For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മക്കളുടെ കൂടെ പോകാത്തതിനു കാരണമുണ്ട്! ആ ടൈപ്പ് അമ്മയല്ല കുമ്പളങ്ങിയിലെ ഈ അമ്മ...

  |

  ഈ വർഷം പുറത്തിറങ്ങിയ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. ഫ്രെബുവരിയിൽ റിലീസിനെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ ലഭിച്ചിരുന്നു. ശ്യാം പുഷ്കരന്റെ തിരക്കഥയിൽ മധു സി നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിൽ കുമ്പളങ്ങി എന്ന പ്രദേശത്തെ രണ്ട് വീടുകളിൽ നടക്കുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

  കുമ്പളങ്ങി നൈറ്റ്സിലെ ചെറിയ കഥാപാത്രങ്ങൾ പോലും ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ചയാവുകയും ചെയ്തിരുന്നു. കുമ്പളങ്ങിയിൽ ഒരു സീനിൽ മാത്രം വന്നു പോയ കഥപാത്രമാണ് കുമ്പളങ്ങി സഹോദരന്മാരുടെ അമ്മ. യുവതാരം അനാർക്കലി മരയ്ക്കാരുടെ അമ്മയായ ലാലി പിഎം ആണ് അമ്മ വേഷത്തിൽ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിനു ശേഷം ഈ കഥാപാത്ര ഏറെ ചർച്ച വിഷയമായിരുന്നു. മക്കളോട് സ്നേഹമുളള ഈ അമ്മ എന്ത് കൊണ്ട് തിരികെ വീട്ടിൽ പോയില്ല. എന്നായിരുന്നു ഉയർന്നു വന്ന ഒരു ചോദ്യം. ഇപ്പോഴിത ഇതിനെ കുറിച്ച് ലാലി തന്നെ പറയുകയാണ്. മനോരമ ഓൺലൈനും നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.

  സിനിമ കണ്ടതിനു ശേഷം എല്ലാവരും തന്നോട് ചോദിച്ചിരുന്നു. എന്ത് കൊണ്ട് മക്കളോടൊപ്പം പോയില്ല എന്നാണ് എല്ലാവരും ചോദിച്ചത്. എന്നാൽ പോകാണ്ടിരുന്നത് നന്നായി എന്ന് തോന്നി. കുമ്പളങ്ങിയിലെ അമ്മ പറയാൻ ആഗ്രഹിച്ചത് ഇതുവരെ കണ്ടുമടുത്ത ക്ലീഷേകളിൽ നിന്നൊരു മാറ്റമാണ്. സ്വന്തമായി ആഗ്രഹങ്ങളില്ലാത്ത, നേടിയെടുക്കാൻ സ്വപ്നങ്ങളില്ല, സ്വന്തമായി തീരുമാനങ്ങളില്ല. അമ്മ എന്ന രൂപത്തെ പാത്രം കഴുകാനും തുണിയലക്കാനും ഭക്ഷണം വച്ചുകൊടുക്കാനും കുട്ടികളെ വീട്ടുകാര്യങ്ങളും നോക്കാനുള്ള മാത്രമുള്ള ഒരു ഉപകരണമായി പ്രതിഷ്ഠിച്ചു വരുകയാണ്. അതിൽ നിന്നൊരു മാറ്റമാണ് കുമ്പളങ്ങിയിലെ അമ്മ.

  അവർ എന്തുകൊണ്ട് പോയില്ല എന്നുളള ഉത്തരം പ്രേക്ഷകർ കണ്ടെത്തിക്കോട്ടെ എന്നുള്ള നയമമാണ് സിനിമയിൽ സ്വീകരിച്ചത്.പിന്നീട് സൗബിന്റെ സജി എന്ന കഥാപാത്രം അമ്മയുടെ തീരുമാനത്തെ മറ്റൊരു കാഴ്ചപ്പാടിൽ ന്യായീകരിച്ചു പറയുന്നു. സൗബിന്റെ കഥാപാത്രം അമ്മയുടെ കാഴ്ചപ്പാടിൽ പറയുന്നുണ്ട്.ആയ കാലത്ത് മക്കൾക്കു വേണ്ടി അവർ കഷ്ടപ്പെട്ടു, ഇപ്പോൾ അവർക്കു ശാരീരികമായും മാനസികമായും ക്ഷീണം കാണും, ഉപേക്ഷിച്ചു പോയ അന്തരീക്ഷത്തിലേക്ക് വീണ്ടുമൊരു പറിച്ചുനടൽ അവർ ആഗ്രഹിക്കുന്നില്ലായിരിക്കും.

  ജീവിതത്തിലെ ഏറ്റവും വലിയ നിമിഷം! ചിലര്‍ക്ക് കൊടുക്കുന്ന സമ്മാനം, മകന്റെ നേട്ടത്തെ കുറിച്ച് ആദിത്യൻ

  ക്രൂരയായ അമ്മ എന്നൊക്കെ പറഞ്ഞ് പ്രേക്ഷകർ സാമാന്യവത്കരിക്കുന്നത് തെറ്റാണ്. കാലം പുരോഗമിക്കുന്നതിനോടൊപ്പം ഇങ്ങനേയും അമ്മമാരുണ്ടാകണം. രണ്ടു മിനിറ്റിലുള്ള അമ്മ വേഷമാണെങ്കിലും വ്യക്തിത്വമുള്ള അമ്മ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതിലും ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിലും എനിക്ക് ഒരുപാട് സന്തോഷമുണ്ടെന്നും ലാലി പറഞ്ഞു.

  തളത്തിൽ ദിനേശനും ശോഭയും ഓണത്തിനെത്തും! ലവ് ആക്ഷൻ ഡ്രാമ റിലീസ് തിയതി പ്രഖ്യാപിച്ചു

  Recommended Video

  കുമ്പളങ്ങി നൈറ്റ്‌സിലെ യഥാര്‍ത്ഥ മനോരോഗി ഷമ്മിയല്ല | filmibeat Malayalam

  പ്രതീക്ഷിക്കാതെയാണ് ചിത്രത്തിൽ എത്തിയത് ഒരു സുഹൃത്ത് വഴി ഓഡീഷനിൽ എത്തി.തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരൻ റോൾ വിവരിച്ചു തന്നു. ഓഡിഷൻ കഴിഞ്ഞു രണ്ടാഴ്ചയ്ക്ക് ശേഷമാണ് പെട്ടെന്നൊരു ദിവസം ഷൂട്ടിങ്ങിന് ചെല്ലാൻ പറയുന്നത്.ഓഡിഷനിൽ ഞാൻ കയ്യിൽനിന്ന് ഇട്ടുപറഞ്ഞ സംഭാഷങ്ങളാണ് പിന്നീടു തിരക്കഥയിൽ ചേർത്തതെന്നും ശ്യാം പറഞ്ഞു.അവസാനമാണ് ‘എനിക്കു നിങ്ങളെയൊക്കെ ഇഷ്ടമാണ്, പക്ഷേ അതിലും ഇഷ്ടം ദൈവത്തെയാണ്. ഞാൻ പ്രാർഥിച്ചോളാം' എന്ന ഡയലോഗ് ഉണ്ടായത്.

  English summary
  actress lali share kumbalagi nights mother character
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X