For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തന്റെ വിവാഹം ഒരു എടുത്ത് ചാട്ടമായിരുന്നില്ല! വിപ്ലവകരമായ വിവാഹത്തെ കുറിച്ച് നടി ഇന്ദ്രജ പറയുന്നു...

  |

  ഒരു കാലത്ത് തെന്നിന്ത്യയില്‍ നിറഞ്ഞ് നിന്ന നടിയായിരുന്നു ഇന്ദ്രജ. മറ്റ് ഭാഷകള്‍ പോലെ മലയാളത്തിലും നടി ഒത്തിരി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കെ മധു സംവിധാനം ചെയ്ത ദ ഗോഡ്മാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഇന്ദ്രജ ആദ്യമായി മലയാളത്തില്‍ എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇന്ദ്രജ വിവാഹത്തോടെ സിനിമാ ജീവിതത്തില്‍ നിന്നും താല്‍കാലികമായ ഇടവേള എടുത്തു.

  പിന്നീട് മിനിസ്‌ക്രീനില്‍ സീരിയലുകളിലൂടെയും അല്ലാതെയുമായി നടി തിരിച്ചെത്തി. ഇപ്പോഴിതാ ഇന്ദ്രജ മലയാളത്തില്‍ അഭിനയിക്കാന്‍ എത്തുകയാണ്. ഈ വിശേഷങ്ങളുമായി നടി എത്തിയിരിക്കുകയാണ്. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ വിപ്ലവകരമായ വിവാഹത്തെ കുറിച്ചും മലയാളത്തിലേക്കുള്ള തിരിച്ച് വരവിനെ കുറിച്ചും ഇന്ദ്രജ മനസ് തുറന്നത്.

  അഭിനയിക്കില്ല എന്നൊന്നും ഞാന്‍ വിചാരിച്ചിരുന്നില്ല. കഥകള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ മികച്ച വേഷത്തിനുള്ള കാത്തിരിപ്പിലായിരുന്നു. മലയാളത്തിലേക്കുള്ള രണ്ടാം വരവ് നല്ല ചിത്രത്തിലൂടെയായിരിക്കണം എന്ന് മാത്രമായിരുന്നു ചിന്ത. ഇപ്പോഴാണ് അതിനുള്ള സാഹചര്യം അനുകൂലമായതെന്നും ഇന്ദ്രജ പറയുന്നു. ഇതിനൊപ്പം വിപ്ലവകരമായ തന്റെ പ്രണയ വിവാഹത്തെ കുറിച്ചും മകളുടെ ജനനത്തെ കുറിച്ചുമെല്ലാം നടി പറഞ്ഞിരിക്കുകയാണ്.

  തുളു ബ്രഹ്മാണ കുടുംബത്തില്‍ ജനിച്ച ഇന്ദ്രജ വിവാഹം ചെയ്തിരിക്കുന്നത് അബ്‌സര്‍ എന്ന ബിസിനസുകാരനായ മുസ്ലിമിനെയായിരുന്നു. ഈ വിവാഹത്തെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തെങ്കിലും ഇന്ദ്രജ അത് വകവെച്ചിരുന്നില്ല. തങ്ങളുടെ വിവാഹം ഒരു എടുത്ത് ചാട്ടമായിരുന്നില്ലെന്നാണ് നടി പറയുന്നത്. ആറ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു വിവാഹം. പരിചയം സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴി മാറുകയായിരുന്നു. അദ്ദേഹം എനിക്ക് പറ്റിയ ആളാണെന്ന് തോന്നി.

  ഞാനിന്നും പക്കാ വെജിറ്റേറിയനാണ്. ഞങ്ങളുടെ വീട്ടില്‍ നോണ്‍വെജ് പാകം ചെയ്യാറില്ല. കഴിക്കേണ്ടവര്‍ പുറത്ത് നിന്നും കഴിക്കും. പരസ്പരം മനസിലാക്കിയും ബഹുമാനിച്ച് കൊണ്ടുമുള്ള ജീവിതം. വീണ്ടും സിനിമയിലേക്ക് ഇറങ്ങുമ്പോള്‍ ആറാം ക്ലാസില്‍ പഠിക്കുന്ന മകളെ കുറിച്ചായിരുന്നു ടെന്‍ഷന്‍. ഇപ്പോള്‍ അവളും അമ്മയെ പ്രോത്സാഹിപ്പിക്കാന്‍ മുന്‍പന്തിയിലുണ്ടെന്നാണ് ഇന്ദ്രജ പറയുന്നത്.

  താന്‍ സിനിമയില്‍ നിന്നും വലിയ ഇടവേള എടുത്തിട്ടില്ലെന്നാണ് നേരത്തെ ഒരു അഭിമുഖത്തില്‍ ഇന്ദ്രജ പറഞ്ഞത്. ഇത്രയും കാലം തെലുങ്കിലും തമിഴിലും താന്‍ അഭിനയിക്കുന്നുണ്ടായിരുന്നു. അതിനിടയില്‍ മലയാള സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചില്ല. ഇപ്പോള്‍ എനിക്ക് ലഭിച്ചിരിക്കുന്നത് നല്ല കഥാപാത്രത്തെയാണ്. അത് കൊണ്ട് തന്നെ ഈ അവസരം കളയണ്ടെന്ന് തോന്നിയെന്നും നടി പറയുന്നു. നവാഗതനായ ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ട്വല്‍ത്ത് സി എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രജയുടെ മടങ്ങി വരവ്. ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു വേഷമാണ് നടി അവതരിപ്പിക്കുന്നത്.

  ഇന്‍ഡിപെന്‍ഡന്‍സ്, എഫ്‌ഐആര്‍, ഉസ്താദ്, ശ്രദ്ധ, ബെന്‍ജോണ്‍സണ്‍ എന്നിങ്ങനെ മലയാളത്തില്‍ ഒത്തിരി സിനിമകളില്‍ നായികയായിട്ടുണ്ട്. പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ഇന്ദ്രജ മലയാളത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയോടെയാണ് പുതിയ സിനിമ എത്തുന്നത്. അഭിജിത്ത്, ബാലാജി, യുവശ്രീ, ദിലീഷ് പോത്തന്‍, മധുപാല്‍, ഗ്രിഗറി, അനില്‍ നെടുമങ്ങാട്, പ്രകാശ് മേനോന്‍, അക്ഷത്ത് സിംഗ്, അശ്വിന്‍, സിബി തോമസ്, നവനീത്, കാവ്യ ഷെട്ടി, റോണ, ശിഖ, ശ്രുതി, സുധീപ് തുടങ്ങി താരങ്ങളും അമ്പതോളം പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

  നിങ്ങളെ കാണിച്ച് ചെയ്യേണ്ട കാര്യമില്ല! അതിനര്‍ത്ഥം ഇതാണോ? വിമര്‍ശകരുടെ വായടപ്പിച്ച് നടി നിത്യ മേനോന്

  Read more about: indraja ഇന്ദ്രജ
  English summary
  Actress Indraja Talks About Her Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X