For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമകളില്‍ നിന്ന് മനഃപൂര്‍വ്വം എന്നെ ഒഴിവാക്കി; ഇടവേളയ്ക്ക് ശേഷം തിരിച്ച് വരുന്നതിനെ കുറിച്ച് ഗൗതമി പറയുന്നു

  |

  ദുല്‍ഖര്‍ സല്‍മാന്റെ ആദ്യനായികയായി വെള്ളിത്തിരയിലെത്തിയ നടി ഗൗതമി നായര്‍ കുറച്ച് കാലമായി അഭിനയത്തില്‍ സജീവമല്ലായിരുന്നു. ഇടയ്ക്ക് ഗൗതമി സംവിധാനം ചെയ്യുന്ന സിനിമയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അത് പാതി വഴിയില്‍ നിന്ന് പോവുകയായിരുന്നു. ഇപ്പോഴിതാ ഗൗതമി അഭിനയ ജീവിതത്തിലേക്ക് തിരിച്ച് വരുന്നുവെന്ന വാര്‍ത്തയാണ് പ്രചരിക്കുന്നത്.

  വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, അവിശ്വസീയമായ മാറ്റമാണ്, താരപുത്രിയുടെ പഴയ ചിത്രങ്ങളും പുതിയതും വൈറലാവുന്നു

  മഞ്ജു വാര്യര്‍ നായികയായിട്ടെത്തുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിലാണ് ഗൗതമിയും അഭിനയിക്കുന്നത്. സിനിമയില്‍ നിന്നും മാറി നിന്നതല്ലെന്നും മൂന്നോളം സിനിമകളില്‍ നിന്ന് ചിലര്‍ തന്നെ ഒഴിവാക്കിയെന്നും പറുകയാണ് നടിയിപ്പോള്‍. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെയാണ് കരിയറില്‍ ഇടവേള വന്നതിനെ കുറിച്ച് ഗൗതമി തുറന്ന് സംസാരിക്കുന്നത്.

  ഞാന്‍ എവിടെയും പോയിട്ടില്ല. തിരുവനന്തപുരത്ത് തന്നെ ഉണ്ടായിരുന്നു. ശ്രീചിത്രയില്‍ പഠനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നു. അതിനര്‍ഥം സിനിമ വിട്ടെന്നല്ല. ഞാന്‍ അഭിനയം നിര്‍ത്തിയെന്ന് വ്യാപകമായ പ്രചരണം നടന്നു. ഞാന്‍ അഭിനയിക്കില്ലെന്നോ അഭിനയം നിര്‍ത്തിയെന്നോ ആരോടും പറഞ്ഞിട്ടില്ല. പക്ഷേ ആരൊക്കെയോ ചേര്‍ന്ന് അങ്ങനൊരു പ്രതീതി ഉണ്ടാക്കി. നല്ല സിനിമകള്‍ വരാത്തത് കൊണ്ട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചെന്നെയുള്ളു. ഇത് തെറ്റിദ്ധരിക്കപ്പെട്ടെന്ന് തോന്നുന്നു.

  ഞാന്‍ ഇനി അഭിനയിക്കില്ലെന്ന തരത്തില്‍ സിനിമയിലുള്ളവര്‍ പോലും ഊഹിച്ചെടുത്തു. നല്ല പ്രൊജക്ടിനായിരുന്നു കാത്തിരിപ്പ്. ആരും സിനിമ ഓഫര്‍ തന്നില്ല. ആരും വിളിച്ചതുമില്ല. അതുകൊണ്ട് അഭിനയിച്ചില്ലെന്നേയുള്ളു. അല്ലാതെ ആരൊക്കെയോ ചേര്‍ന്ന് പറയുന്നത് പോലെ സിനിമ ഉപേക്ഷിച്ച് പോയതൊന്നുമല്ല ഞാന്‍. എല്ലാവരും അവരവരുടെ ഊഹം വച്ചോണ്ടിരുന്നാല്‍ ഞാനെന്ത് ചെയ്യനാണ്. വീണ്ടും സിനിമയില്‍ ചെന്നപ്പോഴാണ് പലരുടെയും തെറ്റിദ്ധാരണയുടെ ആഴം മനസിലായതെന്ന് ഗൗതമി പറയുന്നു.

  ഇടയ്ക്ക് മൂന്ന് സിനിമകളില്‍ നിന്ന് എന്നെ മനഃപൂര്‍വ്വം ഒഴിവാക്കിയ സംഭവമുണ്ടായി. എല്ലാ ചര്‍ച്ചകളും പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഈ ഒഴിവാക്കല്‍. എന്നെ മാറ്റിയെന്ന് മറ്റ് ചിലര്‍ പറഞ്ഞാണ് അറിഞ്ഞത്. എനിക്ക് വ്യക്തിപരമായി അറിയാവുന്ന ആളുകള്‍ കാരണമാണ് സിനിമകള്‍ മുടങ്ങിയത്. ആദ്യമൊക്കെ വലിയ വിഷമം തോന്നിയെങ്കിലും പിന്നീട് അത് വിട്ടു. നല്ല സിനിമകളായിരുന്നു അവ. ഇല്ലെങ്കില്‍ കഴിഞ്ഞ വര്‍ഷമെങ്കിലും വീണ്ടും സിനിമയില്‍ എത്തിയേനെ. 'മേരി ആവാസ് സുനോ' യില്‍ ഒരു ആര്‍ജെയുടെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇതൊരു നല്ല തുടക്കമാകുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ നല്ല സിനിമകളുടെ ഭാഗമാകാനാണ് ശ്രമം.

  പ്രീസ്റ്റ് റിലീസ് വൈകും.. സംവിധായകൻ പറയുന്നു | FilmiBeat Malayalam

  സംവിധാന മോഹം ഉപേക്ഷിച്ചോ എന്ന ചോദ്യത്തിനും ഗൗതമി ഉത്തരം പറഞ്ഞിരന്നു. സത്യത്തില്‍ വലിയ പ്രതീക്ഷയോടെ തുടങ്ങിയൊരു പ്രൊജക്ട് ആയിരുന്നു 'വൃത്തം' എന്ന ചിത്രം. പക്ഷേ നിര്‍മാതാവുമായിട്ടുള്ള ചില പ്രശ്‌നങ്ങള്‍ കാരണം തര്‍ക്കം ഇപ്പോഴും തുടരുകയാണ്. മറ്റ് നിര്‍മാതാക്കള്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചെങ്കിലും അതും ഇതുവരെ നടന്നില്ല. അതുകൊണ്ട് സംവിധാന മോഹം തത്കാലം മാറ്റി വെച്ചിരിക്കുകയാണ്. ഉടനെ എല്ലാം കലങ്ങി തെളിയുമെന്നാണ് പ്രതീക്ഷയെന്നും ഗൗതമി പറയുന്നു.

  Read more about: gauthami ഗൗതമി
  English summary
  Actress Gautami Nair Opens Up About Her Long Break And Comeback In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X