twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മയുടെ ക്യാൻസർ, സാമ്പത്തിക പ്രശ്നം; ഒരു ബുദ്ധിമുട്ടും ആ മനുഷ്യൻ അറിയിച്ചിട്ടില്ല; അച്ഛനെക്കുറിച്ച് ലിയോണ

    |

    മലയാളികൾക്ക് സുപരിചിത ആയ നടിയാണ് ലിയോണ ലിഷോയ്. നടൻ ലിഷോയുടെ മകൾ ആയ നടി മായാനദി, ആൻമരിയ കലിപ്പിലാണ്, അതിരൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷമാണ് ചെയ്തത്. ജിന്ന് ആണ് ലിയോണയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ.

    വണ്ടർ വാൾ മീഡിയക്ക് ലിയോണ നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയിലേക്ക് വരാനുണ്ടായ കാരണം, കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത് തുടങ്ങിയവയെ പറ്റി ലിയോണ സംസാരിച്ചു.

    Also Read: നടന്‍ ആര്യയുമായി നയന്‍താര ലിവിംഗ് റിലേഷനിലായിരുന്നു; പ്രഭുദേവയുമായി അകന്നത് ആദ്യ ഭാര്യ കാരണമെന്ന് പ്രമുഖ നടന്‍Also Read: നടന്‍ ആര്യയുമായി നയന്‍താര ലിവിംഗ് റിലേഷനിലായിരുന്നു; പ്രഭുദേവയുമായി അകന്നത് ആദ്യ ഭാര്യ കാരണമെന്ന് പ്രമുഖ നടന്‍

    ഇപ്പോൾ ആലോചിക്കുമ്പോൾ എങ്ങനെയാണ് ജീവിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ല

    'പൈസയുമായി ബന്ധപ്പെട്ട് എന്ത് ചെയ്യുമ്പോഴും എനിക്ക് ഒന്ന് ചിന്തിക്കണമായിരുന്നു. നാളെ ഒരു എമർജൻസി വന്ന് കഴിഞ്ഞാൽ എന്റെ കൈയിൽ പൈസ ഉണ്ടോ ഇല്ലയോ എന്ന് ആലോചിക്കാതെ എനിക്ക് കണ്ണടച്ച് ചെലവാക്കാൻ പറ്റില്ല. അച്ഛനെയും അമ്മയെയും നോക്കണം എന്ന ചിന്ത'

    'ഞാന്‌ കുറേ ആലോചിച്ചിട്ടുണ്ട്, അമ്മയ്ക്ക് അസുഖം വന്ന സമയത്തും അത് കഴിഞ്ഞ് ബാം​ഗ്ലൂരിലേക്ക് ഷിഫ്റ്റ് ആയപ്പോഴും ഞങ്ങൾ എല്ലാവരും ജീവിക്കുന്നത് അച്ഛന്റെ വരുമാനത്തിൽ ആണ്. ഇപ്പോൾ ആലോചിക്കുമ്പോൾ എങ്ങനെയാണ് ജീവിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ല. സീരിയലാണ് അച്ഛൻ പ്രധാനമായും ചെയ്ത് കൊണ്ടിരുന്നത്. പക്ഷെ ആ മനുഷ്യൻ ഒരിക്കലും അത് കാണിച്ചിട്ടില്ല'

    സിനിമയിലേക്ക് എൻട്രി കിട്ടിയപ്പോൾ ആദ്യം ആലോചിച്ചത് അച്ഛനെ ​ഹെൽപ്പ് ചെയ്യാമെന്നാണ്

    Also Read: ഒരു പെണ്‍കുട്ടിക്ക് എന്തെല്ലാം നേരിടേണ്ടി വരുമോ അതിനുള്ള മനശക്തിയും ധൈര്യവുമുണ്ട്; പ്രതികരിച്ച് അന്‍ഷിത<br />Also Read: ഒരു പെണ്‍കുട്ടിക്ക് എന്തെല്ലാം നേരിടേണ്ടി വരുമോ അതിനുള്ള മനശക്തിയും ധൈര്യവുമുണ്ട്; പ്രതികരിച്ച് അന്‍ഷിത

    'ഇപ്പോൾ സാമ്പത്തിക ഉത്തരവാദിത്വങ്ങൾ ചെയ്യുമ്പോൾ അതിന്റെ ബുദ്ധിമുട്ട് അറിയാം. ഞാൻ ഡി​ഗ്രി ആയപ്പോൾ അമ്മയ്ക്ക് സെക്കന്ററി ക്യാൻസർ വന്നു. കുറച്ച് കൂടി വലുതായപ്പോൾ ഞാൻ നിരീക്ഷിച്ച് തുടങ്ങി. എങ്ങനെയാണ് വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്'

    'എന്തൊക്കെയാണ് ഇവിടെ സംഭവിക്കുന്നതെന്ന്. പിന്ന അത് ഫോളോ ചെയ്ത് ഞാൻ വീട്ടിലെ കാരണവരെ പോലെ ആയി. സിനിമയിലേക്ക് എൻട്രി കിട്ടിയപ്പോൾ ആദ്യം ആലോചിച്ചത് അച്ഛനെ ​ഹെൽപ്പ് ചെയ്യാമെന്നാണ്'

     എനിക്ക് പണി ഇല്ലാത്തപ്പോൾ അച്ഛനെന്നെ നോക്കി

    'സിനിമയിലെത്തിയപ്പോൾ പൈസ കിട്ടിത്തുടങ്ങി. ആദ്യമായി പരസ്യം ചെയ്തപ്പോൾ 8000 രൂപയെങ്ങാനും കിട്ടി. അതിൽ 7000 രൂപ അച്ഛന് കൊടുത്ത് 1000 രൂപ എന്റെയെന്ന് പറഞ്ഞ് കൈയിൽ വെച്ചിട്ടുണ്ടായിരുന്നു'

    'അവർക്ക് കൊടുക്കാൻ തോന്നി. ആരും പറഞ്ഞിട്ടല്ല. പിന്നെ കുറെ ഉത്തരവാദിത്വങ്ങൾ ഞാൻ എടുത്ത് തുടങ്ങി. എനിക്ക് പണി ഇല്ലാത്തപ്പോൾ അച്ഛനെന്നെ നോക്കി. അച്ഛന് പണി ഇല്ലാത്തപ്പോൾ ഞാൻ അച്ഛനെ നോക്കുന്നു'

    പാളിപ്പോയി. ഇങ്ങനെ ആയിരിക്കില്ല സിനിമയിൽ കയറേണ്ടത് എന്ന് കരുതി

    സിനിമയിൽ തുടക്ക കാലത്ത് അവസരം കുറഞ്ഞതിനെ പറ്റിയും ലിയോണ സംസാരിച്ചു. 'അഭിനയിച്ച ഒരുപാട് സിനിമകൾ റിലീസ് ആയില്ല. ഞാൻ അച്ഛനോട് പറഞ്ഞു എനിക്ക് പറഞ്ഞിട്ടുള്ളത് ആയിരിക്കില്ല സിനിമയെന്ന്. അച്ഛൻ നോക്കുമ്പോൾ കുറേ പുതിയ പിള്ളേർ വരുന്നുണ്ട്'

    'അവർക്കൊക്കെ ചാൻസ് കിട്ടുന്നുണ്ടല്ലോ നിനക്കെന്താ കിട്ടാത്തത് എന്ന് ചോദിച്ചു. ചിലപ്പോൾ അവർ കുറച്ച് കൂടി നന്നായി ചെയ്യുന്നുണ്ടാവും. ഇത് എവിടെയോ പാളിപ്പോയി. ഇങ്ങനെ ആയിരിക്കില്ല സിനിമയിൽ കയറേണ്ടത് എന്ന് കരുതി'

    സഹോദരൻ ലയണൽ ലിഷോയ് ബാം​ഗ്ലൂരിൽ മ്യൂസിക് കംപോസറും ഡാൻസറുമാണ്

    'അച്ഛൻ പറഞ്ഞു, നിനക്ക് കുറച്ച് ലക്ക് കുറവ് ആണെന്ന്. അങ്ങനെ ഇരിക്കുമ്പോഴാണ് ആൻമരിയ കലിപ്പിലാണ് വരുന്നത്,' ലിയോണ പറഞ്ഞതിങ്ങനെ. ലിയോണ അമ്മ ബിന്ദു വീട്ടമ്മ ആണ്. സഹോദരൻ ലയണൽ ലിഷോയ് ബാം​ഗ്ലൂരിൽ മ്യൂസിക് കംപോസറും ഡാൻസറുമാണ്. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന സിനിമ ആണ് ജിന്ന്. സൗബിൻ ഷാഹിറിനൊപ്പമാണ് ലിയോണ ഈ സിനിമയിൽ അഭിനയിക്കുന്നത്.

    Read more about: leona lishoy
    English summary
    Actress Leona Lishoy's Emotional Words About Her Father Lishoy Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X