For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദീലിപ് എനിക്ക് സഹോദരനാണ്, കാവ്യ സുഹൃത്തും; കാവ്യ-ദിലീപ് സൗഹൃദത്തെ കുറിച്ച് കൃഷ്ണപ്രഭ

  |

  കോമഡി പരിപാടികളിലൂടെ അഭിനയ രംഗത്ത് എത്തിയ താരമാണ് കൃഷ്ണ പ്രഭ. അഭിനയത്തിന്റെ ആദ്യകാലങ്ങളില്‍ ഹാസ്യ നടിയായി അരങ്ങേറ്റം കുറിച്ച താരം പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളുമായി ആളുകളുടെ മുന്നിലെത്തി. 2008- മുതലാണ് താരം സിനിമകളില്‍ സജീവമാകുന്നത്.

  മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായി എത്തിയ ചിത്രമായ 'മാടമ്പി' യിലെ ഭവാനി എന്ന കഥാപാത്രത്തിലൂടെയാണ് കൃഷ്ണ പ്രഭ ആദ്യം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. തുടര്‍ന്ന്, നിരവധി സിനിമകളില്‍ ഹാസ്യ നടിയായി അഭിനയിച്ചിട്ടുള്ള താരം ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തിലൂടെ സ്വഭാവ നടിയായി എത്തി.

  Krishna Prabha

  സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഡാന്‍സ് വീഡിയോസിലൂടെയും റീല്‍സുകളിലൂടെയും ശ്രദ്ധ നേടി. ഇന്‍സ്റ്റാ ഗ്രാമിലൂടെ സുഹൃത്തായ സുനിത റാവുവിന്റെ കൂടെ താരം പങ്കുവെച്ച ഡാന്‍സ് വീഡിയോക്ക് വണ്‍ മില്യണ്‍ വ്യൂസ് കിട്ടി. നിരവധി അഭിനന്ദനങ്ങള്‍ ലഭിച്ച വീഡിയോക്ക് താഴെ വന്ന നെഗറ്റീവ് കമന്റകള്‍ക്ക് എതിരെ കൃഷ്ണ പ്രഭ പ്രതികരിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

  മലയാള സിനിമയിലെ ഒട്ടനവധി താരങ്ങളുടെ ഒപ്പം അഭിനയിച്ച നടി പല അഭിമുഖങ്ങളിലും അഭിനയ ജീവിതത്തിലെ അനുഭവങ്ങളെ പങ്കുവെച്ചു. അടുത്തിടെ മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന്റെ അഭിമുഖത്തില്‍ താര ദമ്പതികളായ ദിലീപിനേയും കാവ്യമാധവനെ കുറിച്ചു പറഞ്ഞ വാക്കുകളാണ് ആളുകളുടെ ശ്രദ്ധ നേടയിരിക്കുന്നത്.

  ലൈ്ഫ് ഓഫ് ജോസ്‌കുട്ടിയിലാണ് താനും ദിലീപ് ചേട്ടനും സ്‌ക്രീനിലെത്തുന്നത്. ഒരു ചേട്ടനെ പോലെ ആയിരുന്നു ദിലീപ് സെറ്റില്‍ ഉണ്ടായിരുന്നത്. താന്‍ തന്റെ ആങ്ങളമാരൊടൊപ്പം എങ്ങനെ സമയം ചെലവഴിക്കുന്നോ അതു പോലെ ആയിരുന്നു ദിലീപിന്റെ കൂടെ സെറ്റിലുണ്ടായിരുന്നതെന്ന് താരം പറഞ്ഞു.

  അതേ സമയം, താരത്തോട് കാവ്യമാധവനെ കുറിച്ചും ചോദിച്ചു. കാവ്യയും താനും 'ഷീ ടാക്‌സി' എന്ന ചിത്രത്തിന്റെ സിനിമ ഷൂട്ടിംങ്ങിലാണ് കണ്ടുമുട്ടുന്നത്. സെറ്റിലുളള സമയത്ത് ഒരുമിച്ചുളള സൗഹൃദം അത് ഇന്നും തുടരുന്നു എന്ന് നടി വ്യക്തമാക്കി.

  ജീത്തു ജോസഫ് സംവിധാനം ചെയ്ത് 2015-ല് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ലൈഫ് ഓഫ് ജോസൂട്ടി. ഒരു ലളിതമായ ഗ്രാമീണ ബാലന്റെ ജീവിതം, അവന്റെ ആദ്യത്തെ തകര്‍ന്ന ബാല്യകാല ബന്ധം, വിവാഹശേഷം ന്യൂസിലാന്‍ഡില്‍ നടത്തിയ പരിഹാസ്യമായ സാഹസികത എന്നിവയാണ് ചിത്രത്തിന്റെ കഥ തന്തു. രാജേഷ് വര്‍മ്മയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ഇറോസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ റിലീസ് ചെയ്ത ആദ്യ മലയാള സിനിമ കൂടിയായിരുന്നു ചിത്രം. ചിത്രത്തില്‍ ദിലീപായിരുന്നു നായകനായും നടി ജ്യോതി കൃഷ്ണയാണ് നായിക വേഷത്തിലും എത്തി.

  ജീത്തു സാറിന്റെ സിനിമയില്‍ അഭിനയിക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം ഞാന്‍ ഒരുപാട് ചെറിയ വേഷങ്ങള്‍ ചെയ്തു. പക്ഷേ മോളിക്കുട്ടി എനിക്ക് സ്‌പെഷ്യല്‍ ആയിരുന്നു. കാരണം ആ കഥാപാത്രം എന്നോട് സാമ്യമുള്ളതാണ്. ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ശരിക്കും സന്തോഷമുണ്ട്, എന്ന് നടി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

  ചിത്രത്തില്‍ ദിലീപിന്റെ സഹോദരി വേഷത്തിലാണ് നടി കൃഷ്ണ പ്രഭ എത്തിയത്.

  അതേ സമയം, കാവ്യ മാധവന്‍ മുഖ്യ വേഷത്തിലെത്തിയ ചിത്രമാണ് 'ഷീ ടാക്‌സി'യിലും കൃഷ്ണ പ്രഭ അഭിനയിച്ചു. ഒരു വനിതാ ടാക്‌സി ഡ്രൈവര്‍ മൂന്ന് സ്ത്രീകളെ കൂര്‍ഗിലേക്ക് കൊണ്ടു പോകുന്നതിന്റെ കഥ പറയുന്ന ചിത്രം കോമഡി ത്രില്ലറാണ്. മോഹന്‍ലാല്‍ നായകനായ ദൃശ്യം 2-വിലാണ് താരം അവസാനം അഭിനയിച്ചത്. കിംഗ് ഫിഷ്, ഉള്‍കാഴ്ച, മൈ നെയിം ഈസ് അഴകന്‍ എന്നിവയാണ് പുറത്തിറങ്ങാനുള്ള സിനിമകള്‍.

  Read more about: krishna prabha
  English summary
  .Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X