For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമരത്തിന്‌റെ ബോളിവുഡ് റീമേക്ക് ചര്‍ച്ചകള്‍ നടന്നത് ഈ താരവുമായി, മനസുതുറന്ന് നടി മാതു

  |

  മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എവര്‍ഗ്രീന്‍ ക്ലാസിക്ക് ചിത്രങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന സിനിമയാണ് അമരം. ഭരതന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ അച്ചൂട്ടി നടന്‌റെ കരിയറിലെ മികച്ച റോളുകളിലൊന്നായി മാറി. 1991ല്‍ പുറത്തിറങ്ങിയ അമരം കടലോര പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ചിത്രം കൂടിയാണ്. ഏകെ ലോഹിതദാസിന്‌റെ തിരക്കഥ തന്നെയാണ് സിനിമയില്‍ മുഖ്യ ആകര്‍ഷണമായത്. ഒപ്പം മമ്മൂട്ടി, മുരളി, മാതു, കെപിഎസി ലളിത, അശോകന്‍, ചിത്ര, കുതിരവട്ടം പപ്പു പോലുളള താരങ്ങളും അമരത്തില്‍ മികച്ചുനിന്നു. രവീന്ദ്രന്‍ മാസ്റ്റര്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ഇന്നും സംഗീതാസ്വാദകരുടെ ഇഷ്ട ഗാനങ്ങളാണ്.

  amaram

  തിയ്യേറ്ററുകളില്‍ ഹിറ്റായ സിനിമ മലയാള സിനിമയിലെ ക്ലാസിക്ക് ചിത്രങ്ങളില്‍ ഒന്നായി മാറി. അമരത്തില്‍ മമ്മൂട്ടിയും മാതുവും ഒരുമിച്ചുളള സീനുകളും ശ്രദ്ധേയമായിരുന്നു. അച്ചൂട്ടിയായി മമ്മൂട്ടിയും മകള്‍ രാധയായി മാധുവും വിസ്മയിപ്പിച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മാതുവിന്‌റെ കരിയറിലും ഏറെ ശ്രദ്ധിക്കപ്പെട്ട റോളുകളില്‍ ഒന്നാണ് അമരത്തിലെ രാധ. ചിത്രത്തില്‍ അശോകനൊപ്പമുളള മാതുവിന്‌റെ ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രിയും മികച്ചുനിന്നു.

  ആ പാട്ട് ഇനി പാടിയാല്‍ പഴയ ഭാര്യയെ ഇപ്പോഴും മറക്കാന്‍ പറ്റുന്നില്ല അല്ലെ എന്ന് ചോദിച്ച് ട്രോളും

  അമരം സൂപ്പര്‍ഹിറ്റായ കഥ | FilmiBeat Malayalam

  അതേസമയം അമരത്തെ കുറിച്ചുളള ഒരു അറിയാകഥ വെളിപ്പെടുത്തുകയാണ് മാതു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസുതുറന്നത്. അഭിനയിച്ചതില്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രമാണ് അമരമെന്ന് മാതു പറയുന്നു. അമരം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആലോചനകള്‍ നടന്നിരുന്നതായി നടി പറഞ്ഞു. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനുമായാണ് സിനിമ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാന്‍ ചര്‍ച്ചകള്‍ നടന്നതെന്നും നടി അറിയിച്ചു. എന്നാല്‍ ഹിന്ദി റീമേക്ക് ഒരുക്കാന്‍ ആലോചനകള്‍ നടന്നെങ്കിലും ആ പ്രോജക്ട് നടന്നില്ലെന്നും മാതു അഭിമുഖത്തില്‍ വ്യക്തമാക്കി.

  ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ അടക്കം നിരവധി അവാര്‍ഡുകള്‍ നേടിയ ചിത്രം കൂടിയാണ് അമരം. സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുളള ദേശീയ ചലച്ചിത്ര പുരസ്‌കാരം കെപിഎസി ലളിതയ്ക്ക് ലഭിച്ചു. അമരത്തിലെ ഭാര്‍ഗവി എന്ന കഥാപാത്രമായുളള പ്രകടനത്തിനാണ് നടി ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടത്. കൂടാതെ അമരത്തിലെ അച്ചൂട്ടിയായി അഭിനയിച്ച മമ്മൂട്ടിക്കും പുരസ്‌കാരംള്‍ ലഭിച്ചു. മികച്ച നടനുളള ഫിലിം ഫെയര്‍ അവാര്‍ഡാണ് മെഗാസ്റ്റാറിന് അമരത്തിലൂടെ ലഭിച്ചത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച രണ്ടാമത്ത നടനായി മുരളി, രണ്ടാമത്തെ നടിയായി കെപിഎസി ലളിത, മികച്ച ഛായാഗ്രാഹകന്‍ മധു അമ്പാട്ട് തുടങ്ങിയവര്‍ക്കും അമരത്തിലൂടെ പുരസ്‌കാരങ്ങള്‍ ലഭിച്ചു.

  മമ്മൂക്കയെ കുറിച്ച് തോന്നിയിട്ടുളളത് അങ്ങനെ, ദിലീപ് ഒരുപാട് എക്‌സ്പ്ളോര്‍ ചെയ്യപ്പെടാത്ത ആക്ടര്‍: മുരളി ഗോപി

  ബാലന്‍ കെ നായര്‍, സൈനുദ്ദീന്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയവരാണ്. രവീന്ദ്രന്‍ മാസ്റ്റര്‍ സംഗീതം ഒരുക്കിയപ്പോള്‍ ജോണ്‍സണ്‍ മാസ്റ്ററാണ് പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചത്. മധു അമ്പാട്ട് ഛായാഗ്രഹണവും വിടി വിജയന്‍, ബി ലെനിന്‍ തുടങ്ങിയവര്‍ എഡിറ്റിങ്ങും ചെയ്തു. ബാബു തിരുവല്ല നിര്‍മ്മിച്ച മമ്മൂട്ടി ചിത്രമായിരുന്നു അമരം. 1991 ഫെബ്രുവരി 1നാണ് സിനിമ റിലീസ് ചെയ്തത്. 28 ലക്ഷം ബഡ്ജറ്റില്‍ ഒരുക്കിയ സിനിമ അന്ന് ഒന്നേ മുക്കാല്‍ കോടിയോളം രൂപ കളക്ഷന്‍ നേടിയതായും മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നു.

  സംവിധായകന്‍ ഭരതന്‌റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം കൂടിയാണ് അമരം. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് അദ്ദേഹം. ദേശീയ ചലച്ചിത്ര പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ഭരതന് കരിയറില്‍ ലഭിച്ചു. 1992ല്‍ കമല്‍ഹാസനെ നായകനാക്കി തമിഴില്‍ ഒരുക്കിയ തേവര്‍മകന്‍ എന്ന ചിത്രത്തിനാണ് ഭരതന് ദേശീയ പുരസ്‌കാരം ലഭിച്ചത്.

  Read more about: mammootty amitabh bachchan mathu
  English summary
  actress maathu reveals amaram movie bollywood remake discussions happened with amitabh bachchan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X