twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒറ്റയ്ക്ക് അനുഭവിച്ച വേദനകളും സ്വയം തുടച്ച കണ്ണീരുമാണ് ഏറ്റവും വലിയ പാഠങ്ങള്‍; സുകുമാരനെ ഓര്‍ത്ത് മല്ലിക

    |

    മലയാള സിനിമയിലെ വേറിട്ട മുഖങ്ങളിലൊന്നായിരുന്നു നടന്‍ സുകുമാരന്റേത്. ഒരു കാലത്ത് ക്ഷോഭിക്കുന്ന യൗവനത്തിന്റെ പ്രതീകമായിരുന്നു സുകുമാരന്‍. പഴയ മാമൂലുകളെ ചോദ്യം ചെയ്തുകൊണ്ട് ഒരു ധിക്കാരിയെപ്പോലെയാണ് സുകുമാരന്‍ മലയാളസിനിമയിലേക്ക് രംഗപ്രവേശം ചെയ്തത്. അഹങ്കാരി, പ്രതിഫലം ചോദിച്ചുവാങ്ങുന്നവന്‍ എന്നു തുടങ്ങി സുകുമാരന് വിളിപ്പേരുകള്‍ നിരവധിയായിരുന്നു.

    സുകുമാരന്റെ 25-ാം ചരമവാര്‍ഷികദിനമാണ് ഇന്ന്. 1997 ജൂണ്‍ 16-ന് 49-ാമത്തെ വയസ്സില്‍ ഹൃദയാഘാതം മൂലമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആകസ്മികമായുണ്ടായ അദ്ദേഹത്തിന്റെ വേര്‍പാട് കുടുംബത്തെയാകെ തകര്‍ത്തുകളഞ്ഞിരുന്നു. എങ്കിലും ആ സങ്കടക്കടല്‍ താണ്ടാന്‍ ഭാര്യ മല്ലികയേയും മക്കളായ ഇന്ദ്രജിത്തിനേയും പൃഥ്വിരാജിനെയും പ്രചോദിപ്പിച്ചത് അച്ഛന്റെ തന്നെ വാക്കുകളായിരുന്നു.

    കുറിപ്പ്

    അദ്ദേഹത്തിന്റെ ചരമവാര്‍ഷികദിനത്തില്‍ ഭാര്യ മല്ലിക സുകുമാരന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്. 'ഒറ്റയ്ക്ക് അനുഭവിച്ച വേദനകളും സ്വയം തുടച്ച കണ്ണുനീരുമായിരിക്കാം ഒരു പക്ഷേ ജീവിതത്തിലെ ഏറ്റവും വലിയ പാഠങ്ങള്‍... ഒപ്പമുണ്ട്...ഇന്നും...' എന്ന് കുറിയ്ക്കുകയാണ് മല്ലിക സുകുമാരന്‍.

    നിങ്ങളുടെ നല്ല പ്രവൃത്തികള്‍ അദൃശ്യമായി തോന്നിയേക്കാം, പക്ഷെ അവ മറ്റുള്ളവരുടെ ഹൃദയത്തില്‍ പതിഞ്ഞിട്ടുണ്ട്, എന്ന് ഇന്‍സ്റ്റഗ്രാമിലും മല്ലിക സുകുമാരന്‍ കുറിച്ചിട്ടുണ്ട്.

    നിരവധി താരങ്ങളും ആരാധകരും സുഹൃത്തുക്കളും മല്ലികയുടെ കുറിപ്പിന് താഴെ സ്മരണാഞ്ജലിയുമായി എത്തിയിട്ടുമുണ്ട്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും അച്ഛന്റെ ഓര്‍മ്മദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നുണ്ട്.

    അന്ന് ഇന്ദ്രന്‍ പൊട്ടിക്കരയുകയായിരുന്നു, പൃഥ്വി നിസ്സംഗനായി ഇരുന്നു, സുകുമാരന്റെ വേര്‍പാടിനെക്കുറിച്ച് മല്ലികഅന്ന് ഇന്ദ്രന്‍ പൊട്ടിക്കരയുകയായിരുന്നു, പൃഥ്വി നിസ്സംഗനായി ഇരുന്നു, സുകുമാരന്റെ വേര്‍പാടിനെക്കുറിച്ച് മല്ലിക

    ജീവിതം

    1978 ഒക്ടോബര്‍ 17-നാണ് തിരുവനന്തപുരത്തെ വസതിയില്‍ വെച്ച് സുകുമാരന്‍ മല്ലികയെ വിവാഹം ചെയ്തത്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഇപ്പോള്‍ മലയാളത്തിലെ മുന്‍നിര താരങ്ങളാണ്.

    സ്‌കോട്ട് ക്രിസ്റ്റിയന്‍ കോളെജില്‍ അധ്യാപകനായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് സുകുമാരന്‍ നിര്‍മ്മാല്യം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണം ലഭിക്കുന്നത്. എം.ടി.വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ധിക്കാരിയായ ഒരു ചെറുപ്പക്കാരന്റെ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്.

    സുകുമാരന്‍ സാര്‍ എനിക്ക് ദൈവം, നടന്‍ സഹായിച്ചതിനെ കുറിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ദു പനയ്ക്കല്‍സുകുമാരന്‍ സാര്‍ എനിക്ക് ദൈവം, നടന്‍ സഹായിച്ചതിനെ കുറിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ദു പനയ്ക്കല്‍

    അവാര്‍ഡ് കൊണ്ടുവന്നു

    മലയാളത്തിലേക്ക് ആദ്യമായി ഭരത് അവാര്‍ഡ് കൊണ്ടുവന്ന ഈ ചിത്രത്തിനു ശേഷം സുകുമാരന് കാര്യമായ വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല. അഭിനയം വിട്ട് അധ്യാപനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാലോ എന്നുവരെ അദ്ദേഹം ആലോചിച്ചിരുന്നു.

    അതിനിടയിലാണ് 1977-ല്‍ പുറത്തുവന്ന ശംഖുപുഷ്പം എന്ന ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു വേഷം അദ്ദേഹത്തിന് ലഭിച്ചത്.

    ഈ ചിത്രത്തോടെ സുകുമാരന്‍ താരങ്ങളുടെ മുന്‍നിരയിലേക്ക് കടന്നുവന്നു. പിന്നീട് ഒരുപാടു കാലം മലയാളസിനിയില്‍ അദ്ദേഹം തിളങ്ങിനിന്നു. നിരവധി സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു.

    'ഇനിയില്ല.... വയ്യ....', 'ഒടുവിലായി ഒരു നോട്ടം നോക്കി'; സുകുമാരന്റെ അവസാന നിമിഷങ്ങളെ കുറിച്ച് മല്ലിക സുകുമാരൻ!'ഇനിയില്ല.... വയ്യ....', 'ഒടുവിലായി ഒരു നോട്ടം നോക്കി'; സുകുമാരന്റെ അവസാന നിമിഷങ്ങളെ കുറിച്ച് മല്ലിക സുകുമാരൻ!

    Recommended Video

    Poornima Indrajith About Mallika Sukumaran, സിനിമയിൽ ഒരംശമേ നിങ്ങൾ കണ്ടിട്ടുള്ളൂ | #Shorts
    സിനിമകള്‍

    ഉത്സവം, ഉത്തരായനം, ഭ്രഷ്ട്, സൂര്യകാന്തി, ബന്ധനം, ഗാന്ധര്‍വ്വം, കാത്തിരുന്ന നിമിഷം, കണ്ണുകള്‍, അങ്ങാടി, തീക്കടല്‍, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, അഹിംസ, കോളിളക്കം, കരിമ്പ്, ഇരകള്‍, ആവനാഴി, സര്‍വ്വകലാശാല, അധിപന്‍, ദശരഥം, ജാഗ്രത, മുദ്ര, കോട്ടയം കുഞ്ഞച്ചന്‍, സൈന്യം തുടങ്ങിയവയാണ് സുകുമാരന്‍ അഭിനയിച്ച ചില പ്രധാന സിനിമകള്‍.

    English summary
    Actress Mallika Sukumaran remembering her husband Late Sukumaran on his death anniversary
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X