For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെക്കാളും ഭര്‍ത്താവ് കിഷോറിനോടാണ് സൗഹൃദം; ശരീരഭാരം കുറച്ച് മേക്കോവറിന് പിന്നിലെ രഹസ്യം പറഞ്ഞ് ദേവി ചന്ദന

  |

  മേക്കോവര്‍ നടത്തി ഞെട്ടിച്ച നടിമാരില്‍ ഒരാളാണ് ദേവി ചന്ദന. അഞ്ച് വര്‍ഷം മുന്‍പ് എണ്‍പത്തിയാറ് കിലോ വരെ ശരീരഭാരം ഉണ്ടായിരുന്ന നടി യോഗയിലൂടെയും വര്‍ക്കൗട്ടും ഡയറ്റുമൊക്ക നോക്കിയാണ് ശരീരഭാരം നിയന്ത്രിച്ചത്. ഇപ്പോള്‍ മെലിഞ്ഞ് സുന്ദരിയായി ആരെയും അതിശയിപ്പിക്കുന്ന മാറ്റമാണ് നടി വരുത്തിയത്.

  ഇതെന്ത് ലുക്കാണ്, വൈറൽ നായിക പ്രിയ പ്രകാശ് വാര്യരുടെ പുത്തൻ ഫോട്ടോഷൂട്ട് കാണാം

  തടി കുറയ്ക്കാന്‍ താന്‍ തിരഞ്ഞെടുത്ത മാര്‍ഗങ്ങളില്‍ ഒന്ന് നീന്തലായിരുന്നുവെന്ന് പറയുകയാണ് ദേവിയിപ്പോള്‍. പിന്നീട് ജിമ്മിലേക്ക് ജോയിന്‍ ചെയ്തു. പതുക്കെ യോഗയിലേക്കും എത്തി. വീട്ടുകാരുടെ പിന്തുണയും പ്രചോദനവും ലഭിച്ചതോടെ താന്‍ ഉദ്ദേശിച്ചത് പോലെയുള്ള ലക്ഷ്യത്തിലെത്താന്‍ സാധിച്ചുവെന്നാണ് മഹിളരത്‌നം മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ ദേവി ചന്ദന പറയുന്നത്.

  ഞാന്‍ വണ്ണം കുറയ്ക്കണമെന്ന് തീരുമാനിച്ച സമയത്ത് എന്റെ ബോഡി വെയിറ്റ് 86 കിലോ ഉണ്ടായിരുന്നു. അവിടെ നിന്ന് കുറച്ച് കുറച്ചായി ആദ്യത്തെ ഒരു ആറ് മാസം വളരെ പതുക്കെയാണ് വെയിറ്റ് കുറഞ്ഞത്. വളരെയധികം സങ്കടമുണ്ടായിരുന്നു. ഡിപ്രഷനിലുമായി. ഡയറ്റ് ചെയ്തും യോഗ ചെയ്തും സ്വിം ചെയ്തും ജിം വര്‍ക്കൗട്ടുമൊക്കെ ചെയ്തിരുന്നു. എന്നിട്ടും കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. രണ്ട് കിലോ കുറഞ്ഞാല്‍ ഏറ്റവുമധികം സന്തോഷമായിരിക്കും.

  എന്നെ സംബന്ധിച്ചിടത്തോളം എന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ള എല്ലാവരും എന്റെ അടുത്ത സുഹൃത്തുക്കളാണ്. സൗഹൃദങ്ങള്‍ ഒരുപാട് മെയിന്റൈന്‍ ചെയ്യുന്ന ഒരാളല്ല ഞാന്‍. അതിനപ്പുറം സൗഹൃദം കാത്തുസൂക്ഷിക്കുന്ന വളരെ ചുരുങ്ങിയ ആള്‍ക്കാരെ എനിക്കുള്ളു. ഒരു ഫോണിലൂടെ എങ്കിലും വല്ലപ്പോഴുമൊക്കെ വിളിക്കുന്നത് രമേഷ് പിഷാരടിയാണ്. അദ്ദേഹത്തിന്റെ കുടുംബവുമായിട്ട് വളരെയധികം സൗഹൃദമുണ്ട്. എന്നെക്കാളുപരി എന്റെ ഹസ്ബന്റ് കിഷോറുമായിട്ട് വളരെ നല്ല സൗഹൃദത്തിലാണ്.

  അവരുടെ തുടക്കകാലം തൊട്ടേ അവര്‍ ഒന്നിച്ച് സഹപ്രവര്‍ത്തകരായി സ്റ്റേജ് പ്രോഗ്രാമുകളൊക്കെ ചെയ്തിട്ടുള്ളതാണ്. അഞ്ചോ ആറോ മാസം കൂടി ഒരു ഫോണ്‍കോളിലായിരിക്കും ആ സൗഹൃദം നിലനില്‍ക്കുന്നത്. ഇടയ്ക്ക് സുബി വിളിക്കാറുണ്ട്. സീരിയലിന് അപ്പുറത്തായിട്ട് നമ്മുടെ കൊറിയോഗ്രാഫറായ ബിജു, ഇപ്പോള്‍ ലാസ്റ്റ് സീരിയലില്‍ അഭിനയിച്ച് കൊണ്ടിരുന്ന അപ്‌സര, അങ്ങനെ ചുരുങ്ങിയ സൗഹൃദമേ ഉള്ളു. പിന്നെ സ്‌കൂളില്‍ പഠിച്ച് കൊണ്ടിരുന്ന കോളേജില്‍ പഠിച്ചതുമായ കുറച്ച് ഫ്രണ്ട്‌സുണ്ട്.

  ഒരു സ്റ്റേജ് ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം ഏറ്റവും അധികം സന്തോഷം തരുന്ന ഒരു കാര്യം എന്ന് പറഞ്ഞാല്‍ നിറഞ്ഞ സദസ്സും അവരുടെ കൈയ്യടിയും തന്നെയാണ്. ആ ഒരു റെസ്‌പോണ്‍സ് ഏകദേശം കഴിഞ്ഞ രണ്ട് വര്‍ഷമായി ലഭിക്കുന്നില്ല. ഇപ്പറഞ്ഞത് പോലെ സോഷ്യല്‍ ഡിസ്റ്റന്‍സിംഗും കൊറോണയും മാറി മാനദണ്ഡങ്ങളോടെ ഒക്കെ തുറന്നാലും സ്‌റ്റേജ് പ്രോഗ്രാമിന് പരിമിതികളുണ്ട്. പെട്ടെന്ന് തന്നെ എല്ലാം ശരിയാകട്ടേ എന്ന് എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുകയാണ്.

  ഒരിക്കലും ഞാന്‍ എവിടെ നിന്നും മനപ്പൂര്‍വ്വം മാറി നിന്നിട്ടില്ല. കാരണം ഞാന്‍ ഒരു കലാകാരി എന്ന നിലയില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് നമ്മള്‍ ചെയ്യുന്ന ഒരു ആര്‍ട്ട് ഫോം അത് എന്തുമായിക്കോട്ടെ, അത് ഡാന്‍സോ പാട്ടോ ആയിക്കോട്ടെ, നെഗറ്റീവ് ക്യാരക്ടറോ കോമഡിയോ സീരിയലോ ആയാലും അത് പ്രേക്ഷകര്‍ സ്വീകരിച്ച് അവര്‍ നല്ല അഭിപ്രായം പറയുമ്പോഴാണ് നമ്മള്‍ ചെയ്ത ആ കഥാപാത്രം അല്ലെങ്കില്‍ ആ കലാരൂപം വിജയിക്കുന്നത്.

  ഫിറ്റ്നസ് വീഡിയോ പങ്കുവെച്ച് നടി ദേവിചന്ദന | filmibeat Malayalam

  എനിക്ക് അതുപോലെയുള്ള ക്ഷണങ്ങല്‍ ഈ അടുത്ത കാലത്തായി കുറവായിരുന്നു. പ്രധാന കാരണം ഞാന്‍ സീരിയലുകളില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തതാവാം. ഞാന്‍ കോളേജില്‍ പഠിപ്പിക്കുന്നുമുണ്ടായിരുന്നു. ആ സമയത്തൊക്കെ കുറച്ച് സ്റ്റേജ് പ്രോഗ്രാമുകള്‍ കുറക്കേണ്ടതായി വന്നിട്ടുണ്ട്. അല്ലാതെ ബോധപൂര്‍വ്വമായിട്ട് ഒരു രീതിയിലുള്ള പിന്‍വാങ്ങലും ഉണ്ടായിട്ടില്ലെന്ന് ദേവി ചന്ദന പറയുന്നു.

  English summary
  Actress Devi Chandana Opens Up Her Weight Loss Journey
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X