For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അബ്‌സറിനെ വിവാഹം കഴിക്കാനുള്ള തീരുമാനം എടുത്ത് ചാടിയതല്ല; ആറ് വര്‍ഷത്തോളം കാത്തിരുന്നെന്ന് നടി ഇന്ദ്രജ

  |

  തെന്നിന്ത്യയിലൊട്ടാകെ നിറഞ്ഞ് നിന്ന നായികയായിരുന്നു ഇന്ദ്രജ. ഇന്‍ഡിപെന്‍ഡന്‍സ്, എഫ്ഐആര്‍, ഉസ്താദ്, ശ്രദ്ധ, ബെന്‍ജോണ്‍സണ്‍ എന്നിങ്ങനെ മലയാളത്തില്‍ സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ നായികയായിട്ടെത്തി കൈയടിയും വാങ്ങിയിരുന്നു. ക്രോണിക് ബാച്ച്‌ലര്‍ എന്ന ചിത്രത്തില്‍ വില്ലത്തി വേഷത്തിലെത്തിയും ഇന്ദ്രജ പ്രേക്ഷക പ്രശംസ നേടി എടുത്തു.

  എന്തൊരു സുന്ദരിയാണ്, മധു ശാലിനിയുടെ മനോഹരമായ ഫോട്ടോസ് കാണാം

  മലയാളത്തില്‍ അത്ര സജീവമല്ലായിരുന്നെങ്കിലും മറ്റ് ഭാഷകളില്‍ അഭിനയിക്കുകയായിരുന്നു. പന്ത്രണ്ട് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം നടി തിരിച്ച് വരികയും ചെയ്തിരുന്നു. വിപ്ലവം സൃഷ്ടിച്ച പോലൊരു പ്രണയവും വിവാഹവുമൊക്കെ ഉണ്ടായതിനെ കുറിച്ച് നടി മുന്‍പ് തുറന്ന് പറഞ്ഞിട്ടുണ്ട്. ആ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും വൈറലാവുകയാണ്.

  ബാലതാരമായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച ഇന്ദ്രജ തുടക്കത്തില്‍ രാജാത്തി എന്ന പേരിലാണ് അറിയപ്പെട്ടത്. നായികയായി മാറിയതോടെയാണ് ഇന്ദ്രജ എന്ന പേരിലേക്ക് മാറിയത്. മലയാളത്തില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രം മലയാളം പഠിച്ചാണ് ഇന്ദ്രജ കരിയറില്‍ വിജയിച്ചത്. ഏറെ കാലത്തിന് ശേഷം മലയാളത്തിലേക്ക് തിരിച്ച് വരവ് നടത്തിയപ്പോള്‍ കുടുംബത്തെ കുറിച്ചും മറ്റ് വിശേഷങ്ങളൊക്കെ നടി പറഞ്ഞിരുന്നു. അങ്ങനെ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലെ ചില കാര്യങ്ങള്‍ വീണ്ടും വൈറലാവുകയാണ്. വിശദമായി വായിക്കാം..

  തുളു ബ്രഹ്മാണ കുടുംബത്തില്‍ ജനിച്ച ഇന്ദ്രജയുടെ വിവാഹം മിശ്ര വിവാഹമായിരുന്നു. മുസ്ലിം വിശ്വാസിയായ അബ്സര്‍ എന്ന ബിസിനസുകാരനെ ആയിരുന്നു ഇന്ദ്രജ വിവാഹം കഴിച്ചത്. വലിയ എതിര്‍പ്പുകള്‍ക്കിടയില്‍ നിന്നും നടന്ന വിവാഹത്തെ കുറിച്ച് ഇന്ദ്രജ പലപ്പോഴും തുറന്ന് പറഞ്ഞിരുന്നു. അതൊരു എടുത്ത് ചാടിയുള്ള തീരുമാനം ആയിരുന്നില്ലെന്നും ആറ് വര്‍ഷത്തോളം കാത്തിരുന്നതിന് ശേഷമാണ് വിവാഹം കഴിച്ചതെന്നുമാണ് നടി പറഞ്ഞത്. പരിചയപ്പെട്ട് നാളുകള്‍ക്ക് ശേഷമാണ് അബ്‌സറുമായി പ്രണയത്തിലാവുന്നത്. എനിക്ക് പറ്റിയ ആളാണെന്ന് വ്യക്തമായതോടെയാണ് വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചത്.

  വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങളായി. ഇപ്പോഴും താന്‍ പക്കാ വെജിറ്റേറിയനായി തന്നെയാണ് കഴിയുന്നത്. വീട്ടില്‍ നോണ്‍വെജ് പാകം ചെയ്യാറില്ല. കഴിക്കേണ്ടവര്‍ പുറത്ത് നിന്നും കഴിക്കും. പരസ്പരം മനസിലാക്കിയും ബഹുമാനിച്ചുമാണ് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. ഏറെ കാലങ്ങള്‍ക്ക് ശേഷം വീണ്ടും അഭിനയിക്കാന്‍ എത്തുമ്പോള്‍ മകളെ കുറിച്ചുള്ള ആശങ്കകളായിരുന്നു തനിക്കുള്ളത്. എന്നാല്‍ ആറാം ക്ലാസുകാരിയായ മകളാണ് തന്നെ പ്രോത്സാഹിപ്പിക്കാന്‍ മുന്‍പില്‍ തന്നെ ഉണ്ടായിരുന്നത്.

  Mammootty did not appear for indraja as Advocate

  ഇന്ദ്രജ സിനിമയില്‍ നിന്നും വലിയ ഇടവേള എടുത്തതായി എല്ലാവര്‍ക്കും തോന്നിയിരുന്നു. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍. മലയാളത്തില്‍ മാത്രമേ അഭിനയിക്കാതെ ഇരുന്നുള്ളു. ഈ കാലയളവില്‍ തെലുങ്കിലും തമിഴിലും അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചില്ല. നല്ലൊരു അവസരം കിട്ടിയപ്പോള്‍ അത് സ്വീകരിച്ച് കൊണ്ടാണ് ട്വല്‍ത്ത് സി എന്ന ചിത്രത്തിലൂടെ ഇന്ദ്രജ മലയാള സിനിമയിലേക്ക് മടങ്ങി എത്തിയത്.

  Read more about: indraja ഇന്ദ്രജ
  English summary
  Actress Indraja Opens Up About Her Marriage With Mohammed Absar Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X