For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മക്കിളിയെ തലോടുന്ന കുഞ്ഞിക്കൈകൾ, മകളുമൊത്തുള്ള സുന്ദര നിമിഷങ്ങൾ പങ്കുവെച്ച് ദിവ്യ ഉണ്ണി

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നായിക നടിമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. സിനിമകളിൽ സജീവമല്ലെങ്കിലും നടിയും സിനിമകളും ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ചയാവാറുണ്ട്. ഇന്നും ദിവ്യ ഉണ്ണിയുടെ പഴയ സിനിമകൾക്ക് കാഴ്ചക്കാർ ഏറെയാണ്. വിവാഹ ശേഷം സിനിമയിൽ നിന്നും ചെറിയ ഇടവേള എടുത്തെങ്കിലും സമൂഹ മാധ്യമങ്ങളിലും നൃത്തത്തിലും താരം സജീവമാണ്.

  തൻ്റെ കുടുംബ വിശേഷങ്ങളും കുട്ടികളുമായുള്ള ചിത്രങ്ങളും നൃത്ത വീഡിയോകളുമെല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇതെല്ലാം നിമിഷനേരം കൊണ്ട് തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യും. ഇപ്പോഴിതാ ഇളയ മകൾ ഐശ്വര്യക്കൊപ്പമുള്ള വീഡിയോ ആണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. അമ്മയെ മടിയിൽ കിടത്തി കൊഞ്ചിക്കുന്ന കുഞ്ഞ് ഐശ്വര്യയെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. ദിവ്യ ഉണ്ണിയുടെ ഇളയമകളാണ് ഐശ്വര്യ, കുഞ്ഞിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ മുമ്പും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

  അമ്മയെ മടിയിൽ കിടത്തി കുഞ്ഞിക്കൈകൾ കൊണ്ട് തലോടുകയും കെട്ടിപ്പിടിക്കുകയും നെറ്റിയിൽ ഉമ്മ വെക്കുന്നതുമായ മനോഹര വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. അമ്മയും മകളും തമ്മിലുള്ള സ്നേഹ വാത്സല്യത്തിൻ്റെ വീഡിയോ എത്ര കണ്ടാലും മതിവരില്ല. മനോഹരമായ വീഡിയോ ആണെന്ന് പറഞ്ഞ് നിരവധി പേർ കമൻ്റുമായി എത്തിയിട്ടുമുണ്ട്.

  അമ്മയുടെ അതേ ചിരിയാണ് മകൾക്കെ​ന്നാണ് ചിലരുടെ കമന്റുകൾ. 2020 ജനുവരി 14നാണ് ഐശ്വര്യക്ക് ദിവ്യ ജന്മം നൽകിയത്. താനൊരു കുഞ്ഞ് രാജകുമാരിക്ക് ജന്മം നൽകിയെന്നും ഐശ്വര്യ എന്നാണ് കുട്ടിയുടെ പേരെന്നും ദിവ്യ ഉണ്ണി സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കു‌കയും ചെയ്തിരുന്നു.

  Also Read: 'ഒരു വർഷത്തേക്ക് അരി വാങ്ങണ്ട', ബിഗ് ബോസിലെ ടാസ്ക്കുകളിൽ വിജയിച്ചതിൻ്റെ സമ്മാനം വീട്ടിലെത്തിയെന്ന് റോൺസൺ

  മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി എന്നിവർ അടങ്ങിയ മലയാള സിനിമയിലെ മുൻനിര നായകന്മാർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി ഏകദേശം 50 ഓളം സിനിമകളിൽ ദിവ്യ ഉണ്ണി അഭിനയിച്ചു. ‘എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്' എന്ന ചിത്രത്തിൽ ഭരത് ഗോപിയുടെ മകളായി അഭിനയിച്ചുകൊണ്ടാണ് ദിവ്യ ഉണ്ണി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ‘നീയെത്ര ധന്യ' എന്ന ചലച്ചിത്രത്തിലും ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

  Also Read: '‍ഞങ്ങൾക്ക് എന്ത് സംഭവിച്ചുവെന്ന് ആദ്യം നോക്കും, 10 വർഷം മുമ്പേ ​ഗോപി സുന്ദർ ഫാനാണ്'; അമൃതയും ​ഗോപി സുന്ദറും!

  പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. 'കല്യാണ സൗഗന്ധികം' എന്ന ചിത്രത്തിലാണ് ആദ്യമായി നായികയാവുന്നത്. പിന്നീട് നടിയെ തേടി നിരവധി അവസരങ്ങൾ എത്തുകയായിരുന്നു. 'പ്രണയവർണ്ണങ്ങൾ', 'ചുരം', 'ആകാശഗംഗ' എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ധാരാളം ടെലിവിഷൻ സീരിയലുകളിലും ദിവ്യ അഭിനയിച്ചിട്ടുണ്ട്. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങിയ ദിവ്യ ഉണ്ണി വിവാഹത്തോടെ സിനിമാലോകത്തു നിന്നും അപ്രത്യക്ഷമാവുകയായിരുന്നു.

  Also Read: ഞങ്ങളുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു, ഞാനും ഇച്ചായനും മാനസികമായി തളർന്നു പോയെന്ന് ആലീസ് ക്രിസ്റ്റി

  Recommended Video

  Janaki Sudheer Interview: സ്വന്തം നാട്ടുകാരെ പച്ചയ്ക്കു വെല്ലുവിളിച്ച് ജാനകി സുധീർ | *Interview

  ഒരു മികച്ച ക്ലാസിക്കൽ നർത്തകികൂടിയായ ദിവ്യ ഉണ്ണി, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങൾ പഠിപ്പിക്കുന്ന ഹ്യൂസ്റ്റണിലുള്ള ശ്രീപാദം സ്‌കൂൾ ഓഫ് ആർട്ട്‌സ് എന്ന സ്ഥാപനത്തിന്റെ മുഖ്യ സാരഥിയാണിപ്പോൾ.

  'വൈകാതെ ദിവ്യ ഉണ്ണി സിനിമയിലേക്ക് വരുമോ എന്ന് ഏറെ കാലമായി ഞാൻ കേൾക്കുന്ന ഒരു ചോദ്യമാണ്. ഞാൻ സിനിമയുമായിട്ടുള്ള കണക്ഷൻ ഒന്നും ഒഴിവാക്കിയിട്ടില്ല. ഇതിനകം കുറേ സിനിമകളുടെ തിരക്കഥകൾ കേട്ടിരുന്നെങ്കിലും അതൊന്നും നടക്കാതെ വന്നതാണ്. ഇനി വരും നാളുകളിൽ എന്നെ അഭിനയത്തിൽ പ്രതീക്ഷിക്കാം'.

  'അഭിനയത്തിന്റെ കാര്യം പറയുകയാണെങ്കിൽ കുറച്ച് സ്‌ക്രിപ്റ്റുകൾ ഒക്കെ കേട്ടിരുന്നു. പക്ഷേ അത് വർക്കൗട്ട് ആയില്ല. ചിലപ്പോൾ ഡേറ്റ് പ്രശ്നം ആയിരിക്കും, അല്ലെങ്കിൽ എന്റെ ജീവിതത്തിലെ മറ്റ് ചില പ്രധാനപ്പെട്ട ഉത്തരവാദിത്തം കൊണ്ടും അത് നടക്കാതെ പോകും. എന്തായാലും അതിന്റെ സമയം ആവുമ്പോൾ അങ്ങനൊന്ന് സംഭവിക്കുമെന്ന് തന്നെയാണ് ഞാൻ കരുതുന്നതെന്ന്,' ദിവ്യ ഉണ്ണി മുമ്പൊരു അഭിമുഖത്തിൽ പറയുകയുണ്ടായി.

  Read more about: divya unni
  English summary
  Actress Divya Unni shares A cute video with his Daughter Goes viral on Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X