For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭർത്താവിനെ സമ്മതിപ്പിച്ചത് അമ്മായിഅമ്മ; കുടുംബത്തെക്കുറിച്ച് ​ഗായത്രി അരുൺ

  |

  പരസ്പരം എന്ന സീരിയലിലൂടെ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ നടിയാണ് ​ഗായത്രി അരുൺ. ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ ഇപ്പോഴും പ്രേക്ഷകർ ഓർക്കുന്നു. 2018 ൽ സീരിയൽ അവസാനിച്ചെങ്കിലും പരസ്പരം സീരിയലും അതിലെ കഥാപാത്രങ്ങളും ജനങ്ങൾക്ക് ഓർമ്മയുണ്ട്.

  പരസ്പരത്തിന് ശേഷം സിനിമകളിലാണ് ​ഗായത്രി ശ്രദ്ധ കേന്ദ്രീകരിച്ചത്. സീരിയലിന് ശേഷം വൺ എന്ന സിനിമയിൽ ​ഗായത്രി ശ്രദ്ധേയ വേഷം ചെയ്തിരുന്നു. ചെറിയ കഥാപാത്രം ആയിരുന്നെങ്കിലും സിനിമയിലെ ​ഗായത്രിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

  Also Read: ഞാനെന്ത് ചെയ്യണം എന്ന് പറയാൻ നിങ്ങളാരാണ്? ഇഷ്ടമില്ലെങ്കിൽ കാണേണ്ട; വൈറലായി നയൻതാരയുടെ പഴയ വാക്കുകൾ

  പരസ്പരം സീരിയൽ ചെയ്യുന്നതിനിടെ തന്നെ സർവോപരി പാലാക്കാരൻ എന്ന സിനിമയിലും ​ഗായത്രി അഭിനയിച്ചിരുന്നു. ബിസിനസ്കാരനായ അരുൺ ആണ് ​ഗായത്രിയുടെ ഭർത്താവ്. കലാ രം​ഗത്ത് തുടരുന്നതിൽ കുടുംബത്തിൽ നിന്നുള്ള പിന്തുണയെ പറ്റി സംസാരിച്ചിരിച്ചിരിക്കുകയാണ് ​ഗായത്രി അരുൺ. വീട്ടുകാരുടെ വലിയ പിന്തുണ തനിക്കുണ്ടെന്ന് ​ഗായത്രി അരുൺ പറയുന്നു. കൗമുദി മൂവീസിനോടാണ് പ്രതികരണം.

  Also Read: റോളക്‌സ് നിരസിക്കാൻ ഒരുങ്ങിയ കഥാപാത്രം; ചെയ്യാൻ തീരുമാനിച്ചതിന് ഒറ്റ കാരണം; വെളിപ്പെടുത്തി സൂര്യ

  '‌കുടുംബത്തിലെ എല്ലാവരുടെയും പിന്തുണ ഉണ്ട്. മകൾക്കന്ന് രണ്ടര വയസേ ഉള്ളൂ. അരുണിനെ പറഞ്ഞ് സമ്മതിപ്പിച്ചത് തന്നെ അമ്മായി അമ്മയും അമ്മയും പറഞ്ഞിട്ടാണ്. മോളുടെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം എന്ന്. എനിക്ക് ജോലി ഉണ്ടായിരുന്നു. മാതൃഭൂമിയിൽ വർക്ക് ചെയ്യുകയായിരുന്നു. അവിടെ നിന്ന് ലീവ് എടുക്കണം ചിലപ്പോൾ ജോലി ഉപേക്ഷിക്കേണ്ടി വരും'

  'ജോലി വിട്ടിട്ട് പോവുന്നതിനോട് അരുണിന് താൽപര്യം ഉണ്ടായിരുന്നില്ല. അന്ന് മുതൽ അന്ന് വരെയും വലിയ പിന്തുണ ആണ്. അമ്മേ നാളെ ഒരു പ്രോ​ഗ്രാമുണ്ട് ഞാൻ പോവുകയാണെന്ന് പറഞ്ഞാൽ മതി. മകളുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ട കാര്യം ഇപ്പോഴും ഇല്ല. അച്ഛൻ മരിച്ച ശേഷം അമ്മയാണ് ബിസിനസ് നോക്കുന്നത്. അമ്മ അവിടെ തിരക്കിലാണ്. രണ്ട് വീട്ടുകാരുടെയും പിന്തുണ ഉണ്ട്,' ​ഗായത്രി അരുൺ പറഞ്ഞു.

  Also Read: മമ്മൂക്ക ഫുള്‍ ടൈം വെള്ളമാണെന്നല്ല ഞാന്‍ പറഞ്ഞത്; ട്രോളുകളോട് ഗ്രേസ് പറയുന്നു...

  ​ലൗ ജിഹാദ് എന്ന സിനിമയാണ് ​ഗായത്രിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഉത്തരേന്ത്യയിലെ കഥാ പശ്ചാത്തലത്തിൽ ഒരു ഫാന്റസി സിനിമയുടെ സംവിധാനത്തിനും ഒരുങ്ങുകയാണെന്ന് ​ഗായത്രി പറയുന്നു. ​സിനിമ അഭിനയം വലിയ പാഷനാണ്. അതിനോടൊപ്പം സംവിധാനവും ശ്രമിക്കുന്നുണ്ടെന്ന് താരം വ്യക്തമാക്കി. വൈകിയാണെങ്കിലും യൂ ട്യൂബ് ചാനൽ തുടങ്ങിയ സന്തോഷവും ​ഗായത്രി അരുൺ പങ്കുവെച്ചു.

  Also Read: ആ കുടുംബത്തിന്റെ ഭാഗമായി തോന്നിയിട്ടില്ല; എന്റെ തിരഞ്ഞെടുപ്പുകൾ തെറ്റായിരുന്നു; തുറന്ന് പറഞ്ഞ് കാളിദാസ്

  അച്ചപ്പം കഥകൾ എന്ന കഥാ പുസ്തകവും നടി എഴുതിയിട്ടുണ്ട്. അച്ഛനും ഞാനും നല്ല സുഹൃത്തുക്കൾ ആയിരുന്നു. അച്ഛൻ എല്ലാ കാര്യങ്ങളും എന്നോട് സംസാരിക്കും. എത്ര സീരിയസ് ആയ വിഷയം ആണെങ്കിലും തമാശ രൂപേണയാണ് അവതരിപ്പിക്കുക. വീട്ടിൽ പല അബദ്ധങ്ങളും അച്ഛന് പറ്റും. അങ്ങനെ ഒരു ദിവസം അച്ഛൻ പറഞ്ഞത് കഥ പോലെ എഴുതുകയായിരുന്നു.

  എഴുതി വായിച്ച് കൊടുത്തപ്പോൾ അച്ഛന് ഭയങ്കര ഇഷ്ടം ആയി. സുഹൃത്തിനും ഫാമിലി ​ഗ്രൂപ്പിലും അയച്ചു. അവിടെ നിന്നും നല്ല പ്രതികരണം വന്നു. തുടർന്നാണ് എഴുതാൻ തുടങ്ങിയതെന്നും നടി പറഞ്ഞു.

  Read more about: gayathri arun
  English summary
  Actress Gayathri Arun About The Support She Gets From Family And Her Entry To Acting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X