്നാല്‍ ഇതുവരെ പറയാത്ത ചില സ്വകാര്യങ്ങള്‍ ചാര്‍മിള മനസ് തുറന്ന് ഇപ്പോള്‍ പറയുന്നു. അതും ജീവിതത്തില്‍ സംഭവിച്ചത് അതേപടി.

കാണാന്‍ ഇഷ്ടമില്ലാത്ത മുഖം

ഇനി ഒരിക്കലും കാണാന്‍ ഇഷ്ടമില്ലാത്ത ഒരു മുഖം ആരുടേതാണ് എന്ന് ചോദിച്ചപ്പോള്‍ സംശയം കൂടാതെ ചാര്‍മിള പറയുന്നത് കിഷോര്‍ സത്യയുടെ പേരാണ്. നമ്മളെ ഉപോഗിക്കുന്നു എന്ന് തോന്നിയ ഒരാളോടുള്ള ദേഷ്യമാണ് അത്. ഇരുവരും ചേര്‍ന്നാണ് വേര്‍പിരിയാനുള്ള തീരുമാനം എടുത്തത് എന്നും ചാര്‍മിള പറയുന്നു. മൂച്വല്‍ ഡിവോഴ്‌സായിരുന്നു.

രഹസ്യമാക്കി വെക്കാന്‍ ശ്രമം

ചാര്‍മിളയെ താന്‍ വിവാഹം കഴിച്ച കാര്യം പുറത്താരും അറിയരുതെന്ന മട്ടിലായിരുന്നു കിഷോര്‍ സത്യ. കേരളത്തില്‍ പറയാന്‍ പാടില്ല. ഇങ്ങോട്ട് പറയാന്‍ പാടില്ല. പുറത്താരോടും ഇക്കാര്യം പറയരുത്. എന്തിനാണ് അങ്ങനെ. ഭര്‍ത്താവും ഭാര്യയുമാണെന്ന് എല്ലാവരും അറിയണം. എന്നെ അവോയ്ഡ് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് വിവാഹമോചനം നേടിയത്.

കിഷോര്‍ സത്യയുമായി വിവാഹം

കൈരളി ടി വിയില്‍ ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെ ബി ജംഗ്ഷന്‍ എന്ന പരിപാടിയിലാണ് ചാര്‍മിള മനസ് തുറന്നത്. ബാബു ആന്റണിയുമായു പ്രണയ പരാജയത്തിന് ശേഷമായിരുന്നു കിഷോര്‍ സത്യയുമായുള്ള വിവാഹം. എന്നാല്‍ വിവാഹം മാത്രമേ നടന്നുള്ളൂ, ഒരു ദാമ്പത്യബന്ധം തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല.

സ്വകാര്യമായ ഒരു വിവാഹം

റിസപ്ഷന്‍ പോലും ഉണ്ടായിരിന്നില്ല. ഏറ്റവും അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹം കഴിഞ്ഞ ഉടനെ ഒരാള്‍ ചെന്നൈയിലും ഒരാള്‍ ഷാര്‍ജയിലും. തങ്ങള്‍ക്കിടയില്‍ ദാമ്പത്യബന്ധം പോലും ഉണ്ടായില്ല. അധികം വൈകാതെ ആ വിവാഹബന്ധം അവസാനിക്കുകയും ചെയ്തു. അതിനുള്ള കാരണങ്ങള്‍ ചാര്‍മിള പറയുന്നത് ഇങ്ങനെ..

നാല് വര്‍ഷം ഒരുമിച്ച്

ബാബു ആന്റണിയായിരുന്നു തന്റെ ജീവിതത്തിലെ ആദ്യത്തെ പ്രണയമെന്നാണ് ചാര്‍മിള പറയുന്നത്. നാല് വര്‍ഷത്തോളം ഞങ്ങള്‍ ഒരുമിച്ച് കഴിഞ്ഞു. ലിവ് ഇന്‍ എന്ന് പറയാവുന്ന ഒരു ബന്ധമായിരുന്നു അത്. പക്ഷേ വിവാഹത്തില്‍ എത്തിയില്ല. ബാബു ആന്റണി തന്നെ വിവാഹം കഴിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചു. അത് സംഭവിച്ചില്ല.

ബാബു ആന്റണിയെക്കുറിച്ച്

നടന്‍ ബാബു ആന്റണി തന്നെ ചതിച്ചു എന്നൊന്നും ചാര്‍മിള ഇപ്പോഴും പറയുന്നില്ല. എന്നാല്‍ എന്തോ കളി അതില്‍ സംഭവിച്ചിട്ടുണ്ട്. സുഹൃത്തുക്കളെ കാണാന്‍ അമേരിക്കയിലേക്ക് പോയ ആള്‍ പിന്നീട് തിരിച്ചുവന്നില്ല. സഹോദരനെ കാണാന്‍ പോകരുതെന്ന് താന്‍ പറഞ്ഞതാണ്. എന്നാല്‍ സഹോദരനെ കാണാന്‍ പോയി. പിന്നെ തിരിച്ചുവന്നില്ല. അതാണ് ഉണ്ടായത്.

ആത്മഹത്യ ചെയ്യാന്‍ ശ്രമം

ഇതിന്റെ വിഷമം കൊണ്ടാണ് താന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ബാത്ത് റൂമില്‍ കയറി കൈ മുറിച്ചു. ഒരു സ്ഥലത്തൊന്നുമല്ല പല സ്ഥലത്ത്. കാലും മുറിച്ചു. പക്ഷേ വാതില്‍ അടക്കാന്‍ താന്‍ വിട്ടുപോയി. അങ്ങനെയാണ് കണ്ടത്. ചോരയില്‍ കുളിച്ച് കിടന്ന തന്നെ ആശുപത്രിയില്‍ എത്തിച്ച് രക്ഷിക്കുകയായിരുന്നു.

അച്ഛന് ഇഷ്ടമില്ലാത്ത ബന്ധം

തന്റെ അച്ഛന് ഒട്ടും ഇഷ്ടമില്ലാത്ത ബന്ധമായിരുന്നു ബാബു ആന്റണിയുമായി ഉണ്ടായിരുന്നത് എന്ന് ചാര്‍മിള പറഞ്ഞു. എന്തുകൊണ്ടോ അച്ഛന് ബാബുവിനെ ഇഷ്ടമായിരുന്നില്ല. ബാബുവിന്റെ പല കഥകളും അച്ഛന്‍ കേട്ടിരിക്കാം. എന്നാല്‍ എന്നോട് ഒന്നും പറഞ്ഞിരുന്നില്ല. അതാണ് എനിക്ക് വിഷമം ഉണ്ടാക്കിയത്. ബാബുവിനോട് ഇപ്പോഴും തനിക്ക് ദേഷ്യമില്ല എന്നാണ് ചാര്‍മിള പറയുന്നത്.

ബാബു ആന്റണിയെ കുറ്റം പറയില്ല

തന്റെ ജീവിതം തകര്‍ത്തതില്‍ ആരെയും കുറ്റം പറയാന്‍ താനില്ല. അഥവാ കുറ്റം പറഞ്ഞാലും തന്നെത്തന്നെയായിരിക്കും. ബാബു ആന്റണിയെ തനിക്ക് ഭയങ്കര സ്‌നേഹവും വിശ്വാസവും ആയിരുന്നു. ആ വിവാഹത്തിന് എന്റെ വീട്ടുകാരും സമ്മതിച്ചിരുന്നു. അദ്ദേഹത്തിനും അതില്‍ സമ്മതമായിരുന്നു - മലയാള സിനിമയില്‍ വലിയ സംസാര വിഷയമായ ഈ പ്രണയബന്ധത്തെക്കുറിച്ച് ചാര്‍മിള പറഞ്ഞു.

വീണ്ടും ഒരു വിവാഹം

കിഷോര്‍ സത്യയുമായുള്ള വിവാഹത്തിന് ശേഷമാണ് ചാര്‍മിള രാജേഷിനെ വിവാഹം കഴിച്ചത്. ചാര്‍മിളയുടെ അനിയത്തിയുടെ കൂട്ടുകാരനായിരുന്നു രാജേഷ്. എന്നെ വലിയ ഇഷ്ടമായിരുന്നു. തന്നെക്കാള്‍ ഇളപ്പമാണ് എന്ന് അറിയാമായിരുന്നു. എന്നാല്‍ എട്ട് വയസ്സിന് ചെറുതാണ് എന്ന് അറയില്ലായിരുന്നു.

ഇതൊന്നും വര്‍ക്കൗട്ടാകില്ല

വിവാഹത്തിന്റെ സമയത്താണ് എട്ട് വയസ്സിന് ഇളപ്പമാണ് എന്ന കാര്യം അറിയുന്നത്. അപ്പോള്‍ തന്നെ താന്‍ രാജേഷിനോട് ഇതൊന്നും വര്‍ക്കൗട്ടാകില്ല എന്ന് പറഞ്ഞിരുന്നു. പിന്നീട് ഇതോര്‍ത്ത് പ്രശ്‌നമൊക്കെ തോന്നും എന്നറിയാമായിരുന്നു. സച്ചിന്‍ അഞ്ച് വയസിന് മൂത്ത അഞ്ജലിയെ കല്യാണം കഴിച്ചില്ലേ എന്നൊക്കെ ചോദിച്ചായിരുന്നു അന്ന് കല്യാണം നടത്തിയത്.

പറഞ്ഞത് തന്നെ സംഭവിച്ചു

പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. കുറച്ച് വര്‍ഷത്തിന് ശേഷം തങ്ങള്‍ പിരിഞ്ഞു. അതും മൂച്വല്‍ ഡിവോഴ്‌സായിരുന്നു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു മകനുണ്ട്, അഡോണീസ്. ചെന്നൈയില്‍ നടിയ്ക്കൊപ്പമാണ് മകന്‍. രാജേഷിന് മകനെ വലിയ ഇഷ്ടമാണ്. തങ്ങളും നല്ല സുഹൃത്തുക്കളാണ്. ദേഷ്യമൊന്നുമില്ല.

വീണ്ടും സിനിമയിലേക്ക്

ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ വീണ്ടും സജീവമാകുകയാണ് ചാര്‍മിള. തമിഴിലും തെലുങ്കിലും അമ്മ വേഷങ്ങളിലാണ് ചാര്‍മിള ഇപ്പോള്‍ അഭിനയിക്കുന്നത്. മലയാളത്തിലാകട്ടെ കുറേ കാലമായി അഭിനയിച്ചിട്ട്. ലാല്‍ ജോസ് സിനിമയയായ വിക്രമാദിത്യനില്‍ അമ്മവേഷത്തില്‍ അഭിനയിച്ചു. തമിഴിലും തിരക്കായി വരുന്നു. ഇടയ്ക്ക് ഒരു സീരിയലിലും അഭിനയിച്ചു.

പ്രിയപ്പെട്ട സിനിമ ധനം

ചാര്‍മിളയുടെ സിനിമകളില്‍ ഏറ്റവും പ്രിയപ്പെട്ടത് ഏത് എന്ന് ചോദിച്ചാല്‍ ധനം എന്നാണ് മറുപടി. തന്റെ ആദ്യ ചിത്രമായിരുന്നു ഇത്. വളരെ ഇന്‍വോള്‍വായി അഭിനയിച്ച സിനിമയാണ്. മോഹന്‍ലാലിന്റെ ധനത്തിലൂടെ 1991 ലാണ് ചാര്‍മിള മലയാളത്തില്‍ എത്തിയത്. പിന്നീട് അങ്കിള്‍ബണ്‍, കേളി, പ്രിയപ്പെട്ട കുക്കു, കാബൂളിവാല, കമ്പോളം, കടല്‍, രാജധാനി തുടങ്ങി 2005 വരെ സജീവമായിരുന്നു.

മോശം അനുഭവം

വിക്രമാദിത്യന് ശേഷം അടുത്ത സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ കോഴിക്കോട് വെച്ചാണ് മോശം അനുഭവം ഉണ്ടായത്. പുതിയ ചെക്കന്മാരായിരുന്നു നിര്‍മാതാക്കള്‍. വീട്ടില്‍ വന്ന് അഡ്വാന്‍സ് ഒക്കെ തന്നു. കാലൊക്കെ പിടിച്ചിട്ട് പോയതാണ്. കോഴിക്കോട് എന്റെ ഹോട്ടലില്‍ കയറി വന്ന് ഞങ്ങളില്‍ ഒരാളെ തെരഞ്ഞെടുക്കണമെന്ന് പറഞ്ഞു.

അവിടെ നിന്നും പോന്നു

അതൊന്നും പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ അവരെന്നെ ഗെറ്റൗട്ട് അടിച്ചു. എടിഎമ്മില്‍ നിന്ന് പണം എടുത്ത് ഒരു ബസില്‍ കയറി ചെന്നൈയില്‍ വരികയായിരുന്നു താന്‍. അവിടെ 18 വയസുള്ള പെണ്‍കുട്ടികളുണ്ടായിരുന്നു. എന്നാല്‍ അവരോട് പ്രശ്നമില്ല. 42 വയസായ എന്നോടാണ് അവര്‍ മോശമായി പെരുമാറിയത്. - ചാര്‍മിള പറയുന്നു.

English summary
Actress Charmila talks in Kairali TV program.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam