For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹശേഷമാണ് ജീവിത തുടങ്ങിയത്! 'നാണമാകുന്നു മേനി നോവുന്നു' എന്ന പാട്ടില്‍ അഭിനയത്തെ കുറിച്ച് നടി ചിത

  |

  മലയാളികള്‍ പെട്ടെന്നൊന്നും മറക്കില്ലാത്ത മുന്‍കാല നടിമാരില്‍ ഒരാളാണ് ചിത്ര. നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ചിത്ര ഏറെ കാലമായി സിനിമാഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. അടുത്തിടെ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ചിത്ര തന്നെ രംഗത്ത് വന്നിരുന്നു. വിവാഹശേഷം അഭിനയത്തില്‍ സജീവമായിരുന്നെങ്കിലും ഇപ്പോള്‍ കുടുംബിനിയായി കഴിയുകയാണ്.

  അത് താന്‍ ആസ്വദിക്കുന്നുണ്ടെന്നും പറയുകയാണ് ചിത്രയിപ്പോള്‍. കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മോഹന്‍ലാലിനൊപ്പം അഭിനയിച്ച സിനിമയെ കുറിച്ചും 'നാണമാകുന്നു മേനി നോവുന്നു' എന്ന ഹിറ്റ് ഗാനരംഗത്തെ കുറിച്ചുമൊക്കെ ചിത്ര പറഞ്ഞിരിക്കുന്നത്.

  മലയാളികള്‍ ഇപ്പോഴും സ്‌നേഹിക്കുന്നുണ്ടെന്നതില്‍ സന്തോഷമുണ്ട്. ആ സ്‌നേഹം എന്നും ലഭിക്കുമെന്ന് ഉറപ്പുണ്ട്. വിശ്രമമില്ലാതെ നീണ്ട പതിനെട്ട് വര്‍ഷം സിനിമയില്‍. ഇപ്പോഴാണ് ഞാന്‍ ജീവിക്കാന്‍ തുടങ്ങിയത്. എനിക്ക് വേണ്ടിയുള്ള ജീവിതം. ഈ ജീവിത ഞാന്‍ ആസ്വദിക്കുന്നു. കുടുംബജീവിതത്തിലാണ് ഇനി ശ്രദ്ധിക്കേണ്ടത്. ഭാര്യയുടെയും അമ്മയുടെയും ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റി മുന്‍പോട്ട് പോവുന്നു.

  ഞാന്‍ പാതി മലയാളിയാണ്. അമ്മ ദേവി. അമ്മയുടെ നാട് വടക്കാഞ്ചേരി. ഞാന്‍ മലയാളിയാണെന്നും തമിഴ്‌നാട്ടുകാരിയല്ലെന്നും കരുതുന്നവരാണ് അധികംപേരും. പലരും എന്നോട് അത് ചോദിച്ചിട്ടുണ്ട്. എന്നാല്‍ ചേച്ചി ഗീതയ്ക്കും ഇളയ സഹോദരി ഭാരതിയ്ക്കും മലയാളി ഛായയില്ല. കേരളം എനിക്ക് ഒരുപാട് ഇഷ്ടമാണ്. മലയാള സിനിമയും. അഭിനയ ജീവിതത്തില്‍ മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചത് മലയാളത്തില്‍ നിന്നാണ്.

  Aashiq Abu Hits At Feuok For Their Decision Against Ott Releases | FilmiBeat Malayalam

  നാണമാകുന്നു മേനി നോവുന്നു.. എന്ന ഗാനം ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ്. മോഹന്‍ലാലിന്റെയും തുടക്കകാലം. പ്രേംനസീര്‍ സാര്‍ അവതരിപ്പിച്ച കേന്ദ്രകഥാപാത്രത്തിന്റെ അനുജന്‍ വേഷമാണ് മോഹന്‍ലാലിന്. മേരിക്കുട്ടി എന്ന കഥാപാത്രമായി ഞാന്‍. െേറ ആസ്വദിച്ച് ഞങ്ങള്‍ അഭിനയിച്ചു. ആട്ടക്കലാശത്തിലെ മലരും കിളിയും ഒരു കുടുംബം ന്നെ ഗാനവും സൂപ്പര്‍ ഹിറ്റ്. സിനിമയും സൂപ്പര്‍ ഹിറ്റ്. വര്‍ഷങ്ങള്‍ കഴിഞ്ഞ് മോഹന്‍ലാലിനൊപ്പം അദ്വൈതം സിനിമയില്‍ ഒരു നല്ല ഗാനരംഗത്ത് വീണ്ടും അഭിനയിച്ചു. അപ്പോഴെക്കും മോഹന്‍ലാല്‍ മികച്ച നടനായി മാറി. ആട്ടക്കലാശം കഴിഞ്ഞ്് 'മാന്യമഹാജനങ്ങളെ' മമ്മൂട്ടിയാണ് നായകന്‍.

  ആ സമയ്ത്ത് സിനിമയെ കുറിച്ച് കൂടുതല്‍ അറിയില്ല. അച്ഛന് ജോലിയുടെ തിരക്ക്. ആ വരുമാനത്തിലാണ് ഞങ്ങള്‍ കഴിയുന്നത്. പലപ്പോഴും അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ പോവാന്‍ കഴിയാത്ത സാഹചര്യം. പ്ലസ് ടു വിന് ശേഷം രങ്കരാജപുരത്തിന് താമസം മാറ്റി. തുടര്‍ന്ന് തെലുങ്ക് സിനിമ 'പതഹാറേള അമ്മായി' കെ ബാലചന്ദ്രര്‍ സാറിന്റെ സുന്ദര സ്വപ്‌നങ്ങളില്‍ നായികയായി. പിന്നീട് സിനിമയില്‍ സജീവമായി.

  ഇനി മലയാളത്തിലേക്ക് എപ്പോഴാണ് വരിക എന്ന് അറിയില്ല. വിവാഹത്തിന് മുന്‍പാണ് കമ്മീഷ്ണറിലും വൈജയന്തി ഐപിഎസിലും കല്ലുകൊണ്ടൊരു പെണ്ണിലും അഭിനയിച്ചത്. വിവാഹശേഷം മഴവില്ല്, സൂത്രധാരന്‍ എന്നീ സിനിമകള്‍ ചെയ്തു. അടുത്തിടെ തമിഴില്‍ ബെല്‍ബോട്ടം, എന്‍ സംഘത്തെ അടിച്ചവന്‍ ആരടാ എന്നീ സിനിമകള്‍ ചെയ്തു. ഭര്‍ത്താവ് വിജയരാഘവന്‍ ബിസിനസ് ചെയ്യുന്നു. മകള്‍ ശ്രുതി പ്ലസ് ടു കഴിഞ്ഞു. മോല്‍ ജനിക്കുന്നതിന് മുന്‍പ് അച്ഛനും അമ്മയും മരിച്ചു. അതിന് മുന്‍പേ ഭര്‍ത്താവിന്റെ അച്ഛനും അമ്മയും മരിച്ചു. മോളെ നോക്കാന്‍ ഞാന്‍ മാത്രം.

  മകളുടെ കാര്യം നോക്കാന്‍ ഞാന്‍ അടുത്ത് ഉണ്ടാവണം. മലയാളത്തില്‍ അടുത്ത വര്‍ഷം അഭിനയിക്കണമെന്ന് എല്ലാ വര്‍ഷവും വിചാരിക്കും. എന്നാല്‍ കൂടുതല്‍ ഉത്തരവാദിത്വം വന്ന് ചേരും. മലയാളത്തില്‍ വീണ്ടും അഭിനയിക്കാന്‍ ഒരുപാട് ആഗ്രഹമുണ്ട്. മികച്ച കഥാപാത്രം ലഭിച്ചാല്‍ വരും. ഭരതന്‍, ഹരിഹരന്‍, പ്രിയദര്‍ശന്‍, തുടങ്ങി പ്രതിഭാധന്മാരുടെ സിനിമയില്‍ അഭിനയിച്ചിട്ട് പ്രധാന്യമില്ലാത്ത വേഷം ചെയ്യാന്‍ താല്‍പര്യമില്ല. എന്റെ പേര് നിലനിറുത്താന്‍ കഴിയുന്ന കഥാപാത്രം ലഭിക്കണമെന്നും ചിത്ര പറയുന്നു.

  Read more about: chithra ചിത്ര
  English summary
  Actress Chithra Remeber Her Hit Song With Superstar Mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X