For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പുറത്ത് നിന്ന് കാണുന്നത് പോലെ അല്ല'; മഞ്ജു വാര്യരുമായി ശത്രുതയുണ്ടായിരുന്നോ എന്ന് ദിവ്യ ഉണ്ണി

  |

  മലയാളത്തിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നായികയാണ് ദിവ്യ ഉണ്ണി. നായികയായും സഹനായികയായും അഭിനയിച്ച ദിവ്യ ഉണ്ണിക്ക് കരിയറിൽ ലഭിച്ചതിൽ മിക്കതും ശ്രദ്ധിക്കപ്പെട്ട സിനിമകൾ ആയിരുന്നു. ഫ്രണ്ട്സ്, ചുരം, ആകാശ ​ഗം​ഗ, പ്രണയ വർണങ്ങൾ, ഉസ്താദ് തുടങ്ങിയ നിരവധി മികച്ച സിനിമകളുടെ ഭാ​ഗമാവാൻ ദിവ്യ ഉണ്ണിക്ക് കഴിഞ്ഞു.

  കരിയറിൽ ദിവ്യയോടാെപ്പം തിളങ്ങി നിന്ന മറ്റൊരു നടി ആയിരുന്നു മഞ്ജു വാര്യർ. ഇരുവർക്കും അന്ന് ഒരുപോലെ ജനപ്രീതി ഉണ്ടായിരുന്നു. രണ്ട് പേരും നർത്തകിമാരും ആണ്. ചില സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

  Also Read: 'ഞാൻ കൊട്ടാരത്തിലെ തമ്പുരാട്ടി കുട്ടിയൊന്നുമല്ല, മീഡിയയാണ് അത് പറഞ്ഞ് പരത്തിയത്, അച്ഛന് വിഷമമായി'; നിരഞ്ജന

  മഞ്ജു വാര്യരും ദിവ്യ ഉണ്ണിയും തമ്മിൽ അന്ന് മത്സരം ഉണ്ടായിരുന്നു എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇരുവരും ഒരു സിനിമയുടെ സെറ്റിൽ വെച്ച് വഴക്കിട്ടെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ മിർച്ചി മലയാളവുമായുള്ള അഭിമുഖത്തിൽ ഇതേപറ്റി സംസാരിച്ചിരിക്കുകയാണ് ദിവ്യ ഉണ്ണി.

  മഞ്ജു വാര്യരുമായി മത്സരം ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്, യഥാർത്ഥത്തിൽ അന്നത്തെ താരങ്ങൾ തമ്മിൽ മത്സരം ഉണ്ടായിരുന്നോ എന്ന് അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ദിവ്യ ഉണ്ണി.

  Also Read: 'ഞാൻ കൊട്ടാരത്തിലെ തമ്പുരാട്ടി കുട്ടിയൊന്നുമല്ല, മീഡിയയാണ് അത് പറഞ്ഞ് പരത്തിയത്, അച്ഛന് വിഷമമായി'; നിരഞ്ജന

  'ഇല്ല, പുറത്ത് നിന്ന് കാണുമ്പോൾ തോന്നുന്ന അത്തരം മെെൻഡ് സെറ്റ് ആണോ കലാകാരൻമാർക്ക് എന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. ഞാനൊക്കെ ചെയ്ത് കൊണ്ടിരുന്ന സമയത്ത് ക്യാപ്റ്റൻ സംവിധായകൻ ആണ്'

  'അദ്ദേഹവും പ്രൊഡ്യൂസറും ഒരു ധാരണയിലെത്തിയാണ് അവരുടെ മനസ്സിൽ തെളിയുന്ന മുഖങ്ങളെ വിളിക്കുന്നത്'

  'നമ്മൾ അവിടെ ചെന്നിട്ട് മത്സരം ഒന്നുമില്ല. ആ കഥാപാത്രത്തിൽ അവരെന്താണോ മനസ്സിൽ കാണുന്നത് അത് നമ്മൾ കഴിവിനനുസരിച്ച് പുറത്തേക്ക് കൊണ്ട് വരാൻ ശ്രമിക്കുന്നു'

  'ഗിവ് ആന്റ് ടേക്ക് ആണ് സിനിമയിൽ എപ്പോഴും ഞാൻ കണ്ടിട്ടുള്ളൂ. അല്ലാതെ ഇങ്ങനെ ഒരു കഥാപാത്രം ലഭിക്കാൻ വേണ്ടിയുള്ള നീക്കങ്ങളുള്ളതായൊെന്നും തോന്നിയിട്ടില്ല'

  'എനിക്ക് തോന്നുന്നില്ല അങ്ങനെ ഒരു കാര്യം ഉണ്ടാവുമെന്ന്. ഒരാളുടെ വർക്ക് കാണുമ്പോൾ ഇത് മനോഹരമാണ് ഇതിലും മേലെ എനിക്ക് ചെയ്യണമെന്ന് എല്ലാ ആർട്ടിസ്റ്റിനും തോന്നുമായിരിക്കും. പക്ഷെ അതല്ലാതെ ഒരു മത്സരമോ അസൂയയോ ആർട്ടിസ്റ്റുകളുടെ മനസ്സിൽ വരില്ലെന്നാണ് തോന്നുന്നത്'

  'കാരണം എന്റെ അനുഭവം വെച്ച് അങ്ങനെ വിചാരിച്ചാൽ മനസ്സ് മലിനമാവും. കല തിളങ്ങാതാവും. സ്വന്തം വർക്കിനോട് പാഷനേറ്റ് ആയവർ അങ്ങനെ ചെയ്യില്ല,' ദിവ്യ ഉണ്ണി പറഞ്ഞു.

  മഞ്ജു വാര്യർ വിവാഹം കഴിച്ച് പോയതിന് ശേഷം നടിയെ വെച്ച് ചെയ്യാനിരുന്ന സിനിമകൾ ദിവ്യ ഉണ്ണിയിലേക്ക് എത്തിയിരുന്നു. സിബി മലയിലിന്റെ ഉസ്താദ് എന്ന സിനിമ ഇതിന് ഉ​ദാഹരണം ആണ്. മഞ്ജു വാര്യരെ ആയിരുന്നു ആദ്യം സിനിമയിലേക്ക് നായിക ആയി നിശ്ചയിച്ചിരുന്നതെന്ന് അടുത്തിടെയാണ് സിബി മലയിൽ പറഞ്ഞത്.

  നടി വിവാഹം കഴിച്ചതിന് ശേഷം സിനിമയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയതിനെ തുടർന്ന് ദിവ്യയിലേക്ക് ഈ കഥാപാത്രം എത്തുകയായിരുന്നു. സമാനമായി ഫ്രണ്ട്സ് എന്ന സിനിമയിൽ ദിവ്യ ഉണ്ണിയെയും മഞ്ജു വാര്യരെയും ആയിരുന്നു ആദ്യം നായികമാരായി തീരുമാനിച്ചിരുന്നത്. മഞ്ജു സിനിമാ അഭിനയം നിർത്തിയതോടെ ഈ റോൾ നടി മീനയിലേക്ക് എത്തുകയായിരുന്നു.

  Read more about: divya unni year ender 2022
  English summary
  Actress Divya Unni Reacts To Her Alleged Spat With Manju Warrier; Says Artists Never Compete
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X