For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ചാക്കോ ബോബന്‍ കള്ള് കുടിച്ചിട്ട് ബഹളമുണ്ടാക്കിയതാണ്; ദിലീപേട്ടനോട് അത് പറയാന്‍ ധൈര്യമില്ലായിരുന്നു- ജോമോൾ

  |

  മലയാള സിനിമയ്ക്ക് എന്നും പ്രിയങ്കരിയായ നടിയാണ് ജോമോള്‍. ബാലതാരമായി അഭിനയത്തിലേക്ക് തുടക്കം കുറിച്ച നടി പിന്നീട് നായികയായിട്ടും തിളങ്ങി. ദിലീപ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ നടന്മാരുടെ കൂടെ നിരവധി സിനിമകളിലും ജോമോള്‍ അഭിനയിച്ചിരുന്നു. ഒന്നിച്ചഭിനയിക്കുന്ന കാലത്തെ ചില രസകരമായ സംഭവങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് നടിയിപ്പോള്‍.

  അക്കാലത്ത് ചാക്കോച്ചനുമായി നല്ല സൗഹൃദമായിരുന്നെങ്കിലും ദിലീപേട്ടനോട് ചില കാര്യങ്ങള്‍ പറയാന്‍ പേടി ഉണ്ടായിരുന്നു എന്നാണ് ജോമോള്‍ പറയുന്നത്. എന്നാല്‍ ചാക്കോച്ചന്‍ ചിത്രീകരണത്തിനിടെ കള്ള് കുടിച്ച് ബഹളമുണ്ടാക്കിയത് ഇന്നും മറക്കാന്‍ സാധിക്കില്ലെന്നാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ ജോമോള്‍ പറയുന്നത്.

  Also Read: സീരിയലിലെ നായകന്റെ ബെഡ് റൂമിലൊരുക്കിയ സര്‍പ്രൈസ്; അരുണ്‍ രാഘവിനെ ഞെട്ടിച്ച് അഞ്ജലിയടക്കം നടിമാര്‍

  ദിലീപേട്ടനും ചാക്കോച്ചനും രണ്ട് പേരും ഒരുമിച്ചഭിനയിക്കാന്‍ കംഫര്‍ട്ടുള്ള താരങ്ങളായിരുന്നു. ഇപ്പോഴും കോണ്‍ടാക്ട് ഒക്കെയുണ്ട്. ദിലീപേട്ടനുമായി കണ്ടിട്ട് ഇപ്പോള്‍ കുറച്ചായി. ഒരു വര്‍ഷത്തിനിടയില്‍ കണ്ടിട്ടില്ലെന്ന് പറയാം. ചാക്കോച്ചനെ ഇടയ്ക്കിടെ കാണുന്നുണ്ട്. എറണാകുളത്ത് ഞങ്ങള്‍ അടുത്താണ് താമസിച്ചിരുന്നത്. അതുപോലെ ചാക്കോച്ചന്റെ അമ്മയുമായി നല്ലൊരു അടുപ്പം തനിക്കിന്നും ഉണ്ടെന്ന് ജോമോള്‍ പറയുന്നു.

  Also Read: ഗർഭിണിയായതിന് ശേഷം പോയിട്ടില്ല; കുഞ്ഞിന് മൂന്ന് മാസമായതോടെ വീണ്ടും തുടങ്ങിയെന്ന് മൃദുലയും യുവയും

  ദിലീപിന്റെ കൂടെ അഭിനയിക്കുമ്പോഴുള്ള ചില കാര്യങ്ങളെ കുറിച്ചും നടി പറഞ്ഞിരുന്നു. 'ദിലീപേട്ടന് ഒരു സ്വഭാവമുണ്ടായിരുന്നു. ഇപ്പോള്‍ നമ്മള്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണെങ്കില്‍ മറുവശത്ത് നിന്ന് വേറെ എന്തെങ്കിലും എക്‌സ്പ്രഷന്‍ മുഖത്ത് വരുത്തും. അത് കണ്ടാല്‍ ഞാന്‍ ചിരിക്കും. എനിക്കാണെങ്കില്‍ എന്തെങ്കിലും കിട്ടിയാല്‍ പിന്നെ കുടുകുടാന്ന് ചിരിക്കാന്‍ തുടങ്ങും'.

  ദീപസ്തംഭം മഹാശ്ചര്യം എന്ന സിനിമയുടെ ചിത്രീകരണം പാലക്കാട് നടക്കുകയായിരുന്നു. ആള്‍ക്കാരൊക്കെ ഷൂട്ടിങ്ങ് കാണാന്‍ വന്ന് ചുറ്റിനും നില്‍ക്കുന്നുണ്ട്. ആ സമയത്ത് ദിലീപേട്ടന്‍ ഇതുപോലെ എന്തോ തമാശ കാണിച്ചു. ഞാനങ്ങ് ചിരിച്ച് പോയി. ചെറിയൊരു ചിരിയെ വന്നുള്ളുവെങ്കിലും സംവിധായകന്‍ കട്ട് വിളിച്ചു. പിന്നെ ചീത്ത പറയുകയും ബഹളവുമൊക്കെയായി. അന്നത് ദിലീപേട്ടന്‍ തമാശ കാണിച്ചിട്ടാണെന്ന് പറയാന്‍ ധൈര്യമില്ലായിരുന്നു. ഇന്നാണെങ്കില്‍ ദിലീപേട്ടനാണ് കാരണമെന്ന് ഞാന്‍ പറയുമായിരുന്നുവെന്ന് നടി വ്യക്തമാക്കുന്നു.

  ചാക്കോച്ചന്റെ കൂടെ അഭിനയിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ ഫാന്‍ ആയിരുന്നു. ആ സമയത്ത്് എല്ലാവരും തന്നെ അദ്ദേഹത്തിന്റെ ആരാധകരാണ്. കുഞ്ചാക്കോ ബോബന്റെ കൂടെയാണ് അഭിനയിക്കുന്നതെന്ന് കേട്ടപ്പോള്‍ കോളേജിലൊക്കെ വലിയ വില കിട്ടി. എന്നെ കാണുമ്പോള്‍ കുട്ടികളൊക്കെ ശ്രദ്ധിക്കാന്‍ തുടങ്ങി. അഭിനയിക്കാന്‍ പോയതിന് ശേഷം ചാക്കോച്ചനുമായി നല്ല സൗഹൃദമായി. ഒരു ദിവസം ചിത്രീകരണത്തിനിടയില്‍ ചാക്കോച്ചന്‍ വഴക്കുണ്ടാക്കിയ സംഭവത്തെ കുറിച്ചും ജോമോള്‍ പറഞ്ഞിരുന്നു.

  ഞാന്‍ ഡിന്നറ് കഴിക്കാന്‍ പോയി തിരിച്ച് വരുമ്പോള്‍ ചാക്കോച്ചന്‍ ഭയങ്കരമായി ബഹളമുണ്ടാക്കുകയാണ്. ഞാന്‍ ലേറ്റായി വന്നുവെന്ന് പറഞ്ഞ് എന്നോടും വഴക്ക് കൂടി. ഞാന്‍ ഇവിടെ തന്നെയുണ്ടല്ലോ എന്ന് കരുതിയെങ്കിലും ചാക്കോച്ചന്‍ കള്ള് കുടിച്ചിട്ടുണ്ടെന്ന് ആരോ പറഞ്ഞു. എന്നിട്ട് അദ്ദേഹത്തെ നോക്കണമെന്നും പറഞ്ഞു.

  'ജോമോള്‍ എവിടെ, എന്താ ഇത്രയും ലേറ്റ് ആവുന്നേ', എന്നൊക്കെ പറഞ്ഞ് ഭയങ്കര ബഹളമായിരുന്നു. കുറച്ച് ആയപ്പോഴെക്കും ഞാന്‍ പേടിച്ചുവെന്ന് മനസിലായപ്പോഴാണ് അത് വെറും അഭിനയമാണെന്ന് പറയുന്നതെന്നും ജോമോള്‍ സൂചിപ്പിക്കുന്നു.

  Read more about: jomol ജോമോള്‍
  English summary
  Actress Jomol Opens Up About Her Working Experience With Dileep And Kunchako Boban Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X