Just In
- 7 min ago
മഞ്ജു വാര്യര്‍ മോഹന്‍ലാലിന് നല്കിയ സര്‍പ്രൈസ്, ശരിക്കും തമാശയായിരുന്നു അതെന്ന് താരം, വീഡിയോ വൈറല്‍
- 10 hrs ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
- 11 hrs ago
ബാലുവും നീലുവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍, പപ്പനും പദ്മിനിയും പുതിയ എപ്പിസോഡ് പുറത്ത്
- 11 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
Don't Miss!
- Finance
ആപ്പിൾ ഫോൺ വാങ്ങുന്നവർക്ക് കിടിലൻ ഓഫർ; 5000 രൂപ ക്യാഷ്ബാക്ക്, നോ കോസ്റ്റ് ഇഎംഐ
- Sports
ഇംഗ്ലണ്ട് സൂപ്പര്‍ താരം വെയ്ന്‍ റൂണി വിരമിക്കല്‍ പ്രഖ്യാപിച്ചു; ഡെര്‍ബി കൗണ്ടിയുടെ പരിശീലകനാവും
- Automobiles
2021 GSX-S125 അന്താരാഷ്ട്ര വിപണിയിൽ പുറത്തിറക്കി സുസുക്കി
- News
പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക വേണ്ട; വാക്സിന് സ്വീകരിച്ചാലും ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി
- Lifestyle
ജോലിനേട്ടവും സമാധാനവും ഈ രാശിക്കാര്‍ക്ക് ഫലം; രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഫാറ്റ് ചബ്ബി പെണ്‍കുട്ടിയായിരുന്ന കല്യാണി പ്രിയദര്ശന്; മേക്കോവറെന്ന് പറഞ്ഞാല്‍ ഇതാണെന്ന് ആരാധകരും
ഇന്ത്യന്‍ സിനിമയിലെ പ്രശസ്തനായ സംവിധായകനാണ് പ്രിയദര്ശന്. മലയാളത്തിന് പുറമേ ബോളിവുഡിലും കോളിവുഡിലുമെല്ലാം ഹിറ്റ് സിനിമകളൊരുക്കിയ പ്രിയദര്ശന് തന്റെ ജൈത്രയാത്ര തുടരുകയാണ്. നടി ലിസിയെ വിവാഹം കഴിച്ചെങ്കിലും ഇരുവരും വേര്‍പിരിഞ്ഞു. ഈ ബന്ധത്തിലുള്ള മകനും മകളും ഇന്ന് തെന്നിന്ത്യന്‍ സിനിമാലോകത്തിന് സുപരിചിതരാണ്.
മകള്‍ കല്യാണി പ്രിയദര്‍ശനാണ് മാതാപിതാക്കളുടെ പാത പിന്തുടര്ന്ന് ആദ്യം സിനിമയിലേക്ക് എത്തുന്നത്. തെലുങ്ക് സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം നടത്തിയ കല്യാണി മലയാളത്തിലും അഭിനയിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ റിലീസ് ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയിലെ നായിക വേഷത്തിലൂടെയാണ് കല്യാണി മലയാള പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. കാത്തിരുന്നത് പോലെ മികവുറ്റ പ്രകടനം തന്നെയാണ് താരപുത്രി ഈ ചിത്രത്തിലൂടെ കാഴ്ചവെച്ചത്.
പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ സിനിമയായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലും കല്യാണി അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ വളരെ ചെറിയൊരു അതിഥി വേഷം ആണെങ്കിലും സിനിമ കാണുന്ന എല്ലാവരുടെയും മനസില്‍ നിറഞ്ഞ് നില്ക്കുന്നൊരു വേഷമായിരിക്കും കല്യാണിയുടേതെന്നാണ് അറിയുന്നത്. വേറെയും സിനിമകളുടെ ഭാഗമാവാന്‍ ഒരുങ്ങുകയാണ് താരപുത്രിയിപ്പോള്‍.
ഇതിനിടെ കല്യാണിയുടെ പഴയ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വെറലാവുകയാണ്. തടിച്ചുരുണ്ട് ഇത് കല്യാണി തന്നെയാണോ എന്ന് കാണുന്നവര്‍ക്ക് സംശയം തോന്നി പോകുന്ന തരത്തിലുള്ള കല്യാണിയുടെ ഫോട്ടോസാണ് പുറത്ത് വന്നിരിക്കുന്നത്. ചെറിയ പ്രായത്തില്‍ നല്ല തടിച്ചിരുന്ന താരപുത്രി സിനിമയിലേക്ക് എത്തുന്നതിന് മുന്‍പാണ് മെലിഞ്ഞ് സുന്ദരിയായി മാറിയത്.
ഇത്രയും വലിയൊരു മേക്കവോറിനെ കുറിച്ച് രസകരമായ കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. പഴയതിനെക്കാള്‍ പ്രായം കുറവ് തോന്നുന്നത് ഇപ്പോഴുള്ള ചിത്രങ്ങള്ക്കാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. അമ്മയെ പോലെ മകളും അതീവ സുന്ദരിയാണെന്നും സിനിമയില്‍ വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടേ എന്നുള്ളതടക്കം നിരവധി ആശംസകളാണ് കല്യാണിയെ തേടി എത്തുന്നത്.
ആദ്യം താനൊരു ഫാറ്റ് ചബ്ബി പെണ്‍കുട്ടിയായിരുന്നുവെന്ന് കല്യാണി നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. ആദ്യമൊക്കെ ഈ ലുക്ക് കാണുമ്പോള്‍ കൂട്ടുകാര്‍ കളിയാക്കുമായിരുന്നു. ശരിക്കും ടോം ബോയ് ആയിരുന്നു ഞാന്‍. സിനിമയുടെ ഭാഗമായി ആദ്യം പിന്നണിയില്‍ എത്തിയപ്പോഴാണ് താന്‍ തടി കുറച്ചത്. അല്ലാതെ നടിയാകാന്‍ വേണ്ടിയല്ല. ഇപ്പോള്‍ തന്റെ ശ്രദ്ധ മുഴുവന്‍ അഭിനയത്തിലാണ്. എന്നെങ്കിലും സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും താരപുത്രി പറഞ്ഞിട്ടുണ്ട്.