Just In
- 5 hrs ago
സലിംകുമാര്‍ എന്ന പ്രേക്ഷകന്റെ ഒരു വിലയിരുത്തലാണ് അത്, തുറന്നുപറഞ്ഞ് സത്യന് അന്തിക്കാട്
- 5 hrs ago
ഒടിടിയിലേക്ക് ഇല്ല, ദുല്‍ഖര്‍ ചിത്രം കുറുപ്പ് തിയ്യേറ്ററുകളിലേക്ക് തന്നെ, ആകാംക്ഷകളോടെ ആരാധകര്‍
- 5 hrs ago
ഇതാണ് ഞങ്ങള്‍, ലളിതം സുന്ദരം ടീമിനൊപ്പമുളള ചിത്രവുമായി മഞ്ജു വാര്യര്‍
- 6 hrs ago
ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി, അമ്മയെ കുറിച്ച് ശ്രീശാന്ത്
Don't Miss!
- Finance
2026ഓടെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 15 ശതമാനം ഇന്ത്യയില്‍ നിന്നും, റിപ്പോര്‍ട്ട് പുറത്ത്
- News
കൊവിഷീൽഡിനും കൊവാക്സിനും പാർശ്വഫലങ്ങൾ കുറവ്; ഭീതി ആവശ്യമില്ലെന്നും നീതി ആയോദ് അംഗം
- Sports
ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Lifestyle
ഒരു വാള്‍നട്ട് മതി കരുത്തുള്ള ബീജവും പൗരുഷവും
- Automobiles
പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആദ്യത്തെ ചുംബനം, ആദ്യ ക്രഷ്, എല്ലാം സ്പെഷ്യലാകണമെന്നില്ല! ആദ്യ ഫോട്ടോഷൂട്ടിന കുറിച്ച് നടി കനിഹ
പഴശ്ശിരാജയിലും മാമാങ്കത്തിലുമൊക്കെ നായികയായി അഭിനയിച്ച് പ്രേക്ഷക പ്രീതി നേടിയ നടിയാണ് കനിഹ. ലോക്ഡൗണില്‍ രസകരമായ പോസ്റ്റുകളുമായിട്ടായിരുന്നു കനിഹ എത്തിയത്. അതില്‍ ഏറ്റവും ശ്രദ്ധേയമായത് കനിഹയുടെ വിവാഹ ആല്‍ബത്തിലെ ചിത്രങ്ങള്‍ പുറത്ത് വിട്ടതായിരുന്നു. കനിഹയുടെ ചലഞ്ച് പ്രകാരം മറ്റ് നടിമാരും വിവാഹ ദിവസത്തിലെ ചിത്രങ്ങളും ഓര്‍മ്മകളും പങ്കുവെച്ച് എത്തിയിരുന്നു.
ഇപ്പോഴിതാ തന്റെ ആദ്യ ഫോട്ടോഷൂട്ട് അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി. ചെന്നൈയില്‍ വെച്ച് നടത്തിയ മിസ് ചെന്നൈ മത്സരത്തെ കുറിച്ചായിരുന്നു കനിഹ പറഞ്ഞത്. അന്ന് താന്‍ വളരെയധികം അസ്വസ്ഥയായിരുന്നെന്നും ഇപ്പോള്‍ ഓര്‍മ്മിക്കുമ്പോള്‍ തോന്നുന്ന കാര്യങ്ങളും നടി പറയുന്നു. അന്നെടുത്ത ചിത്രവും നടി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
'എനിക്ക് പതിനെട്ട് വയസുള്ളപ്പോള്‍, മിസ് ചെന്നൈ മത്സരത്തിനായുള്ള എന്റെ ആദ്യത്തെ ഫോട്ടോഷൂട്ട്. ഞാന്‍ വളരെ അസ്വസ്ഥയായിരുന്നു. അന്ന് ക്യാമറയുടെ മുന്നില്‍ നില്ക്കുന്നതും മേക്കപ്പും മുടി പുതിയ രീതിയില്‍ കെട്ടുന്നതുമെല്ലാം ആദ്യമായിരുന്നു. എന്നാല്‍ അപ്പോഴും സ്വഭാവികമായും എന്നിലേക്ക് വന്നത് എന്റെയാ പുഞ്ചിരിയായിരുന്നു. എല്ലാ ആദ്യാനുഭവങ്ങളും എപ്പോഴും പ്രത്യേകതയുള്ളതാകണമെന്നില്ല.
നിശ്ചയത്തിന് ശേഷം വിവാഹം മുടങ്ങി പോയ താരങ്ങള്‍! നടി തൃഷ മുതല്‍ താരപുത്രന് വരെയുണ്ട് ഈ ലിസ്റ്റില്‍
ആദ്യമായി ഒരു കാറോടിക്കുന്നത്, ആദ്യത്തെ ചുംബനം, ആദ്യത്തെ ക്രഷ്, ആദ്യത്തെ ശമ്പളം, ആദ്യത്തെ ജോലി, അങ്ങനെ പലതും. നിങ്ങളുടെ ഹൃദയത്തോട് ചേര്‍ന്ന് നില്ക്കുന്ന ആ ഓര്‍മ്മകള്‍ മുറുകെ പിടിച്ച് പുഞ്ചിരിക്കുക. അത് പങ്കിടുന്നത് മൂല്യമുള്ളതാണ് എന്ന തോന്നുന്നെങ്കില്‍ എന്നോടും കൂടെ പറയുക. തീര്‍ച്ചയായും അവ ഞാന്‍ വായിക്കും എന്നുമായിരുന്നു' കനിഹ പറയുന്നത്.
ശ്രീയ അയ്യരെ വിവാഹം കഴിച്ചിട്ടില്ല! രണ്ട് ഭാര്യമാരാണ് തനിക്കുള്ളത്, പ്രതികരണവുമായി ബഷീര്‍ ബഷി
അടുത്തിടെ അഭിനയ ജീവിതത്തിനൊപ്പം സംവിധാനത്തിലേക്ക് കൂടി ചുവടുമാറി കനിഹ എത്തിയിരുന്നു. ലോകമാതൃദിനത്തില്‍ അമ്മമാര്‍ക്ക് വേണ്ടി ഒരു ഹ്രസ്യചിത്രം ഒരുക്കിയാണ് കനിഹ തരംഗമുണ്ടാക്കിയത്. കുട്ടികളെ വളര്‍ത്തുന്നതിനിടയില്‍ അമ്മമാര്‍ സ്വയം മറന്ന് പോവുകയാണെന്നും അതിജീവിക്കാനുള്ള ഓട്ടത്തിനിടയില്‍ എന്താണ് വേണ്ടതെന്ന് അമ്മമാര്‍ അറിയുന്നില്ലെന്നും ചിത്രത്തിലൂടെ കനിഹ പറഞ്ഞിരുന്നു. ഇത് വ്യാപകമായി വൈറലാവുകയും ചെയ്തിരുന്നു.
ഐശ്വര്യ റായിയെ കുറിച്ച് പറയാതെ അഭിഷേക്! ഇത്തവണ കത്രീന കൈഫിനെ കുറിച്ച് പറഞ്ഞ് താരം
View this post on InstagramA post shared by Kaniha (@kaniha_official) on