twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയില്‍ അഭിനയിക്കുന്നത് കൊണ്ട് മാത്രം കിട്ടുന്ന ഭാഗ്യമാണത്; താനത് മാക്‌സിമം ഉപയോഗിക്കുമെന്ന് നടി ലെന

    |

    ഏത് പ്രായത്തിലുള്ള വേഷവും അനായാസം കൈകാര്യം ചെയ്യുന്ന ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന നടിയാണ് ലെന. ചെറിയ കഥാപാത്രങ്ങളിലൂടെ അഭിനയിച്ച് തുടങ്ങി പിന്നീട് മുന്‍നിരയിലേക്ക് ഉയര്‍ന്ന് വന്ന ലെന മലയാള സിനിമയില്‍ തന്റെതായൊരു സ്ഥാനം നേടി കഴിഞ്ഞു. മാത്രമല്ല യാത്രകളെ ഏറെ സ്‌നേഹിക്കാറുള്ള നടി ഇപ്പോള്‍ ആ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ്. വിദേശത്ത് അടക്കം യാത്ര ചെയ്തതിന്റെ അനുഭവങ്ങള്‍ക്കൊപ്പം അതൊക്കെ എങ്ങനെ സാധ്യമാവുമെന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ നടി പറഞ്ഞു.

    അഭിഷേക് ബച്ചന്റെ ഫോണ്‍ ഐശ്വര്യ റായി പരിശോധിക്കുമോ? 15-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് താരങ്ങള്‍അഭിഷേക് ബച്ചന്റെ ഫോണ്‍ ഐശ്വര്യ റായി പരിശോധിക്കുമോ? 15-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് താരങ്ങള്‍

    ലെനാസ് മാഗസിന്‍ എന്ന പേരില്‍ യൂട്യൂബ് ചാനലുണ്ട്. അതില്‍ ഇടാന്‍ വേണ്ടി മാത്രമായി വീഡിയോ ഷൂട്ട് ചെയ്യാറില്ല. എപ്പോഴെങ്കിലും എന്തെങ്കിലും രസകരമായ വീഡിയോസ് ഉണ്ടെങ്കില്‍ അത് ഷെയര്‍ ചെയ്യാന്‍ വേണ്ടി മാത്രം ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോം ആണിത്. അതുകൊണ് റഗുലറായിട്ടുള്ള അപ്‌ഡേറ്റ്‌സ് ഉണ്ടാവില്ല. ചിലപ്പോള്‍ മാസങ്ങളോളം പുതിയത് ഒന്നും വരില്ല. ഞാന്‍ ശരിക്കും വര്‍ക്കിന് അല്ലാതെ ട്രാവല്‍ ചെയ്തിട്ടുള്ളത് വളരെ കുറവാണ്. അതിലൊന്ന് രണ്ട് മാസത്തെ ഹിമാലയന്‍ ട്രിപ്പാണ്. അന്ന് തല മൊട്ടയടിച്ചിട്ടാണ് പോയത്. അതല്ലാതെ ഇതിനെ ഞാന്‍ വര്‍ക്കേഷന്‍ എന്നാണ് വിളിക്കുന്നത്.

     lena

    എന്റെ ലൈഫ് തന്നെ കംപ്ലീറ്റ്ലി സിനിമയാണ്. അതല്ലാതെ പ്രത്യേകിച്ച് ഒരു പേഴ്സണല്‍ ലൈഫ് ഇല്ലാത്ത ആളാണ് ഞാന്‍. വര്‍ക്കിന്റെ ഭാഗമായുള്ള യാത്രകളാണ് കൂടുതലും. ഭാഗ്യം കൊണ്ട് ഞങ്ങള്‍ക്ക് ദിവസവും വര്‍ക്ക് ചെയ്യാന്‍ കിട്ടുന്നത് പുതിയ പുതിയ ലൊക്കേഷനുകള്‍ ആണ്. ചിലപ്പൊ വേറെ രാജ്യത്തിലായിരിക്കും. നമ്മളാരും വെക്കേഷന് പോയാല്‍ യു.കെയില്‍ ഒന്നര മാസം നില്‍ക്കുക, സ്‌കോട്ട്ലാന്‍ഡില്‍ രണ്ട് മാസം നില്‍ക്കുക ഇതൊക്കെ നമ്മളെ കൊണ്ട് താങ്ങാന്‍ പറ്റാത്ത ചിലവുകളായിരിക്കും. എന്റെ ജോലിയുടെ വലിയ ഒരു ആനുകൂല്യമായി ഞാന്‍ എടുക്കുന്നതാണ് ഈ യാത്രകള്‍. ഞാനത് മാക്സിമം ഉപയോഗപ്പെടുത്താറുണ്ട്.

    ഏറ്റവും കൂടുതല്‍ ഇരയാകുന്ന മത്സരാര്‍ഥി; കളികള്‍ വേറെ ലെവലിലേക്ക് കൊണ്ട് പോകാന്‍ ബ്ലെസ്ലിയ്ക്ക് സാധിക്കുംഏറ്റവും കൂടുതല്‍ ഇരയാകുന്ന മത്സരാര്‍ഥി; കളികള്‍ വേറെ ലെവലിലേക്ക് കൊണ്ട് പോകാന്‍ ബ്ലെസ്ലിയ്ക്ക് സാധിക്കും

    ഒരു സ്ഥലത്ത് ഷൂട്ടിന് വേണ്ടി ട്രാവല്‍ ചെയ്യുമ്പോള്‍, ഷൂട്ട് ഇല്ലാത്ത സമയത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ ആ സ്ഥലം എക്സ്പ്ലോര്‍ ചെയ്യാറുണ്ട്. അവിടത്തെ ഫുഡ് എക്സ്പ്ലോര്‍ ചെയ്യാറുണ്ട്, ട്രക്കിങ്ങുണ്ടെങ്കില്‍ അതിന് പോവാറുണ്ട്. ആ സമയത്തെ വീഡിയോസാണ് ഞാന്‍ കൂടുതലും യൂട്യൂബില്‍ ഇടാറുള്ളത്. അത് ശരിക്കും ഒരു ഭാഗ്യമാണ്. ഞാനെന്റെ സ്വന്തം ചിലവില്‍ ഇത്രയും സ്ഥലങ്ങളില്‍ പോയി ഇത്രയും ദിവസം ചിലവഴിക്കാന്‍ പറ്റില്ല.

     lena

    നമ്മള്‍ ഒരു ടൂറിസ്റ്റിനെ പോലെ പോകുമ്പോള്‍ ഒരാഴ്ചയോ 10 ദിവസമോ കൊണ്ട് ഓടി പിടഞ്ഞ് സ്ഥലങ്ങള്‍ കവര്‍ ചെയ്യും. പക്ഷെ, നമ്മള്‍ ഒരു മാസമൊക്കെ ഒരു സ്ഥലത്ത് നില്‍ക്കുന്നുണ്ടെങ്കില്‍ അവിടെ നമുക്ക് ലോക്കല്‍ ഫ്രണ്ട്സാവും. അവര് ലോക്കല്‍ സ്ഥലങ്ങളെ കുറിച്ച് പറഞ്ഞു തരും. അപ്പോഴാണ് ആ സ്ഥലത്തെ ഫീല്‍ കിട്ടുന്നതെന്നും ലെന പറയുന്നു. മാത്രമല്ല ക്ലിനിക്കല്‍ സൈക്കോളജി പഠിച്ചതിനെ പറ്റിയും നടി പറഞ്ഞിരുന്നു.

    പതിനേഴാമത്തെ വയസില്‍ അമ്മയായ നടി; ചെറിയ പ്രായത്തില്‍ തന്നെ മക്കള്‍ക്ക് ജന്മം കൊടുത്ത പ്രമുഖ നടിമാര്‍പതിനേഴാമത്തെ വയസില്‍ അമ്മയായ നടി; ചെറിയ പ്രായത്തില്‍ തന്നെ മക്കള്‍ക്ക് ജന്മം കൊടുത്ത പ്രമുഖ നടിമാര്‍

    തന്റെ ജീവിതത്തിലെ നല്ല തീരുമാനങ്ങളില്‍ ഒന്നാണ് ക്ലിനിക്കല്‍ സൈക്കോളജി പഠിച്ചത്. വേറെ ഏത് വിഷയം പഠിച്ചാലും ഇപ്പോള്‍ ചെയ്യുന്ന പ്രൊഫഷനുമായി ബന്ധമില്ലാതെ പോയേനെ. ക്ലിനിക്കല്‍ സൈക്കോളജി നമ്മുടെ ജീവിതത്തിലെ എല്ലാ നിലയിലും എത്തുന്ന കാര്യമാണ്. അഭിനയത്തിലും സ്‌ക്രിപ്റ്റ് റൈറ്റിങ്ങിലും ആളുകളുമായി ഇടപെടുന്നതില്‍ ആണെങ്കില്‍ പോലും ക്ലിനിക്കല്‍ സൈക്കോളജി സഹായിക്കുമെന്നും നടി വ്യക്തമാക്കുന്നു.

    Read more about: lena ലെന
    English summary
    Actress Lena Opens Up About Movie Location Travel
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X