»   » കല്‍പനയുടെ മകള്‍ സിനിമയിലേക്ക് വരുന്നു! അമ്മയെ പോലെ ആവില്ലെന്ന് താരപുത്രി, ശ്രീമയിയുടെ ആഗ്രഹം ഇതാണ്!

കല്‍പനയുടെ മകള്‍ സിനിമയിലേക്ക് വരുന്നു! അമ്മയെ പോലെ ആവില്ലെന്ന് താരപുത്രി, ശ്രീമയിയുടെ ആഗ്രഹം ഇതാണ്!

Posted By:
Subscribe to Filmibeat Malayalam
കല്‍പനയുടെ മകള്‍ പേരുമാറ്റി സിനിമയിലേക്ക് | filmibeat Malayalam

മലയാള സിനിമയെ ചിരിയുടെ വസന്തമാക്കി മാറ്റിയ നടിയായിരുന്നു കല്‍പന. 2016 ജനുവരിയില്‍ പെട്ടെന്നൊരു മരണത്തിലൂടെ മലയാള സിനിമയ്ക്ക് തീരാനഷ്ടം നല്‍കി കൊണ്ടായിരുന്നു കല്‍പന പോയത്. ഹാസ്യ വേഷങ്ങളെ അതിന്റെ തന്മയത്തോടെ കൈകാര്യം ചെയ്യാന്‍ കല്‍പനയ്ക്ക് കഴിയുന്നത് പോലെ മലയാളത്തില്‍ മറ്റൊരു നടിമാര്‍ക്കും കഴിയില്ല.

നിവിന്‍ പോളി നായകനോ വില്ലനോ? കേരളത്തിലും തമിഴ്‌നാട്ടിലും 'റിച്ചി'യെത്തി, ഓഡിയന്‍സ് റിവ്യൂ വായിക്കാം!

കല്‍പന പോയ കുറവ് നികത്താന്‍ പറ്റില്ലെങ്കിലും ആരാധകര്‍ക്കായി മറ്റൊരു സന്തോഷ വാര്‍ത്ത വന്നിരിക്കുകയാണ്. കല്‍പനയുടെ മകള്‍ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. മാതൃഭൂമിയ്ക്ക് കൊടുത്ത അഭിമുഖത്തിലാണ് അമ്മയ്ക്കും വല്ല്യമ്മയ്ക്കും ചെറിയമ്മയ്ക്കും പാത പിന്തുടര്‍ന്ന് ശ്രീമയി സിനിമയില്‍ അഭിനയിക്കുന്ന കാര്യം പങ്കുവെച്ചത്.

കല്‍പനയുടെ മകള്‍


നടി കല്‍പനയുടെയും സംവിധായകന്‍ അനില്‍ കുമാറിന്റെയും ഏക മകളാണ് ശ്രീമയി. സിനിമ കുടുംബത്തില്‍ തന്നെയാണ് ശ്രീമയിയുടെ ജനനം അതിനാല്‍ അമ്മയുടെ പാതയിലൂടെ മകളും സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങാന്‍ പോവുകയാണ്. അതിനിടെ തന്റെ സിനിമ വിശേഷങ്ങള്‍ ശ്രീമയി തുറന്ന് പറഞ്ഞിരിക്കുകയാണ്.

പഠനം നടക്കുന്നു

നിലവില്‍ ശ്രീമയി ചെന്നൈ എസ് ആര്‍ എം യുണിവേഴ്‌സിറ്റിയില്‍ ബി എ വിഷ്വല്‍ മീഡിയ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. പഠനം പൂര്‍ത്തിയായതിന് ശേഷമാണ് സിനിമയില്‍ സജീവമാവണം എന്നാണ് ശ്രീമയി പറയുന്നത്.

അമ്മയ്ക്ക് പകരമാവാന്‍ പറ്റില്ല


അമ്മയുടെ പാത പിന്തുടര്‍ന്ന് എന്ന് പറയുന്നതിലും നല്ലത് അഭിനയം രക്തത്തിലുള്ളതാണെന്ന് പറയുന്നതാണ്. അമ്മയെ പോലൊരു അഭിനേത്രിയാവുന്നതല്ല തന്റെ ആഗ്രഹം. അമ്മയ്ക്ക് പകരമാവാന്‍ എനിക്ക് മാത്രമല്ല മറ്റാര്‍ക്കും സാധിക്കുകയില്ലെന്നും ശ്രീമയി പറയുന്നു.

നായികയാവണം


അമ്മ മീനു (കല്‍പന) ചെയ്തത് പോലെ ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റുമെന്നുള്ള ധൈര്യം തനിക്കില്ലെന്നും നായികയെന്ന നിലയില്‍ നല്ല അഭിനയം കാഴ്ചവെക്കാനാണ് തനിക്ക് ഇഷ്ടമെന്നും ശ്രീമയി പറയുന്നു. എന്നാല്‍ ചെറിയ വേഷങ്ങളിലൂടെ തനിക്ക് ഹാസ്യം ചെയ്യാന്‍ കഴിയുമെന്നും ശ്രീമയി പറയുന്നു.

എല്ലാവരും സിനിമയിലേക്ക് വരും..

തനിക്ക് പിന്നാലെ മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും മകള്‍ കുഞ്ഞാറ്റയും കലാരഞ്ജിനിയുടെ മകന്‍ അമ്പോറ്റിയും അമ്മാവന്റെ മകന്‍ അമ്പാടിയും മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ സിനിമയിലേക്ക് തന്നെ വരുമെന്നാണ് ശ്രീമയി പറയുന്നത്. എല്ലാവരും സിനിമാസംബന്ധമായ കോഴ്‌സുകളിലാണ് പഠിക്കുന്നത്.

അരങ്ങേറ്റ സിനിമ

ശ്രീമയി ആദ്യമായി അഭിനയിക്കാന്‍ പോവുന്നത് ആബ്ര ഫിലിംസിന്റെ ബാനറില്‍ സുമേഷ് ലാല്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ്. കുഞ്ചിയമ്മയും അഞ്ചു മക്കളും എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രീമയിയാണ്.

ചിത്രീകരണം ആരംഭിക്കുന്നു

ജനുവരിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കാന്‍ പോവുന്നത്. ഗാന്ധിബസാറിന്റെ സമീപത്ത് തമാസിക്കുന്ന 20 വയസുള്ള ഒരു പെണ്‍കുട്ടിയും അവളെക്കാള്‍ മൂത്ത ആണ്‍മക്കളും തമ്മിലുള്ള ആത്മബന്ധവും മറ്റുമാണ് സിനിമയുടെ പ്രമേയമായി വരുന്നത്.

English summary
Actress kalpana daughter sreemayi enter into cinema

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam