Don't Miss!
- Travel
മാറ്റങ്ങളുടെ റിപ്പബ്ലിക് ദിനം, ഇത്തവണത്തെ ആഘോഷങ്ങളും കാഴ്ചകളും ഇങ്ങനെ
- News
പദ്മ അവാർഡുകൾ പ്രഖ്യാപിക്കുന്നു;അപ്പുകുട്ടൻ പൊതുവാളിന് പദ്മശ്രീ,ദിലീപ് മഹലനോബിസിന് പത്മവിഭൂഷൺ
- Sports
IND vs NZ T20: പൃഥ്വി ടീമിലുണ്ട്! പക്ഷെ പ്ലേയിങ് 11 സീറ്റ് പ്രതീക്ഷിക്കേണ്ട-മൂന്ന് കാരണം
- Lifestyle
എന്തൊക്കെ ചെയ്തിട്ടും പ്രമേഹം നിയന്ത്രിക്കാനാവുന്നില്ലേ, നാലേ നാല് വഴികള്‍ മതി
- Finance
അദാനി 'ബോംബ്' പൊട്ടി; മൂക്കുംകുത്തി വീണ് ഇന്ത്യന്‍ ഓഹരി വിപണി - ഇനിയെന്ത്?
- Automobiles
ഇലക്ട്രിക് എസ്യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം
- Technology
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
രണ്ട് വര്‍ഷമായി ഈ രോഗത്തിന്റെ പിടിയിലാണ്; ഭയാനകമായ നിമിഷങ്ങളില്‍ നിന്നും ഒത്തിരി ദൂരെയെത്തിയെന്ന് ലിയോണ ലിഷോയി
നടന് ലിഷോയിയുടെ മകള്‍ എന്നതിലുപരി മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയായാണ് ലിയോണ ലിഷോയി. അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുക്കാന്‍ ലിയോണയ്ക്ക് സാധിച്ചിരുന്നു. കുറഞ്ഞ കാലം കൊണ്ട് നടി അഭിനയിച്ച സിനിമകളൊക്കെ മലയാള സിനിമാപ്രേമികളുടെ ഇഷ്ടം നേടിയെടുത്തു.
ഏറ്റവുമൊടുവില്‍ ട്വല്‍ത്ത് മാന്‍, വരയന്‍ തുടങ്ങിയ സിനിമകളിലാണ് ലിയോണ അഭിനയിച്ചത്. എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി താന്‍ നേരിടുന്ന ഒരു അസുഖത്തെ കുറിച്ച് നടിയിപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലാണ് എന്‍ഡോമെട്രിയോസിസ് എന്ന രോഗാവസഥയെ കുറിച്ചും അതിനെ നേരിടുന്നതിനെ പറ്റിയും ലിയോണ പറഞ്ഞത്.
അമ്മയ്ക്ക് കല്യാണമെന്ന് പറഞ്ഞ് സൗഭാഗ്യ; എൻ്റെ രണ്ടാം വിവാഹത്തിന് മകൾക്ക് എതിർപ്പില്ലെന്ന് താര കല്യാൺ

'ജീവിതം സുന്ദരമാണ്. ചിലപ്പോള്‍ വേദനാജനകവും. മിക്കപ്പോഴും ഇത് രണ്ടും നിറഞ്ഞതാകും. രണ്ട് വര്‍ഷം മുന്‍പാണ് എനിക്ക് എന്ഡോമെട്രിയസിസ് (സ്റ്റേജ്-2) ആണെന്ന് സ്ഥിരീകരിക്കുന്നത്. അതിന് ശേഷമുള്ള രണ്ട് വര്‍ഷം കഠിനമായ വേദനകളുടെ കാലമായിരുന്നു. ഇത് തുടര്‍ന്ന് കൊണ്ടിരിക്കുന്ന അവസ്ഥയായിരുന്നതിനാല്‍ എന്‍ഡോ മെട്രിയോസിസുമായി ജീവിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്.
എന്നാല്‍ എന്റെ ശരീരത്തിന്റെയും മാനസിക ആരോഗ്യത്തെ കുറിച്ചുമുള്ള അവ്യക്തതയില്‍ നിന്ന് എന്റെ ശരീരത്തിലെ മാറ്റങ്ങള്‍ അംഗീകരിക്കുന്ന ഈ ഭയാനക യാത്രയില്‍ സഹിച്ച് നില്ക്കുന്നതില് നിന്നും ഒരുപാട് ദൂരം ഞാന്‍ എത്തിയെന്ന് വിശ്വസിക്കുകയാണ്. അത് സാധ്യമായത് എന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും എന്റെ പ്രിയപ്പെട്ട ഡോക്ടര്‍ ലക്ഷ്മിയുടെയും സഹായത്തോടെയാണ്' നടി പറഞ്ഞു.

തന്റെ രോഗത്തിന്റെ ലക്ഷണങ്ങളെ കുറിച്ചും നടി പങ്കുവെച്ചു. എന്‍ഡോമെട്രിയോസിസിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് കഠിനമായ ആര്ത്ത വേദനയാണ്. ഇത വായിക്കുന്ന സ്ത്രീകള്‍ മനസിലാക്കാനൊരു കാര്യവും ലിയോണ പങ്കുവെച്ചു. 'കഠിനമായ ആര്‍ത്തവ വേദന ശരിയായ കാര്യമല്ല. അത് സാധാരണമായിട്ടുള്ള കാര്യവുമല്ല. ദയവായി നിങ്ങളൊരു ഡോക്ടറെ സമീപിക്കണം' എന്നും ലിയോണ പറയുന്നു.