twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന്‍റെ ദേവാസുരത്തിലെ സുഭദ്ര വലിയൊരു ബാധ്യതയായി മാറിയെന്ന് ചിത്രയുടെ വെളിപ്പെടുത്തല്‍! കാണൂ!

    |

    മലയാളികള്‍ക്ക് സുപരിചിതയായ അഭിനേത്രികളിലൊരാളാണ് ചിത്ര. പേര് പറഞ്ഞാല്‍ മനസ്സിലായില്ലെങ്കിലും താരം അവതരിപ്പിച്ച കഥാപാത്രങ്ങളെക്കുറിച്ച് പറയുമ്പോള്‍ത്തന്നെ ഈ അഭിനേത്രിയുടെ മുഖം മനസ്സിലേക്കെത്തും. ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരം കൂടിയായിരുന്നു ഇവര്‍. ഗ്ലാമറസ് കഥാപാത്രങ്ങളും മറ്റ് താരങ്ങള്‍ വിസമ്മതിക്കുന്ന തരത്തിലുമുള്ള കഥാപാത്രങ്ങളെയായിരുന്നു ഈ താരം അവതരിപ്പിച്ചിരുന്നത്. ആട്ടക്കലാശമെന്ന സിനിമയിലൂടെയാണ് ചിത്ര തുടക്കം കുറിച്ചത്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെയാണ് താരം ഇതുവരെ അവതരിപ്പിച്ചിട്ടുള്ളത്.

    ഒരുമിച്ച് തുടങ്ങിയതില്‍ ഏറ്റവും സ്‌പെഷല്‍! ജാമിയയെ ചേര്‍ത്തുനിര്‍ത്തി സൗബിന്‍! പോസ്റ്റ് വൈറല്‍! കാണൂഒരുമിച്ച് തുടങ്ങിയതില്‍ ഏറ്റവും സ്‌പെഷല്‍! ജാമിയയെ ചേര്‍ത്തുനിര്‍ത്തി സൗബിന്‍! പോസ്റ്റ് വൈറല്‍! കാണൂ

    മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയവര്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. വിവാഹത്തോടെയാണ് ചിത്ര സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം പല താരങ്ങളും സിനിമയിലേക്ക് തിരിച്ചെത്തിയതോടെയാണ് ചിത്രയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നത്. അമരം, ദേവാസുരം, പാഥേയം, ഏകലവ്യന്‍, പൊന്നുച്ചാമി, ആറാം തമ്പുരാന്‍, ഏകലവ്യന്‍, തുടങ്ങി ,സൂത്രധാരന്‍ വരലെയുള്ള സിനിമകളില്‍ ശ്രദ്ധേയമായ വേഷമായിരുന്നു ചിത്രയ്ക്ക് ലഭിച്ചത്. ദേവാസുരത്തിലെ കഥാപാത്രം തനിക്ക് ജീവിതത്തില്‍ തന്നെ ബാധ്യതയായി മാറിയതിനെക്കുറിച്ചാണ് താരം പറയുന്നത്. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അവര്‍ ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

    ചെയ്യേണ്ടെന്നായിരുന്നു കരുതിയത്

    ചെയ്യേണ്ടെന്നായിരുന്നു കരുതിയത്

    മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് ദേവാസുരം. മംഗലശ്ശേരി നീലകണ്ഠനെന്ന നായകനായാണ് താരമെത്തിയത്. ബോക്‌സോഫീസില്‍ നിന്നും ഗംഭീര വിജയം സ്വന്തമാക്കിയ സിനിമ കൂടിയായിരുന്നു ഇത്. സുഭദ്രാമ്മ എന്ന കഥാപാത്രത്തെയായിരുന്നു ചിത്ര അവതരിപ്പിച്ചത്. വേശ്യയുടെ വേഷമായതിനാല്‍ സിനിമ സ്വീകരിക്കേണ്ടെന്ന നിലപാടിലായിരുന്നു അച്ഛനും താനുമെന്ന് താരം പറയുന്നു. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനോട് യോജിപ്പുണ്ടായിരുന്നില്ല. എന്നാല്‍ നായികയല്ലെങ്കിലും ചിത്ര തന്നെ ഈ കഥാപാത്രത്തെ അവതരിപ്പിക്കണമെന്നായിരുന്നു ശശിയേട്ടന്‍ പറഞ്ഞത്. ഇതോടെയാണ് ഈ സിനിമ സ്വീകരിച്ചതെന്ന് താരം പറയുന്നു.

    സീമച്ചേച്ചിയുടെ ചോദ്യം

    സീമച്ചേച്ചിയുടെ ചോദ്യം

    ഐവി ശശി മാത്രമല്ല അദ്ദേഹത്തിന്‍രെ ഭാര്യയും അഭിനേത്രിയുമായ സീമച്ചേച്ചിയും ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി നിര്‍ബന്ധിച്ചിരുന്നു. ദേവാസുരം മിസ്സ് ചെയ്യരുതെന്നായിരുന്നു അന്ന് സീമച്ചേച്ചി പറഞ്ഞത്. മോഹന്‍ലാലും നെഗറ്റീവ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നും ചേച്ചി പറഞ്ഞിരുന്നു. അപ്പോള്‍ പിന്നെ സുഭദ്രാമ്മ എന്ന നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നീയെന്തിന് മടിക്കണമെന്നായിരുന്നു ചേച്ചി ചോദിച്ചത്. ആ ചോദ്യം തന്റെ ഉള്ളില്‍ തട്ടിയെന്നും താരം പറയുന്നു.

    ബാധ്യതയായി മാറി

    ബാധ്യതയായി മാറി

    ദേവാസുരത്തിലെ ആ വേഷം നന്നായെന്ന് പറഞ്ഞ് പിന്നീട് പലരും അഭിനന്ദിച്ചിരുന്നു. വഴിപിഴച്ച് ജീവിക്കുന്നവളുടെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് അത്തരം കഥാപാത്രങ്ങള്‍ക്കായി മാത്രം തന്നെ സംവിധായകര്‍ വിളിക്കുന്ന അവസ്ഥയുണ്ടായെന്നും താരം പറയുന്നു. മദാലസ വേഷത്തിലേക്കായാണ് പലരും പിന്നീട് തന്നെ സമീപിച്ചതെന്നും താരം പറയുന്നു. ആറാം തമ്പുരാനിലെ തോട്ടത്തില്‍ മീനാക്ഷിയും സൂത്രധാരനിലെ കഥാപാത്രം വരെ ആ തരത്തിലുള്ളതായിരുന്നു. ഇത്തരം കഥാപാത്രങ്ങളോട് നോ പറയുമ്പോള്‍ ചിത്ര ചെയ്യേണ്ട, വേറെ താരത്തെ വിളിച്ചോളാമെന്നായിരുന്നു സംവിധായകരുടെ മറുപടി.

    തമിഴകത്തേക്ക് എത്തിയപ്പോള്‍

    തമിഴകത്തേക്ക് എത്തിയപ്പോള്‍

    മലയാളത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ തരത്തിലുള്ള കഥാപാത്രങ്ങളെയായിരുന്നു തമിഴില്‍ നിന്നും ലഭിച്ചത്. മലയാളത്തിലെ സ്റ്റില്‍സ് കണ്ടപ്പോഴാണ് തമിഴകത്തുനിന്നും എന്തിനാണ് ഗ്ലാമറസ് വേഷങ്ങള്‍ അവതരിപ്പിച്ചതെന്ന ചോദ്യമുണ്ടായത്. കൈലിയും ബ്ലൗസുമൊക്കെ തമിഴകത്ത് ഗ്ലാമറസാണ്. കേരളത്തിലെ നാടന്‍ വേഷമാണ് ഇതെന്ന് പറഞ്ഞുവെങ്കിലും ആ മറുപടിയൊന്നും അവരെ തൃപ്തിപ്പെടുത്തിയിരുന്നില്ല.

    ഉസ്താദിലെ അംബികയായത്

    ഉസ്താദിലെ അംബികയായത്

    അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ വരെ മാത്രമേ താനിതുവരെ അവതരിപ്പിച്ചിട്ടുള്ളൂവെന്നും താരം പറയുന്നു. തൊണ്ണൂറുകളുടെ പകുതിയോടെ തേടിയെത്തുന്നതെല്ലാം സ്വഭാവിക കഥാപാത്രങ്ങളായിരുന്നു. അപൂര്‍വ്വമായി മാത്രമേ വില്ലത്തിയായുള്ള കഥാപാത്രത്തെ സ്വീകരിച്ചിരുന്നുള്ളൂവെന്നും താരം പറയുന്നു. ഭാര്യവീട്ടില്‍ പരമസുഖമെന്ന ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. മോഹന്‍ലാല്‍ ചിത്രമായ ഉസ്താദിലെ കഥാപാത്രവും നെഗറ്റീവായിരുന്നു. രഞ്ജിത്തുമായുള്ള ആത്മബന്ധത്തെത്തുടര്‍ന്നാണ് ആ സിനിമ സ്വീകരിച്ചതെന്നും ചിത്ര പറയുന്നു.

    സിനിമയിലെ ഇടവേള

    സിനിമയിലെ ഇടവേള

    അച്ഛന് വൃക്കരോഗം സ്ഥിരീകരിച്ചതിന് പിന്നാലെയായാണ് ചിത്ര സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. അവസാന സമയത്ത് അമ്മയെ വേണ്ടത്ര സഹായിക്കാനായില്ലെന്ന കുറ്റബോധം താരത്തെ അലട്ടിയിരുന്നു. അതിനാല്‍ത്തന്നെ പിതാവിന്‍രെ അസുഖത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ താരം സിനിമയില്‍ നിന്നും അകലുകയായിരുന്നു. മകളുടെ ജീവിതം സുരക്ഷിതമാക്കുന്നതിനായി വിവാഹം നടത്തുകയായിരുന്നു അച്ഛന്‍. വിവാഹത്തിന് ശേഷം ആറുമാസം അപരിചിതരെപ്പോലെയാണ് തങ്ങള്‍ കഴിഞ്ഞിരുന്നതെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

    English summary
    Actress Chithra talking about Devasuram experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X