Don't Miss!
- Automobiles
അടിച്ചുമാറ്റാൻ എളുപ്പം ഹ്യുണ്ടായി കിയ കാറുകളുമെന്ന് പഠനം
- Lifestyle
വേറൊരു എണ്ണയും ഫലം നല്കിയില്ലെങ്കിലും ബദാം ഓയില്‍ സൂപ്പറാണ്
- News
മാധ്യമ പ്രവർത്തനം എങ്ങനെവേണമെന്ന് അധികാരകേന്ദ്രങ്ങൾ തീരുമാനിക്കുന്നത് അപകടകരം: സിദ്ധാർഥ് വരദരാജൻ
- Finance
കൈ നിറയെ കാശ് വാരാൻ എൻപിഎസ്; നികുതി ഇളവോടെ സാമ്പാദിക്കാം; 60-ാം വയസിൽ പെൻഷനും ഉറപ്പ്
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ദോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- Travel
ജയ ഏകാദശി: ദു:ഖങ്ങളും ദുരിതങ്ങളും അകറ്റാം, വിഷ്ണുവിനെ ആരാധിക്കാൻ ഈ ക്ഷേത്രങ്ങൾ
'രണ്ടരമണിക്കൂറോളം എടുത്താണ് ആകാശഗംഗയിലെ യക്ഷിക്കായി മേക്കപ്പ് ചെയ്തിരുന്നത്, നഖം വരെ ചുവന്നു'; ദിവ്യ ഉണ്ണി
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം. ഇപ്പോള്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്. താരത്തിന് ഇപ്പോള്‍ 40 വയസ് കഴിഞ്ഞു. എന്നാല്‍ പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കാണ് ഇപ്പോഴും.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും ദിവ്യ ഉണ്ണി അഭിനയിച്ചിട്ടുണ്ട്. 1996 ല് കല്ല്യാണസൗഗന്ധികം എന്ന ചിത്രത്തിലൂടെയാണ് ദിവ്യ ഉണ്ണി നായിക നടിയായി അരങ്ങേറിയത്. അപ്പോള്‍ 14 വയസ് മാത്രമായിരുന്നു താരത്തിന്റെ പ്രായം.

കാരുണ്യം, കഥാ നായകന്‍, ചുരം, വര്‍ണപ്പകിട്ട്, പ്രണയവര്‍ണങ്ങള്‍, ഒരു മറവത്തൂര്‍ കനവ്, ദി ട്രൂത്ത്, സൂര്യപുത്രന്‍, ആയിരം മേനി, ഉസ്താദ്, ആകാശഗംഗ എന്നിവയാണ് ദിവ്യ ഉണ്ണിയുടെ ശ്രദ്ധേയമായ മലയാള സിനിമകള്‍. 2002ല്‍ ഡോക്ടര്‍ സുധീര്‍ ശേഖരന്‍ മേനോന്‍ എന്നയാളെ ദിവ്യ ഉണ്ണി വിവാഹം കഴിച്ചു.
വിവാഹശേഷം സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കുകയും യുഎസില്‍ സ്ഥിര താമസമാക്കുകയും ചെയ്തു. എന്നാൽ 2017ല്‍ സുധീറുമായുള്ള ബന്ധം ദിവ്യ വേര്‍പ്പെടുത്തി. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. വിവാഹമോചന ശേഷവും ഈ രണ്ട് കുട്ടികള്‍ ദിവ്യക്കൊപ്പമാണ് താമസിക്കുന്നത്.
സുധീറിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന് അറിഞ്ഞതോടെയാണ് ദിവ്യ ഉണ്ണി വിവാഹമോചനം ആവശ്യപ്പെട്ടതെന്ന് അക്കാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുധീറിന്റെ ഈഗോയിസ്റ്റ് സ്വഭാവവുമായി ദിവ്യക്ക് ഒത്തുപോകാന്‍ ബുദ്ധിമുട്ടായിരുന്നെന്നും അതാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നും ഗോസിപ്പ് കോളങ്ങളില്‍ പ്രചരിച്ചിരുന്നു.
പിന്നീട് 2018ല്‍ അരുണ്‍ കുമാറിനെ ദിവ്യ വിവാഹം കഴിച്ചു. ഇപ്പോൾ താരം വിദേശത്ത് സ്ഥിര താമസമാണെങ്കിലും ഇടയ്ക്കിടെ കേരളം സന്ദർശിക്കാറുണ്ട്.
ഇപ്പോഴിത താരം തന്റെ പഴയ സിനിമാ ഓർമകൾ മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ്. 'കോളജിൽ പഠിക്കുന്ന സമയത്ത് തന്നെയായിരുന്നു ഞാൻ സിനിമയിലും അഭിനയിച്ചിരുന്നത്. ഞങ്ങളുടെ ബാച്ചാണ് അവസാനം പ്രീഡിഗ്രി പഠിച്ചത്. ക്ലാസിൽ നിന്നും സിനിമ കാണാൻ പോയിട്ടുണ്ട് ഞാൻ. കോളജ് ലൈഫ് എനിക്ക് വളരെ ഇഷ്ടമായിരുന്നു.'
'പഠിത്തത്തിനൊപ്പം സിനിമ കൊണ്ടുപോകാൻ കഴിയുമെങ്കിൽ മാത്രം അഭിനയിച്ചാൽ മതിയെന്നാണീ വീട്ടിൽ നിന്നും അച്ഛനും അമ്മയും പറഞ്ഞിരുന്നത്. ഹൈദരാബാദിലൊക്കെ ഷൂട്ടിന് പോകുന്ന സമയത്ത് ഉൾപ്രദേശങ്ങളിലായിരിക്കും ഷൂട്ട് നടക്കുക. അവിടെ നിന്നും ടൗണിൽ വന്ന് ഫാക്സ് കട കണ്ടുപിടിച്ച് അസൈൻമെന്റ്സൊക്കെ അയച്ച സമയമുണ്ടായിരുന്നു. ജനുവരി ഒന്നിന് ഞാൻ അമ്പലങ്ങൾ സന്ദർശിക്കും.'

'ഹ്യൂസ്റ്റണിലുള്ള അമ്പലങ്ങളിലെല്ലാം പോകും. ഡാൻസ് പ്രോഗ്രാമുകളും അമ്പലദർശനവുമാണ് എന്റെ ന്യൂ ഇയർ. എന്നെ നൃത്തം പഠിപ്പിക്കണമെന്നത് മാതാപിതാക്കളുടെ വലിയ ആഗ്രഹമായിരുന്നു. മൂന്ന് വർഷം മുതൽ ഞാൻ നൃത്തം പഠിക്കുന്നുണ്ട്. നമ്മുടെ കൾച്ചറുമായി ഞാൻ വളരെ ക്ലോസാണ്. ചില സീരിയലുകൾ ദൂരദർശനിൽ അടക്കം ഞാൻ ചെയ്തിട്ടുണ്ട്. ഒടിടി പ്ലാറ്റ്ഫോം വന്നതുകൊണ്ട് നിരവധി നല്ല സിനിമകൾ വരുന്നുണ്ട്.'
'പണ്ട് നെയിൽപോളിഷ് ക്രേസായിരുന്നു. അതിന്റെ കലക്ഷൻ തന്നെ ഉണ്ടായിരുന്നു. അഭിനയിക്കുന്ന സമയത്തായിരുന്നു അത്. അവസാനം കൺടിന്യൂവിറ്റി നോക്കുന്നവർക്ക് വലിയ പ്രശ്നമായിരുന്നു. നെയിൽ പോളിഷ് മാറ്റി മാറ്റി ഉപയോഗിച്ച് അവസാനം നഖം വരെ ചുവന്ന് തുടങ്ങിയിരുന്നു. കൗണ്ടർ കിങാണ് മുകേഷേട്ടൻ.'
'ഫ്രണ്ട്സിലെ കിസ്സിങ് സീൻ സ്ക്രിപിറ്റിലുള്ള രീതിക്ക് എടുത്ത് പോയി എന്ന് മാത്രം അല്ലാതെ വേറൊന്നും ഉണ്ടായിട്ടില്ല. ലാലേട്ടനൊപ്പം അഭിനയിച്ചാൽ വർക്ക് ഷോപ്പിൽ പങ്കെടുത്ത പോലെയാണ്. പിറന്നാൾ ആഘോഷിച്ചിട്ടുണ്ട് ഉസ്താദ് സിനിമയുടെ സെറ്റിൽ വെച്ച്. ലാലേട്ടൻ വന്ന് നിന്നാൽ തന്നെ കെമിസ്ട്രിയാണ്.'
'കോൺടാക്ട് ലെൻസ് ആദ്യമായി ഞാൻ വെച്ചത് ആകാശഗംഗയുടെ സെറ്റിൽ വെച്ചാണ്. കോൺടാക്ട് ലെൻസ് വെക്കാൻ പോലും അറിയില്ലായിരുന്നു. ഇരുപത് മിനിറ്റ് അതിന് മാത്രം ആവശ്യമായിരുന്നു. രണ്ടരമണിക്കൂറോളം എടുത്താണ് ആകാശഗംഗയിലെ യക്ഷിക്കായി മേക്കപ്പ് ചെയ്തിരുന്നത്.'
'രാത്രിയായിരുന്നു ഏറ്റവും കൂടുതൽ ഷൂട്ട്. എനിക്കിഷ്ടമല്ലാത്ത കഥാപാത്രങ്ങൾ ഞാൻ ചെയ്തിട്ടില്ല. എന്റെ ആദ്യത്തെ സീൻ ജഗതി അങ്കിളിനൊപ്പമായിരുന്നു. കല്യാണ സൗഗന്ധികം ആയിരുന്നു സിനിമ' ദിവ്യ ഉണ്ണി പറഞ്ഞു.
-
എന്റടുത്ത് വരുമ്പോൾ ജയറാം വട്ടപ്പൂജ്യം! അയാളെ കൂട്ട് പിടിച്ചതിലെ നഷ്ടങ്ങൾ ഇതൊക്കെയാണ്; രാജസേനൻ പറഞ്ഞത്
-
അമ്മ നൽകിയ കോൺഫിഡൻസ്! ഏറെ നാളത്തെ ആഗ്രഹം സാക്ഷാത്കരിച്ച് മേഘ്ന വിൻസെന്റ്; വീഡിയോ
-
രാവിലെ ചിക്കന്‍ കഴിച്ചിട്ട് വാ കഴുകിയിട്ടില്ല! പൃഥ്വിരാജ് ശരിക്കും മുഖത്ത് തുപ്പി; തുറന്ന് പറഞ്ഞ് ചന്ദ്ര