twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'എനിക്ക് മാത്രം കോമാളി വേഷങ്ങള്‍ വരുന്നല്ലോ എന്നോര്‍ത്ത് വിഷമിച്ചിട്ടുണ്ട്'; നടി കല്‍പന അന്ന് പറഞ്ഞത്

    |

    മലയാളികളെ ഏറെ സങ്കടപ്പെടുത്തിയ വേര്‍പാടായിരുന്നു നടി കല്‍പനയുടേത്. ഇന്നും ഓരോ മലയാളിയുടെയും മനസ്സില്‍ കല്‍പന അഭിനയിച്ച കഥാപാത്രങ്ങള്‍ നിറഞ്ഞുനില്‍പ്പുണ്ട്. മലയാള സിനിമയുടെ ഹാസ്യ രാജ്ഞി എന്ന വിളിപ്പേര് തന്നെ സ്വന്തമാക്കിയ കല്‍പ്പന വിടപറഞ്ഞിട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിട്ടുകഴിഞ്ഞു.

    ഇപ്പോഴിതാ കല്‍പനയുടെ പഴയ ഒരു അഭിമുഖത്തിലെ ഭാഗം ശ്രദ്ധ നേടുകയാണ്. തമിഴില്‍ നായികയായി രണ്ടുമൂന്നു ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞപ്പോള്‍ മലയാളത്തില്‍ സഹനടിയായി തന്നെ അഭിനയിക്കാന്‍ വിളിച്ച സംഭവത്തെക്കുറിച്ച് ഓര്‍മ്മിക്കുകയാണ് താരം. മുന്‍പൊരിക്കല്‍ കൈരളി ടിവിയില്‍ ജെ.ബി ജങ്ഷനില്‍ അതിഥിയായി എത്തിയപ്പോള്‍ നടത്തിയ സംഭാഷണമാണിത്.

    kalpana

    നായികാ കഥാപാത്രങ്ങള്‍ ചെയ്ത് രണ്ട് മൂന്ന് സിനിമകള്‍ ചെയ്ത ശേഷമാണ് പെരുവണ്ണാപുരത്തെ വിശേഷങ്ങളില്‍ സഹനടിയായി കല്‍പന അഭിനയിക്കുന്നത്. അത് കല്‍പനയുടെ ജീവിതത്തില്‍ വഴിത്തിരിവായി മാറുകയും ചെയ്തിരുന്നു.

    അതേക്കുറിച്ച് കല്‍പന പറയുന്നതിങ്ങനെ:' തമിഴില്‍ രണ്ട് ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച് നില്‍ക്കുമ്പോഴാണ് കമല്‍ എന്നെ പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന ചിത്രത്തിലെ മോഹിനി എന്ന കഥാപാത്രത്തിനായി വിളിയ്ക്കുന്നത്. സഹനടിയായുള്ള വേഷമായിരുന്നു.

    എൻ്റെ സ്വഭാവം അറിയുന്നതിന് മുൻപേ കെട്ടി!ദാവണി ഉടുത്ത് നിന്ന ഡിഗ്രിക്കാരിയെ ഭാര്യയാക്കി; ശ്രീജിത്ത് രവി പറഞ്ഞത്എൻ്റെ സ്വഭാവം അറിയുന്നതിന് മുൻപേ കെട്ടി!ദാവണി ഉടുത്ത് നിന്ന ഡിഗ്രിക്കാരിയെ ഭാര്യയാക്കി; ശ്രീജിത്ത് രവി പറഞ്ഞത്

    സത്യത്തില്‍ എനിക്ക് വിഷമം തോന്നി. കാരണം നായികയായി അഭിനയിച്ച ഞാന്‍ സഹനടിയായി അഭിനയിക്കേണ്ടതുണ്ടോ എന്നൊക്കെയായിരുന്നു മനസ്സില്‍. ആ കഥാപാത്രത്തെക്കുറിച്ച് കമല്‍ വിവരിച്ചത് ഇങ്ങനെയായിരുന്നു- ഒരു തീറ്റിപ്പണ്ടാരം, കാണുന്ന ആണുങ്ങളോടൊക്കെ പഞ്ചാരയടിച്ചിരിക്കുന്നതായിട്ടുള്ള ഒരു കഥാപാത്രം.

    അപ്പോള്‍ എന്റെ അമ്മയാണ് കഥാപാത്രം നോക്കി അഭിനയിക്കണമെന്ന വലിയൊരു കാര്യം പറഞ്ഞുതന്നത്. കഴിവുണ്ട് എന്ന് സിനിമയില്‍ തെളിയിക്കണം. അതല്ലെങ്കില്‍ നിനക്ക് കഴിവില്ല എന്നാണ് അര്‍ത്ഥം. വലിയ താരങ്ങള്‍ക്കൊപ്പം മറ്റു ഭാഷകളില്‍ നായികയായി അഭിനയിച്ചു എന്നതിന്റെ പേരില്‍ സഹനടിയായി അഭിനയിക്കാന്‍ പാടില്ല എന്ന ധാരണ തെറ്റാണ്. കഥാപാത്രം എന്താണെന്ന് മനസ്സിലാക്കി ചെയ്താല്‍ നിനക്ക് പേരെടുക്കാന്‍ പറ്റുമെന്നായിരുന്നു അമ്മ എന്ന് എന്നോട് പറഞ്ഞത്.

    kalpana

    അതുകൊണ്ട് പിന്നീടെനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 110 സിനിമകളില്‍ ഞാന്‍ സഹനടിയായി അഭിനയിച്ചു. എല്ലാം കോമഡി ക്യാരക്ടറുകളായിരുന്നു. അപ്പോഴെല്ലാം അതിലൊരു വൃത്തികേട് വരാതെ ചെയ്യാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു.

    കലാരഞ്ജിനിയും ഉര്‍വ്വശിയുമൊക്കെ സിനിമയില്‍ നായികമാരായിട്ടാണ്
    തിളങ്ങിയത്. പക്ഷെ, എനിക്ക് മാത്രം കോമാളി റോളുകള്‍ വരുന്നുവെന്ന ചിന്ത ഒരുകാലത്ത് ഉണ്ടായിരുന്നു. ഏതു പെണ്‍കുട്ടിയ്ക്കും ആ പ്രായത്തില്‍ തോന്നുന്ന ഒരു സ്വാഭാവികമായ ചിന്തയായിരുന്നു അത്. എന്നാല്‍ ഞങ്ങള്‍ സഹോദരങ്ങള്‍ തമ്മില്‍ അസൂയയോ മത്സരമോ ഒരു കാലത്തും ഉണ്ടായിട്ടില്ല.' കല്‍പന പറയുന്നു.

    Read more about: kalpana malayalam cinema urvasi
    English summary
    Actress Kalpana opens up about her experience in Malayalam Cinema
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X