For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുലൈമാനായി ഫഹദിനെ ആദ്യം കണ്ടപ്പോള്‍ ഉണ്ടായ അനുഭവം, പങ്കുവെച്ച് ദിവ്യപ്രഭ

  |

  നായികയായും സഹനടിയായുമെല്ലാം മലയാളത്തില്‍ തിളങ്ങിയ താരമാണ് നടി ദിവ്യ പ്രഭ. ടേക്ക് ഓഫ്, തമാശ പോലുളള സിനിമകളിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഫഹദ് ഫാസിലിന്‌റെ മാലിക്കില്‍ ദിവ്യയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സുലൈമാന്‌റെ സഹോദരിയായ സാഹിറയായാണ് നടി അഭിനയിച്ചത്. മൂന്ന് കാലഘട്ടങ്ങളിലും ദിവ്യയുടെ കഥാപാത്രം വരുന്നുണ്ട്. മാലിക്ക് വിജയകരമായി മുന്നേറുമ്പോള്‍ ദിവ്യപ്രഭയുടെ പ്രകടനത്തിനും മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിക്കുന്നത്. അതേസമയം മാലിക്കില്‍ ഫഹദിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് നടി.

  ഗ്ലാമര്‍ ലുക്കില്‍ നടി കരിഷ്മ താനയുടെ ചിത്രങ്ങള്‍, ഫോട്ടോസ് കാണാം

  എഷ്യാവില്ലെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി മനസുതുറന്നത്. മാലിക്കിലെ അഭിനയത്തിന് ലഭിച്ച പ്രതികരണങ്ങളെ കുറിച്ചും ദിവ്യപ്രഭ പറയുന്നു. ഇതുവരെ ചെയ്ത സിനിമകളില്‍ നിന്നൊക്കെ വ്യത്യസ്തമായി വേറെ തരം പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്ന് നടി പറഞ്ഞു. 'ഡബ്ബ് ഞാന്‍ തന്നെയാണോ ചെയ്തത്, തിരുവനന്തപുരം സ്ലാങ്, വയസായ കഥാപാത്രം എങ്ങനെ ചെയ്തു എന്നൊക്കെയാണ് മിക്കവരും ചോദിക്കുന്നത്.

  'വയസായ കഥാപാത്രത്തിന് ഡബ്ബ് ചെയ്തത് എളുപ്പമായിരുന്നില്ല. കാരണം ബോഡി ലാംഗ്വേജും മൊത്തത്തിലുളള സ്വഭാവവും ഒരുമിച്ച് കൈകാര്യം ചെയ്യണം. പിന്നെ സ്ലാങ്ങും വേറെയാണ്. ഇതെല്ലാം ഒരുമിച്ച് വരുന്ന സമയത്താണ് ഒകെ ആവുക. ഇതുവരെ ചെയ്ത റോളുകളില്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണ് മാലിക്കിലേത് എന്നും' നടി പറഞ്ഞു.

  'മഹേഷേട്ടന്‌റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ പുളളിക്ക് എന്താണ് നമ്മളെ കൊണ്ട് ചെയ്യിപ്പിക്കേണ്ടത് എന്നതില് മൊത്തം ക്ലാരിറ്റിയുണ്ടാവും. അപ്പോ ഡയറക്ടറുടെ ഭാഗം ക്ലിയറാണെങ്കില്‍ നമുക്കും വലിയ സംശയങ്ങളൊന്നും ഉണ്ടാവില്ല. അദ്ദേഹം എല്ലാം വന്ന് ക്ലിയറ് ചെയ്തുതരും. അവര് പറയുന്നത് പോലെ ചെയ്തുകൊടുക്കുക എന്ന ജോലി മാത്രം നമുക്കുളളത്'.

  ടേക്ക് ഓഫിന് പിന്നാലെ മാലിക്കിനും പോസിറ്റീവ് പ്രതികരണങ്ങള്‍ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ദിവ്യപ്രഭ പറയുന്നു. 'മാലിക്കില്‍ ദിവ്യയെ ആരും കണ്ടില്ലെന്നും കഥാപാത്രമായി തന്നെ തോന്നിയെന്ന് പലരും പറഞ്ഞു. ഇതിഹാസയിലെ റോളും ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജീവ് സാറിന്‌റെ സീരിയല്‍ ചെയ്ത ശേഷം ഒരു സ്‌റ്റേറ്റ് അവാര്‍ഡ് കിട്ടി, അപ്പോഴാണ് അഭിനയം സീരിയസായി കണ്ടുതുടങ്ങിയത്'.

  Malik Malayalam Movie Review by R3 | Mahesh Narayanan | Fahadh Faasil |Nimisha Sajayan

  മാലിക്കില്‍ ഭാഗമായിരുന്നില്ലെങ്കിലും താന്‍ എക്‌സ്‌റ്റൈഡ് ആവുമായിരുന്നു എന്ന് നടി പറയുന്നു. 'അതിന്‌റെ ഹാങ്ങ്ഓവര്‍ ഇതുവരെ മാറിയിട്ടില്ല. വലിയൊരു ക്യാന്‍വാസിലുളള
  സിനിമ. ഫഹദിനെ സുലൈമാനായി അണിഞ്ഞൊരുങ്ങി ആദ്യം സെറ്റില്‍ കണ്ടിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ചിത്രീകരണ സമയത്ത് ആദ്യമായി കണ്ടപ്പോള്‍ ഞെട്ടിപ്പോയി. സുലൈമാന്‌റെ ലുക്ക് കണ്ട് ശരിക്കും ഞെട്ടി. അത് ശരിക്കും വേറൊരു ഫീല് തന്നെയായിരുന്നു. സ്‌ക്രിറ്റ് വായിച്ച് മാത്രം പരിചയമുളള ആ കഥാപാത്രത്തെ നേരില്‍ കാണുമ്പോള്‍ ഫഹദിനെയല്ല എവിടെയും കണ്ടത്. സുലൈമാനായിട്ട് തന്നെയാണ് തോന്നിയത്', ദിവ്യപ്രഭ വ്യക്തമാക്കി.

  English summary
  actress divya prabha shares working experience with fahadh faasil in malik movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X