For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എങ്ങോട്ട് പോകണമെന്നറിയില്ല! തല്ല് കൂടിയിരുന്നെങ്കില്‍ ജീവിച്ചു പോയേനെ; ഡിവോഴ്‌സിനെപ്പറ്റി ലെന

  |

  മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് ലെന. തന്റെ അഭിനയ മികവു കൊണ്ട് മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കുകയായിരുന്നു ലെന. ഇടക്കാലത്ത് സിനിമയില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്തുവെങ്കിലും അധികം വൈകാതെ ശക്തമായി തന്നെ തിരികെ സിനിമയിലേക്ക് തന്നെ എത്തുകയായിരുന്നു ലെന.

  Also Read: അന്ന് പുകവലിക്കാൻ പഠിപ്പിച്ച ഷെെൻ; ഈ ചേട്ടനെന്താ ഇങ്ങനെ എന്ന് അന്ന് ചിന്തിച്ചിരുന്നു; അനുശ്രീ പറഞ്ഞത്

  നായികയായും സഹ നടിയായുമെല്ലാം അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് ലെന. ഇപ്പോഴിതാ തന്റെ കരിയറിലെ ഇടവേളയെക്കുറിച്ചും വിഷാദരോഗത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ലെന. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് ലെന മനസ് തുറന്നത്. പരിപാടിയുടെ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

  താന്‍ സിനിമയില്‍ നിന്നും വിട്ടു നിന്നതിനെക്കുറിച്ചും വിഷാദരോഗത്തെക്കുറിച്ചും ലെന സംസാരിക്കുന്നുണ്ട്. ഒരു ബാലന്‍സ് കണ്ടെത്തുന്നതില്‍ ഞാന്‍ മനസികമായി ഡിസ്റ്റര്‍ബ്ഡ് ആയി. ക്ലിനിക്കലി ഡിപ്രഷനായി. ഒരു കൈയ്യില്‍ സൈക്കോളജിയെ പിടിച്ചു. സിനിമ വേണ്ടെന്നു വച്ചു. ഈ സംഘര്‍ഷത്തില്‍ ഇത് വിട്ടു പോണം. പക്ഷെ എവിടേക്ക് പോകണമെന്ന് അറിയില്ല. മാനസിക സുഖം നഷ്ടപ്പെടുന്ന അവസ്ഥയായിരുന്നുവെന്നും ലെന പറയുന്നു. ആ ദിവസങ്ങളില്‍ ലെനയുടെ ജീവിതത്തില്‍ സംഭവിച്ചത് എന്തെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

  Also Read: 'ഡോണ്‍ മൂന്നാമതും വിവാഹിതനാകുന്നുവെന്ന് കൊടുക്കരുത്, അവർക്കും അതിൽ താല്‍പര്യമില്ല'; മേഘ്നയെ കുറിച്ച് ഡിവൈൻ!

  തന്റെ വിവാഹ മോചനത്തെക്കുറിച്ചും ലെന മനസ് തുറക്കുന്നുണ്ട്. നേരത്തെ താരം ഇതേക്കുറിച്ച് മനസ് തുറന്നിരുന്നു. തങ്ങള്‍ പരസ്പര ധാരണയോടെയായിരുന്നു പിരിഞ്ഞതെന്നും അടിയും വഴക്കുമൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് ലെന പറയുന്നുണ്ട്. വിവാഹ മോചനം വാങ്ങാന്‍ കോടതിയിലെത്തിയപ്പോഴുണ്ടായ സംഭവം ലെന തുറന്ന് പറയുന്നുണ്ട്.

  ഡിവോഴേസ് വാങ്ങാന്‍ കോടതിയില്‍ പോയി ഒപ്പിടണം. താഴെയൊരു കാന്റീനുണ്ട്. അവിടെ പോയി കാത്തിരിക്കൂ, ഞാന്‍ വിളിക്കാമെന്ന് വക്കീല്‍ പറഞ്ഞു. അര മണിക്കൂര്‍ കഴിഞ്ഞ് വക്കീല്‍ വരുമ്പോള്‍ കാണുന്നത് രണ്ടു പേരും ഒരു ഗുലാബ് ജാമുനില്‍ സ്പൂണിട്ട് കഴിക്കുകയാണ്. അദ്ദേഹം ഞങ്ങളെ നോക്കിയിട്ട് നിങ്ങള്‍ ഡിവോഴ്‌സിന് തന്നെയല്ലേ വന്നത് എന്നാണ് ചോദിച്ചത്. തല്ലു കൂടിയിരുന്നുവെങ്കില്‍ സത്യത്തില്‍ ജീവിച്ചു പോയേനെ എന്നാണ് ലെന പറയുന്നത്.


  തന്റെ ആദ്യ സിനിമയില്‍ ലെനയ്‌ക്കൊപ്പം അഭിനയിച്ചത് സിദ്ധീഖ് ആയിരുന്നു. അന്ന് സിദ്ധീഖ് തന്നെ പറ്റിച്ചതിനെക്കുറിച്ച് ലെന സംസാരിക്കുന്നുണ്ട്. കുട്ടേട്ടന്‍ ചോദിച്ചതിനെ തുടര്‍ന്നാണ് താരം ആ സംഭവം തുറന്നു പറഞ്ഞത്.

  സിദ്ധീഖ് ഇക്കയാണ്. റാഗിംഗിന്റെ ഭാഗമായിട്ട് എന്നോട് പതിനാറ് വയസല്ലേ ആയിട്ടുള്ളൂ, കല്യാണ സീനാണ്. ഞാന്‍ മൂന്ന് കെട്ടകെട്ട് ഇട്ടാല്‍ ഇനി വരുന്ന സിനിമകളിലൊക്കെ എന്റെ ഭാര്യയായി അഭിനയിക്കണം എന്ന് പറഞ്ഞു. മമ്മിയോട് സമ്മതിക്കരുത്, ബാക്കില്‍ വരുമ്പോള്‍ തന്നെ എടുത്തോണം എന്ന് പറഞ്ഞുവെന്നാണ് ലെന പറയുന്നത്. ഇന്നാണ് ഒരു കോടിയില്‍ ലെന പങ്കെടുക്കുന്ന എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നത്.

  അതേസമയം അഭിനയ ജീവിതത്തില്‍ രണ്ടര പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് ലെന. എന്നാലും എന്റളിയായാണ് ലെനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സിദ്ധീഖ്, സുരാജ് വെഞ്ഞാറമൂട്, ഗായത്രി അരുണ്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

  1998 ല്‍ പുറത്തിറങ്ങിയ സ്‌നേഹം എന്ന ചിത്രത്തിലൂടെയായിരുന്നു ലെനയുടെ അരങ്ങേറ്റം. സിനിമയ്ക്ക് പുറമെ പരമ്പരകൡും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും ഹിറ്റ് പരമ്പരകളിലൊന്നായ ഓമനത്തിങ്കള്‍ പക്ഷിയിലൂടെയാണ് ലെന താരമാകുന്നത്. അഭഇനയത്തിന് പുറമെ അവതാരകയായും കയ്യടി നേടിയിട്ടുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങളും ലെനയെ തേടിയെത്തിയിട്ടുണ്ട്.

  നിരവധി സിനിമകളാണ് ലെനയുടേതായി അണിയറയിലുള്ളത്. ആടു ജീവിതം, അനുരാഗം, വനിത, ആര്‍ട്ടിക്കിള്‍ 21, ഖല്‍ബ് തുടങ്ങിയ സിനിമകള്‍ ലെനയുടേതായി അണിയറയിലുണ്ട്.

  Read more about: lena lena marriage ലെന
  English summary
  Actress Lena Opens Up About Her Depression And She Had A Friendly Seperation With Her Husband
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X