For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിഞ്ഞുള്ള 6 മാസം അപരിചിതരെപ്പോലെയാണ് ഞങ്ങള്‍ ജീവിച്ചതെന്ന് മോഹന്‍ലാലിന്റെ നായിക! കാണൂ!

  |

  ചിത്രയെന്ന പേര് കേള്‍ക്കുമ്പോള്‍ മനസ്സിലാദ്യം പാട്ടുകാരിയുടെ മുഖം തെളിയുന്നത് സ്വഭാവികമാണ്. എന്നാല്‍ അഭിനയിച്ച സിനിമയും കഥാപാത്രങ്ങളെക്കുറിച്ചും പറഞ്ഞാല്‍ മനസ്സിലേക്ക് മറ്റൊരു ചിത്രയെത്തും. ഒരുകാലത്ത് മലയാള സിനിമയുടെ എല്ലാമെല്ലാമായ പ്രിയനടിയായിരുന്നു ചിത്ര. ഗ്ലാമറസും അധികമാരും ചെയ്യാന്‍ തയ്യാറാവാത്തതുമായ കഥാപാത്രങ്ങളെയായിരുന്നു ഈ താരം അവതരിപ്പിച്ചത്. ആട്ടക്കലാശത്തിലൂടെയാണ് ഈ താരം സിനിമയില്‍ തുടക്കം കുറിച്ചത്. ശാലീന സൗന്ദര്യവുമായി സിനിമയിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെയായിരുന്നു താരം അവതരിപ്പിച്ചത്.

  9 വര്‍ഷത്തെ ദൗമ്പത്യം അവസാനിപ്പിച്ചു! രാക്ഷസന്‍ നായകന്‍ വിവാഹ മോചിതനായി! മകനൊപ്പം തുടരുമെന്നും താരം!

  മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയുമുള്‍പ്പടെ അക്കാലത്ത് തിളങ്ങി നിന്നവരുടെ ചിത്രങ്ങളിലെല്ലാം ചിത്രയുടെ സാന്നിധ്യമുണ്ടായിരുന്നു. വിവാഹത്തിന് ശേഷമാണ് ഈ താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. ഇന്നും ഈ താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാലോകം. നീണ്ട നാളായി ഈ അഭിനേത്രി വെള്ളിത്തിരയില്‍ നിന്നും അപ്രത്യക്ഷയായിട്ട്, എവിടെയായിരുന്നു ഈ താരം ഇത്രയും നാള്‍? അറിയാന്‍ ആകാംക്ഷയില്ലേ? തുടര്‍ന്നുവായിക്കൂ.

  മമ്മൂട്ടി തന്നെയാണ് ഡ്യൂപ്പാവാനായി വിളിച്ചത്! മറ്റാരും അറിയാത്ത മെഗാസ്റ്റാറിനെക്കുറിച്ച് ടിനി ടോം

  ദുല്‍ഖറിനെ അറിയാം

  ദുല്‍ഖറിനെ അറിയാം

  യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ദുല്‍ഖര്‍ സല്‍മാനെ കുട്ടിക്കാലം മുതലേ അറിയാമെന്ന് ചിത്ര പറയുന്നു. അന്നൊക്കെ മമ്മൂട്ടിക്കൊപ്പം സെറ്റിലേക്ക് ദുല്‍ഖറും വരാറുണ്ടായിരുന്നു. അന്ന് നല്ല കുസൃതിയായിരുന്നു താരപുത്രന്. ഇപ്പോഴത്തെ താരങ്ങളില്‍ പലരെയും തനിക്കറിയില്ലെന്നും താരം പറയുന്നു. ആറാം തമ്പുരാനില്‍ മഞ്ജു വാര്യറിനൊപ്പം ഒരുമിച്ച് അഭിനയിച്ചിരുന്നു, അതിനാല്‍ താരത്തെ അറിയാമെന്നും ചിത്ര പറയുന്നു. സിനിമയില്‍ നിന്നും മാറി നിന്നാല്‍ സിനിമാക്കാര്‍ അവരെ മറക്കുമെന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നത് പോലെ അവരോര്‍ക്കണമെന്നില്ലെന്നും താരം പറയുന്നു.

  അച്ഛനെ നോക്കുന്നതിന് വേണ്ടി

  അച്ഛനെ നോക്കുന്നതിന് വേണ്ടി

  സിനിമാതിരക്കുകളുമായി മുന്നേറുന്നതിനിടയിലായിരുന്നു താരത്തിന് അമ്മയെ നഷ്ടമായത്. രാജവാഴ്ച എന്ന സിനിമയ്ക്കിടയിലായിരുന്നു അത്. അവസാന സമയത്ത് അമ്മയ്‌ക്കൊപ്പമില്ലായിരുന്നുവെന്നും വേണ്ടവിധത്തില്‍ അമ്മയെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്ന കുറ്റബോധവും താരത്തെ അലട്ടിയിരുന്നു. തന്റെ അസാന്നിധ്യത്തില്‍ പപ്പയുടെ അവസ്ഥയും സമാനമാവരുതെന്ന കാര്യത്തിലും താരത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ഇതിനിടയിലാണ് അച്ഛന് വൃക്കരോഗം സ്ഥിരീകരിച്ചതും താരം ശുശ്രൂഷയുമായി ഒപ്പം നിന്നതും. അച്ഛനാവട്ടെ മകളുടെ ജീവിതം സുരക്ഷിതമാക്കാനായി വിവാഹം നടത്തുകയും ചെയ്തു.

  അപരിചിതരെപ്പോലെ

  അപരിചിതരെപ്പോലെ

  വിജയരാഘവനെന്ന ബിസിനസ്സുകാരനെയാണ് ചിത്ര വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞുള്ള ആദ്യ 6 മാസം തികച്ചും അപരിചിതരെപ്പോലെയായിരുന്നു തങ്ങള്‍ ഇരുവരും കഴിഞ്ഞിരുന്നതെന്ന് താരം പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം കാര്യങ്ങള്‍ വിശദീകരിച്ചത്. ഇഷ്ടവുമില്ല വെറുപ്പുമില്ല എന്നായിരുന്നു അന്നത്തെ അവസ്ഥ. അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്ക് സിനിമാഭിനയം ഉള്‍ക്കൊള്ളാനാവില്ലെന്ന് ധരിച്ച് സിനിമയില്‍ നിന്നും താന്‍ അന്ന് പിന്‍വാങ്ങിയിരുന്നതായും താരം ഓര്‍ത്തെടുക്കുന്നു.

  ഭര്‍ത്താവിന്റെ പിന്തുണ

  ഭര്‍ത്താവിന്റെ പിന്തുണ

  ഈ തീരുമാനത്തെക്കുറിച്ച് അറിഞ്ഞപ്പോഴാണ് തന്റെ കുടുംബത്തിലെ സ്ത്രീകളും ജോലിക്ക് പോവുന്നുണ്ടെന്നും തന്റെ ജോലി തുടര്‍ന്നോളാനും ഭര്‍ത്താവ് നിര്‍ദേശിച്ചത്. അദ്ദേഹത്തിന്റെ പിന്തുണയോടെയാണ് പിന്നീട് സിനിമയിലേക്കെത്തിയത്. മഴവില്ല്, സൂത്രധാരന്‍ ഈ ചിത്രങ്ങള്‍ ചെയ്തത് വിവാഹത്തിന് ശേഷമാണ്. എന്നാല്‍ പിന്നീട് താരം അപ്രത്യക്ഷമാവുകയായിരുന്നു.

  അച്ഛനെ നോക്കിക്കോളാം

  അച്ഛനെ നോക്കിക്കോളാം

  അച്ഛന്റെ കാര്യങ്ങളെക്കുറിച്ചോര്‍ത്താണ് ആശങ്കപ്പെടുന്നതെങ്കില്‍ അതിന്റെ ആവശ്യമില്ലെന്നും അച്ഛനെ താന്‍ നന്നായി നോക്കിക്കോളാമെന്നും അദ്ദേഹം ഉറപ്പ് തന്നിരുന്നു. അന്ന് മുതലാണ് തങ്ങള്‍ ശരിക്കും ഭാര്യ ഭര്‍ത്താക്കന്‍മാരായി ജീവിച്ച് തുടങ്ങിയതെന്നും താരം പറയുന്നു. അദ്ദേഹത്തിന്റെ പിന്തുണ അത്രയധികമായിരുന്നു.

  മകള്‍ പറഞ്ഞത്?

  മകള്‍ പറഞ്ഞത്?

  താന്‍ സിനിമാനടിയായിരുന്നുവെന്ന കാര്യത്തെക്കുറിച്ചൊന്നും മകള്‍ക്ക് അറിയില്ലായിരുന്നു. ഹൈസ്‌കൂള്‍ പഠനത്തിനിടയിലാണ് അവള്‍ അതേക്കുറിച്ച് മനസ്സിലാക്കിയത്. താനഭിനയിച്ച സിനിമകളെക്കഉറിച്ചൊക്കെ അന്നാണ് അവള്‍ മനസ്സിലാക്കിയത്. അമ്മ തനിക്ക് വേണ്ടിയാണോ അഭിനയം നിര്‍ത്തിയതെന്നും വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തണമെന്നുമൊക്കെയായിരുന്നു അവള്‍ പറഞ്ഞത്.

  English summary
  Actress Chithra about her marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X