For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ സ്ഥാനത്തേക്ക് മറ്റാരും വരില്ല, അത് വേറൊരു ജീവിതമാണ്; തുറന്ന് പറഞ്ഞ് ​ഗൗതമി

  |

  90 കളിൽ തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞ് നിന്ന നായിക നടി ആണ് ​ഗൗതമി, തമിഴിലെ മുൻ നിര താരങ്ങൾക്കൊപ്പം എല്ലാം അഭിനയിച്ച ​ഗൗതമി വളരെ പെട്ടെന്ന് പ്രശസ്തി നേടി. മലയാളത്തിലും ഒരുപിടി സിനിമകളിൽ ​ഗൗതമി അഭിനയിച്ചിട്ടുണ്ട്. ​

  ഗൗതമിയുടെ വ്യക്തി ജീവിതം എപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്, സ്തനാർബുദത്തെ അതിജീവിച്ചത്, കമൽ ഹാസനുമായുള്ള ബന്ധം അവസാനിപ്പിച്ചത് തുടങ്ങിയ വിഷയങ്ങളെല്ലാം നേരത്തെ വലിയ തോതിൽ വാർത്തയായിരുന്നു. ആദ്യ വിവാഹം വേർപിരിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് ​ഗൗതമി കമൽ ഹാസനുമായി ലിവ് ഇൻ റിലേഷൻഷിപ്പിലേക്ക് കടക്കുന്നത്.

  Also Read: മകനെ പോലെയാണ് ചേട്ടൻ എന്നെ കാണുന്നത്; അച്ഛന്റെ വാക്കുകൾ ഒരുപാട് വേദനിപ്പിച്ചു, വാശിയായി; ധ്യാൻ പറഞ്ഞത്

  1998 ലാണ് ​ഗൗതമി ബിസിനസ്കാരനായ സന്ദീപിനെ വിവാഹം കഴിക്കുന്നത്. ഒന്നര വർഷത്തിനുള്ളിൽ ഈ ബന്ധം വേർപിരിഞ്ഞു. ഈ ബന്ധത്തിൽ സുബ്ബലക്ഷ്മി എന്ന മകളും ​ഗൗതമിക്കുണ്ട്. വിവാഹ മോചനത്തിന് ശേഷം ​മകൾ ​ഗൗതമിക്കൊപ്പം നിന്നു. കമൽ ഹാസനുമായുള്ള ലിവ് ഇൻ റിലേഷൻഷിപ്പിലേക്ക് കടന്നപ്പോഴും മകൾ ​ഗൗതമിക്കൊപ്പം ഉണ്ടായിരുന്നു.

  കമലുമായുള്ള ബന്ധം വേർപിരിഞ്ഞ ശേഷം ഇനി മകൾക്ക് വേണ്ടിയാണ് ജീവിക്കുന്നതെന്നും ​ഗൗതമി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഒറ്റയ്ക്ക് മകളെ വളർത്തുന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ​ഗൗതമി. ലിറ്റിൽ ടോക്സ് തമിഴ് ചാനലിനോടാണ് പ്രതികരണം.

  Also Read: കല്യാണത്തിന് മുമ്പ് അക്കാര്യം പറയാൻ പറ്റിയില്ല!, മമ്മി പിടിക്കുമെന്നായപ്പോൾ കത്ത് കീറിക്കളയേണ്ടി വന്നു: അനു!

  'എന്റെ ജീവിതത്തെ പറ്റി ഞാൻ വളരെ ഓപ്പൺ ആണ്. പാരന്റിം​ഗ് എന്നത് ഒരു മനുഷ്യന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. കുഞ്ഞിനെ ഈ ലോകത്തക്ക് കൊണ്ട് വന്ന് ലോകത്തിലെ നല്ല മനുഷ്യനാക്കി മാറ്റുകയും ചെയ്യുന്നു. കരിയറിന് നമ്മൾ 80 ശതമാനം കൊടുക്കണമെങ്കിൽ രക്ഷിതാവ് എന്ന നിലയിൽ നമ്മളുടെ 110 ശതമാനവും കൊടുക്കേണ്ടി വരും. അതേപറ്റി സംശയമേ ഇല്ല'

  'ജീവിതത്തിൽ നമ്മൾക്ക് നേട്ടങ്ങളുടെ വലിയൊരു ലിസ്റ്റ് തന്നെ ഉണ്ടാവും. ഇത്ര അവാർഡ് വാങ്ങണം, ഇത്രയും ശമ്പളം വാങ്ങണം എന്നൊക്കെ. ഇതിലേക്ക് ചേർക്കാൻ പറ്റാത്തത് കുഞ്ഞുങ്ങളാണ്. അത് വേറൊരു ജീവിതമാണ്. നിങ്ങൾ ഏത് തരത്തിലുള്ള പാരന്റ് ആണെന്നതിനെ ആശ്രയിച്ചാണ് നാളേക്കുള്ള ലോകം ഉണ്ടാവുന്നത്'

  'ഈ ജോലിക്ക് ഞാൻ വരില്ലെങ്കിൽ വേറെ ആരെങ്കിലും വന്ന് ചെയ്യും. പക്ഷെ കുഞ്ഞുങ്ങളെ വളർത്തുന്നതിന് പകരക്കാരില്ല,' ​ഗൗതമി പറഞ്ഞു.
  വിജയിക്കാൻ ആ​ഗ്രഹിക്കുന്നവർക്കുള്ള ഉപദേശവും ​ഗൗതമി നൽകി.

  എല്ലാ ദിവസവും നമ്മളുടേത് ആയിരിക്കില്ല. പക്ഷെ ഫൈറ്റ് ചെയ്യുക. എന്താണോ നമ്മളുടെ ആ​ഗ്രഹം അതിന് വേണ്ടി ശ്രമിക്കുക. ഒരു പ്ലാൻ വർക്ക് ആയില്ലെങ്കിൽ അതിൽ നിന്ന് ചില പാഠങ്ങൾ ഉൾക്കൊണ്ട് അടുത്ത സ്റ്റെപ്പ് എടുക്കുക.

  'തോൽവികളെ മറക്കണം എന്ന് നിരവധി പേർ പറയാറുണ്ട്. പക്ഷെ മറക്കാനേ പാടില്ലെന്നാണ് ഞാൻ പറയുക. കാരണം എന്റെ പഴയ കാലം ഈ തോൽവിയിൽ ആണുള്ളത്. ഈ തോൽവിയിൽ നിന്നും നമ്മൾ പഠിച്ചില്ലെങ്കിൽ ആ അനുഭവത്തെ കടന്ന് വന്നതിന് ഒരു അർത്ഥം ഇല്ലാതാവും,' ​ഗൗതമി പറഞ്ഞതിങ്ങനെ.

  സ്റ്റോറി ഓഫ് തിം​ഗ്സ് ആണ് ​ഗൗതമിയുടെ പുറത്തിറങ്ങാനിരിക്കുന്ന പ്രൊജക്ട്. ​സോഷ്യൽ മീഡിയയിൽ സജീവമാണ് ​ഗൗതമിയുടെ മകൾ സുബ്ബലക്ഷ്മി. അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങൾ സുബ്ബലക്ഷ്മി പങ്കുവെക്കാറുണ്ട്.

  Read more about: gauthami
  English summary
  Actress Gautami Open Up About Her Life As A Single Parent; Says Parenting Is The Most Special Thing
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X