For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രതീക്ഷിക്കാതെ ലഭിച്ച കഥാപാത്രം, മോഹന്‍ലാലിനൊപ്പമുള്ള വേഷത്തെ കുറിച്ച് ദുർഗ

  |

  വിമാനം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ദുർഗ കൃഷ്ണ. വളരെ ചെറിയ സമയം കൊണ്ട് വെള്ളിത്തരയിൽ തന്റേതായ സ്ഥാനം സൃഷ്ടിക്കാനും നടിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പൃഥ്വിയുടെ നായികയായി അരങ്ങേറ്റം കുറിച്ച് പ്രേതം2 , ലൗ ആക്ഷൻ ഡ്രാമ, തുടങ്ങിയ ചിത്രങ്ങളിലും പ്രധാന വേഷത്തി പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിത മോഹൻലാലിന്റെ നായികയായി വെളളിത്തിരയിൽ പ്രത്യക്ഷപ്പെടാനുളള തിരക്കിലാണ് താരം,

  ദൃശ്യത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമായ റാമിലാണ് മോഹൻലാലിനോടൊപ്പം ദുർഗ എത്തുന്നത്. തെന്നിന്ത്യൻ താര സുന്ദരി തൃഷ വീണ്ടും മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിത റാമിലേയ്ക്കുള്ള എൻട്രിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്

  വളരെ അപ്രതീക്ഷിതമായിട്ടാണ് റാമിലേയ്ക്ക് ക്ഷണം ലഭിക്കുന്നത്. മോഹൻലാൽ , തൃഷ കൃഷ്ണ , എന്നിങ്ങനെ വലിയ താരനിര അണിനിരക്കുന്ന ചിത്രം. കൂടാതെ മലയാളത്തിലെ ഏറ്റവും വലിയ സംവിധായകനായ ജീത്തുജ ജോസഫ് ചിത്രം. എന്നിങ്ങനെ എന്നെ സംബന്ധിച്ച് ഇതെല്ലാം വലിയ ഭാഗ്യമാണ്. ചിത്രത്തിൽ തൃഷ്യയുടെ സഹോദരി വേഷത്തിലാണ് താൻ എത്തുന്നത്. തനിയ്ക്ക് ഏറ്റവും കൂടുതൽ കോമ്പിനേഷൻ സീനുള്ളത് ലാലേട്ടനുമായിട്ടാണെന്നും ദുർഗ പറഞ്ഞു.

  മോഹൻലാലിന്റെ നല്ല സിനിമകൾ കണ്ടാണ് താൻ വളർന്നത്.അദ്ദേഹത്തിന്റെ വലിയ ആരാധിക കൂടിയാണ് ഞാൻ. അദ്ദേഹത്തിനോടൊപ്പം അഭിനയിക്കാൻ കഴിയുമെന്ന് ഒരിക്കൽ പോലും കരുതില്ല. സെറ്റിൽ വന്നപ്പോൾ ആദ്യം എനിയ്ക്ക് കുറച്ച് പരിഭ്രമം ഉണ്ടായിരുന്നു. ഞാനൊരു തുടക്കക്കാരിയാണ്, ഇത്രയും വലിയ നടനോടൊപ്പം അഭിനയിക്കുമ്പോൾ എന്തെങ്കിലും തെറ്റുവന്നാൽ പ്രശ്നമാകുമോ എന്ന് ഞാൻ കരുതിയിരുന്നു. എന്നാൽ അതിൽ നിന്ന് മറിച്ചായിരുന്നു എന്റെ അനുഭവം. കൂടെ അഭിനയിക്കുന്നവരെ ലാലേട്ടൻ നന്നായി കംഫർട്ടബിളാക്കും.അതുകൊണ്ടുതന്നെ എനിക്ക് ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല.

  വളരെ അനായാസകരമായി അഭിനയിക്കുന്ന വ്യക്തിയാണ് ലാലേട്ടൻ. അഭിനയിക്കുകയല്ല കഥാപാത്രമായി ജീവിക്കുകയാണെന്ന് തോന്നും. അതുപോലെ സെറ്റിൽ അദ്ദേഹം വളരെ വിനയത്തോടുകൂടിയാണ് എല്ലാവരോടും ഇടപഴകുന്നത്. ഒരു വ്യക്തി എന്നനിലയിലും ഒരു നടൻ എന്ന നിലയിലും ഒരുപാട് കാരങ്ങൾ അദ്ദേഹത്തിൽ നിന്ന് പഠിക്കാനുണ്ട്.

  സിനിമയിൽ എത്തുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. വലിയ നർത്തകിയായി പേര് എടുക്കണമെന്നായിരുന്നു ആഗ്രഹം. എന്നിരുന്നാലും മത്സരങ്ങളിലൊന്നും പങ്കെടുത്തിരുന്നില്ല. അതിനിടെ ഒരു അപകടം പറ്റി നൃത്തം ചെയ്യാതെ ഇരിക്കേണ്ടി വന്നു. ഞാൻ ഏറെ വിഷമിച്ച സമയമായിരുന്നു അത് . മോഡലിങ് ചെയ്തു. കുറച്ചു കാലം കഴിഞ്ഞപ്പോൾ സിനിമയിൽ അവസരം ലഭിച്ചു.

  എന്നാൽ ആദ്യ കാലത്ത് സിനിമയോട് വലിയ താൽപര്യമില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് വിമാനത്തിലേയ്ക്ക് വിളിവരുന്നത്. പൃഥ്വിരാജാണ് നായകൻ എന്ന് പറഞ്ഞപ്പോൾ അവസരം വേണ്ടെന്നുവെക്കാൻ എനിക്ക് തോന്നിയില്ല. എന്ന് നിന്റെ മൊയ്തീൻ സിനിമ പുറത്തിറങ്ങിയ സമയമായിരുന്നു അത്. അതിന്റെ ഹാങ് ഓവറിൽ ഇരിക്കുമ്പോഴാണ് വിമനത്തിന്റെ വിളി.വേണ്ടെന്നുപറയാൻ തോന്നിയില്ല. എന്നെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യമായ തുടക്കമായിരുന്നു അത്.

  English summary
  Actress Durga Krishna Says about Mohanlal Movie Ram
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X