For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇന്നുവരെ കണ്ടിട്ടില്ല! വര്‍ഷങ്ങളായി മുടങ്ങാതെ സര്‍പ്രൈസ് തരുന്ന ആരാധകനെക്കുറിച്ച് ഇനിയ

  |

  തമിഴിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് മലയാളത്തിലും സജീവമായി മാറിയ നടിയാണ് ഇനിയ. മികച്ച നടിക്കുള്ള തമിഴ്‌നാടിന്റെ പുരസ്‌കാരം അടക്കം ഇനിയയെ തേടിയെത്തിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കരിയറി്‌ന്റെ തുടക്കത്തെക്കുറിച്ചും തന്നെ സ്ഥിരമായി വിളിക്കുന്ന ഒരു ആരാധകനെക്കുറിച്ചും ഇനിയ മനസ് തുറക്കുകയാണ്. അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റില്‍ അതിഥിയായി എത്തിയതായിരുന്നു ഇനിയ. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: ഒടുവിൽ മീനാക്ഷിക്കൊപ്പമുണ്ടായിരുന്ന കണ്ണാടിക്കാരനെ സോഷ്യൽമീഡിയ കണ്ടെത്തി, ചെറുപ്പക്കാരൻ നിർ‌മാതാവിന്റെ മകൻ?

  മോഡലിംഗ് ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ ഫോട്ടോ കണ്ട് ഒരു സിനിമയില്‍ നിന്നും വിളിച്ചു. ഞാനന്ന് ഒമ്പതാം ക്ലാസില്‍ പഠിക്കുകയാണ്. നായികയായിട്ടാണ് വിളിച്ചത്. പക്ഷെ ഞാന്‍ വേണ്ട എന്നു പറഞ്ഞു. പിന്നെ കന്നഡയില്‍ നിന്നും ഓഫര്‍ വന്നു. ഷൂട്ടിംഗ് കുളു മണാലിയില്‍ ആയിരുന്നു. ഇത്ര ദൂരെയാണ്, തണുപ്പാണ് വേണ്ടാ എന്നു പറഞ്ഞു. പിന്നീടിതുവരെ ഞാന്‍ കുളു മണാലിയില്‍ പോയിട്ടില്ല.

  Iniya

  അതേസമയം തന്നെയാണ് ഒരു ബോളിവുഡ് സിനിമ വരുന്നത്. രാജേഷ് ടച്ച്‌റിവര്‍ സാറിന്റെ ഒരു ഷോര്‍ട്ട്ഫിലിം ചെയ്തിരുന്നു. അതിന്റെ ഡബ്ബിംഗ് ഹൈദരാബാദില്‍ നടക്കുമ്പോള്‍ ഒരു തെലുങ്ക് ഡയറക്ടര്‍ കാണുകയായിരുന്നു. തെലുങ്കിലും ഹിന്ദിയിലുമായിട്ടായിരുന്നു സിനിമ ഒരുക്കിയിരുന്നത്. അനില്‍ കപൂറായിരുന്നു നായകന്‍. അതും വേണ്ടെന്ന് വച്ചു. രാജേഷ് സാര്‍ അന്നു പറഞ്ഞു, നീ എന്നെങ്കിലും താരമാകുമ്പോള്‍ ബോളിവുഡ് സിനിമ ചെയ്യാത്തതില്‍ നിനക്ക് വിഷമമുണ്ടാകുമെന്ന്.

  പത്താം ക്ലാസ് കഴിയുമ്പോള്‍ ഒരു തമിഴ് ചെയ്തു. അത് പകുതിയ്ക്ക് വച്ച് നിന്നു. സിനിമ നമുക്ക് വര്‍ക്കൗട്ടാകില്ലെന്ന് കരുതി. പ്ലസ് വണ്‍ കഴിഞ്ഞ് വെക്കേഷന്‍ സമയത്ത് ഓഡിഷനുകള്‍ക്ക് പോകാന്‍ തുടങ്ങി. ഓഡിഷന് പോയി ആദ്യമായി സെലക്ട് ചെയ്യപ്പെടുന്ന സിനിമയാണ് വാകൈ സുഡുവ. 2011ലാണ്. എന്റെ പിറന്നാള്‍ ദിവസമായിരുന്നു ഓഡിഷന്‍. രാവിലെ അമ്പലത്തില്‍ പോയിട്ടാണ് ഓഡിഷന് പോകുന്നത്.

  സിനിമ വേണ്ടെന്ന് വച്ചിരിക്കുന്ന സമയമായിരുന്നു അത്. 16 പേരെ നേരത്തെ ഓഡിഷന്‍ ചെയ്തിരുന്നു. അവസാനത്തെ ഓഡിഷന്‍ ദിവസമാണ്. അംബാസിഡര്‍ കാറിലാണ് പോകുന്നത്. ലുക്ക് ടെസ്‌റ്റൊക്കെ നോക്കി. നീ കാണുന്ന തമിഴ് സിനിമ പോലയല്ല, പാട്ടോ ഡാന്‍സോ ഇല്ല. കളര്‍ഫുള്‍ സിനിമയല്ലെന്ന് പറഞ്ഞു. ഓക്കെ പറഞ്ഞു. അന്ന് വൈകിട്ട് ബസില്‍ തിരികെ പോകാമെന്ന് കരുതിയിരിക്കുമ്പോള്‍ സെലക്ടായെന്ന് കോള്‍ വന്നു.

  Also Read: മോഹന്‍ലാലിന്റെ പരാജയത്തിന് കാരണമിതാണ്; മമ്മൂട്ടിയ്ക്ക് പള്‍സ് മനസിലായെന്ന് സന്തോഷ് വര്‍ക്കി

  എന്നെ കൂട്ടാനായി ഇന്നോവ കാര്‍ വന്നു. അതില്‍ പോയി, കരാര്‍ ഒപ്പിട്ടു. ചെക്ക് വാങ്ങി അമ്മയ്ക്ക് നല്‍കി. അവിടെ നിന്നും ഫ്‌ളൈറ്റിലാണ് അവര്‍ തിരിച്ചെത്തിച്ചത്. ഒറ്റദിവസം കൊണ്ട് പ്രൊമോഷന്‍ കിട്ടി. അന്ന് സര്‍ഗുണന്‍ സാറാണ് ശ്രുതി എന്ന പേര് മാറ്റി ഇനിയ എന്നാക്കുന്നത്. സാര്‍ കാരണമാണ് ഇനിയ എന്നൊരു താരം ഇന്നുണ്ടായത്. ആ സിനിമയ്ക്ക് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. എനിക്ക് മികച്ച നടിക്കുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും കിട്ടി.

  Iniya

  എന്റെ എല്ലാ പിറന്നാളിനും മറക്കാതെ വിളിക്കും. അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിക്കും. എന്റെ സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍ പൂജ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് വിളിക്കും. പക്ഷെ ആളെ ഇതുവരെ കണ്ടിട്ടില്ല. ഫോണില്‍ സംസാരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. കരിയര്‍ തുടങ്ങിയ സമയത്ത് ഒരു രൂപ കോയിന്‍ ബൂത്തില്‍ നിന്നുമാണ് വിളിക്കുന്നത്. മധുരയിലെ ഒരു ഗ്രാമത്തില്‍ നിന്നുമാണെന്നാണ് പറഞ്ഞിട്ടുളളത്.

  കോയിന്‍ ബൂത്ത് ആയതിനാല്‍ 60 സെക്കന്റ് ആകുമ്പോഴേക്കും കോള്‍ കട്ടാകും. അതിനുള്ളില്‍ തന്നെ പറയാനുള്ളത് പറയും. തിരിച്ചു വിളിച്ചാല്‍ കിട്ടുകയുമില്ല. ആരെങ്കിലും കൡപ്പിക്കുന്നതാണന്നാണ് ആദ്യം കരുതിയത്. പക്ഷെ അങ്ങനെ ഒരാളുണ്ട്.

  Read more about: iniya
  English summary
  Actress Iniya Talks About A Fan Who Continuosly Follows Her But She Never Met Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X