Just In
- 21 min ago
മഞ്ജു വാര്യര്‍ മോഹന്‍ലാലിന് നല്കിയ സര്‍പ്രൈസ്, ശരിക്കും തമാശയായിരുന്നു അതെന്ന് താരം, വീഡിയോ വൈറല്‍
- 10 hrs ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
- 11 hrs ago
ബാലുവും നീലുവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍, പപ്പനും പദ്മിനിയും പുതിയ എപ്പിസോഡ് പുറത്ത്
- 12 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
Don't Miss!
- News
പണമുള്ള രാജ്യത്ത് വാക്സിന് അതിവേഗമെത്തുന്നു, ബാക്കിയുള്ളവര്‍... പ്രതിരോധം പാളിയെന്ന് യുഎന്‍!!
- Finance
ആപ്പിൾ ഫോൺ വാങ്ങുന്നവർക്ക് കിടിലൻ ഓഫർ; 5000 രൂപ ക്യാഷ്ബാക്ക്, നോ കോസ്റ്റ് ഇഎംഐ
- Sports
ഒന്നാം ടെസ്റ്റ്: സെഞ്ച്വറിയോടെ മുന്നില്‍ നിന്ന് നയിച്ച് റൂട്ട്, ഇംഗ്ലണ്ട് കൂറ്റന്‍ ലീഡിലേക്ക്
- Automobiles
2021 GSX-S125 അന്താരാഷ്ട്ര വിപണിയിൽ പുറത്തിറക്കി സുസുക്കി
- Lifestyle
ജോലിനേട്ടവും സമാധാനവും ഈ രാശിക്കാര്‍ക്ക് ഫലം; രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ചിരഞ്ജീവി സര്‍ജയെക്കുറിച്ച് ദീപ്തി സതി, ആ സമയത്ത് അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനായിരുന്നു
തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒരുപോലെ വേദനിപ്പിച്ച വിയോഗമായിരുന്നു ചിരഞ്ജീവി സര്‍ജയുടേത്. പ്രണയിച്ച് വിവാഹിതരായ മേഘ്നയും ചിരുവും കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലായിരുന്നു. അതിനിടയിലായിരുന്നു അപ്രതീക്ഷിത വിയോഗം. 10 വര്‍ഷത്തെ സൗഹൃദത്തിന് ശേഷമായാണ് മേഘ്നയും ചിരുവും വിവാഹിതരാവുന്നത്. തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ഇവരുടെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. പ്രിയതമനെ നഷ്ടമായ മേഘ്ന രാജിനെക്കുറിച്ചോര്ത്തായിരുന്നു ആരാധകര്‍ കൂടുതല്‍ വേദനിച്ചത്.
ചിരു എങ്ങും പോയിട്ടില്ലെന്നും കുഞ്ഞിലൂടെ പുനര്‍ജനിക്കുമെന്നുമായിരുന്നു മേഘ്ന പറഞ്ഞത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായി ചിരുവിന്റെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയിരിക്കുകയാണ്. പറന്നകന്ന പ്രിയതമനെ എല്ലാ ചടങ്ങുകളിലും മേഘ്ന കൂടെക്കൂട്ടിയിരുന്നു. ചിരുവിന്റെ അവാസന സിനിമകളിലൊന്നായ രാജമാര്ത്തണ്ഡയില് ദീപ്തി സതിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ സിനിമയെക്കുറിച്ചും ചിരുവിനെക്കുറിച്ചും വാചാലയായെത്തിയിരിക്കുകയാണ് ദീപ്തി സതി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു ദീപ്തി സതി മനസ്സുതുറന്നത്.

ചിരുവിനെക്കുറിച്ച്
ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലായിരുന്നു ചിരഞ്ജീവി സര്‍ജ. മേഘ്നയ്ക്കും ധ്രുവയ്ക്കുമെല്ലാം മികച്ച പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയിരുന്നത്. ചിരുവിന്റെ വിയോഗ ശേഷവും കുടുംബത്തിലെ കാര്യങ്ങളെക്കുറിച്ച് ആരാധകര്‍ ചോദിക്കുന്നുണ്ടായിരുന്നു. രാജമാര്ത്താണ്ഡയുള്പ്പടെയുള്ള സിനിമകള്‍ ബാക്കി വെച്ചായിരുന്നു ചിരു പോയത്. ഫെബ്രുവരി വരെ ചിരുവിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു ദീപ്തി സതി. ആ സമയം വരെ അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനായിരുന്നുവെന്ന് താരം പറയുന്നു.

ഞെട്ടലായിരുന്നു
ചിരുവിന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയിരുന്നു. കേട്ട വാര്‍ത്ത വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇല്ല, അദ്ദേഹത്തിന് ഒന്നും സംഭവിച്ചിട്ടില്ലെന്നായിരുന്നു പലപ്പോഴും വിശ്വസിച്ചിരുന്നത്. സ്ക്രീനിലും സെറ്റിലുമൊക്കെയായി ഒരുപാട് സമയം ഞങ്ങള്‍ ഒരുമിച്ച് ചെലവഴിച്ചിരുന്നു. ഈ വാര്‍ത്ത കേട്ടപ്പോള്‍ അമ്മയും സങ്കടത്തിലായിരുന്നു. ഈ വേദന അത്ര പെട്ടെന്നൊന്നും പോവില്ല, സമയമെടുക്കുമെന്നും ദീപ്തി സതി പറയുന്നു.

രാജമാര്‍ത്താണ്ഡ
ചിരു നായകനായെത്തുന്ന രാജമാര്ത്താണ്ഡയില് ദീപ്തി സതിയും അഭിനയിച്ചിരുന്നു. ചിരുവിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. അടുത്ത വര്‍ഷം സിനിമ റിലീസ് ചെയ്യുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ചിരുവിന്റേതായുള്ള സീനുകളുടെ ഡബ്ബിംഗ് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ദീപ്തി സതി പറയുന്നു.

ധ്രുവയുടെ ശബ്ദം
സഹോദരന്റെ സിനിമയ്ക്കായി ധ്രുവ സര്‍ജ ശബ്്ദം നല്കിയേക്കുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഡബ്ബിംഗിനായി എത്തിയിരുന്നുവെങ്കിലും ചിരുവിനെ കണ്ടതോടെ ശബ്ദമിടറി ധ്രുവ പിന്‍വാങ്ങുകയായിരുന്നു. സഹോദരന്മാര് എന്നതിനും അപ്പുറത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു ചിരുവും ധ്രുവയും. ചിരു പോയെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും, തിരിച്ച് വന്നേ തീരൂയെന്നും പറഞ്ഞും ധ്രുവ എത്തിയിരുന്നു. തനിക്ക് ജനിക്കുന്നത് ആണ്‍കുഞ്ഞായിരിക്കുമെന്ന് ചിരു പറഞ്ഞതിനെക്കുറിച്ചും ധ്രുവ പറഞ്ഞിരുന്നു.