»   » ബാലതാരമായി എത്തിയതാണെങ്കിലും ഇപ്പോള്‍ യുവതാരസുന്ദരിയാണ് മാനസ! നടിയുടെ ഗ്ലാമര്‍ ഫോട്ടോസ് കാണാം..!

ബാലതാരമായി എത്തിയതാണെങ്കിലും ഇപ്പോള്‍ യുവതാരസുന്ദരിയാണ് മാനസ! നടിയുടെ ഗ്ലാമര്‍ ഫോട്ടോസ് കാണാം..!

Written By:
Subscribe to Filmibeat Malayalam

ബാലതാരമായി സിനിമയിലെത്തിയ മാനസ രാധകൃഷ്ണന്‍ ആസിഫ് അലിയുടെ കാറ്റ് എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെടുന്ന വേഷത്തില്‍ അഭിനയിച്ചിരുന്നു. കണ്ണൂനീരിനും മധുരം എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് മാനസ സിനിമയിലേക്ക് എത്തിയത്. കാറ്റില്‍ ഉമ്മുക്കുല്‍സു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയമായ വേഷം ചെയ്ത മാനസ തട്ടത്തിന്‍ മറയത്തിലെ ആയിഷയെ പോലെയാണ് വിശേഷിപ്പിക്കപ്പെട്ടത്.

ഇപ്പോള്‍ മാനസ നായികയായി അഭിനയിക്കുകയാണ്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയ്ക്ക് ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍, ധര്‍മജന്‍ കൂട്ടുകെട്ടിലെത്തുന്ന സിനിമയിലൂടെയാണ് മാനസ നായികയായി അഭിനയിക്കുന്നത്. സിനിമ റിലീസിനൊരുങ്ങുകയാണ്. മാനസയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാം..

വികടകുമാരന്‍

കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയിലൂടെയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി കൂട്ടുകെട്ട് മലയാളികള്‍ സ്വീകരിച്ചത്. ഇരുവരും വീണ്ടുമൊന്നിക്കുന്ന സിനിമയാണ് വികടകുമാരന്‍. ബോബന്‍ സാമുല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ പൂര്‍ണമായും ഒരു എന്റര്‍ടെയിന്‍മെന്റാണ്. സലീം കുമാര്‍, ഇന്ദ്രന്‍സ്, ബൈജു മഹേഷ്, കലാഭവന്‍ ഹനീഫ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയില്‍ നായികയായി അഭിനയിക്കുന്നത് മാനസ രാധകൃഷ്ണനാണ്. റോമന്‍ശിന് ശേഷം അജോയ് ഘോഷ്, ബിജോയ് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന വികടകുമാരന്‍ ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനൊരുങ്ങുകയാണ്.

മാനസ രാധകൃഷ്ണന്‍

2008 ല്‍ റിലീസിനെത്തിയ കണ്ണൂനീരിനും മധുരം എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് മാനസ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ശേഷം നിരവധി സിനിമകളിലും അഭിനയിച്ചിരുന്നു. ആസിഫ് അലിയുടെ നായികയായി കാറ്റ് എന്ന സിനിമയിലൂടെയാണ് മാനസ രാധകൃഷ്ണന്‍ ശ്രദ്ധിക്കപ്പെട്ടത്. സിനിമയില്‍ ഉമ്മുക്കുല്‍സു എന്ന കഥാപാത്രത്തെയായിരുന്നു മാനസ അവതരിപ്പിച്ചിരുന്നത്. തട്ടത്തിന്‍ മറയത്തിലെ ആയിഷയെ പോലെ ഉമ്മുകുല്‍സുവും ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാള സിനിമയിലെ മറ്റൊരു മികച്ച നടിയാവാനുള്ള കഴിവുള്ള സുന്ദരിയാണ് മാനസ. പുതിയ സിനിമയിലൂടെ മാനസയ്ക്ക് അതിന് കഴിയുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

തമിഴിലും..

മലയാള സിനിമയില്‍ തിളങ്ങി വരുന്ന മാനസ അതിനുള്ളില്‍ തന്റെ കഴിവ് തമിഴ് സിനിമയിലും കാണിച്ചിരുന്നു. നായിക പ്രധാന്യമുള്ള വേഷമായിരുന്നു തമിഴിലും മാനസയ്ക്ക് കിട്ടിയത്. 2016 ല്‍ റിലീസിനെത്തിയ സന്ധി കുതിരൈ എന്ന സിനിമയില്‍ ഗഞ്ച കുറുപ്പിനൊപ്പം മാനസയായിരുന്നു നായികയായി അഭിനയിച്ചത്. അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ ബാലസലി എന്ന സിനിമയിലും മാനസ അഭിനയിച്ചിരുന്നു. ഇരുസിനിമകളും ബിഗ് ബജറ്റ് സിനിമകളൊന്നുമല്ലായിരുന്നെങ്കിലും തനിക്ക് കിട്ടുന്ന വേഷം അതിമനോഹരമായി ചെയ്യാന്‍ മാനസയ്ക്ക് കഴിയാറുണ്ടായിരുന്നു. ഇപ്പോള്‍ മലയാളത്തില്‍ നിന്നും നിരവധി അവസരങ്ങളാണ് മാനസയെ തേടി എത്തുന്നത്.

വിദ്യാര്‍ത്ഥിനി..

മലയാളത്തില്‍ ക്രോസ് റോഡ്, ടിയാന്‍, കാറ്റ്, ഇപ്പോള്‍ വികടകുമാരന്‍ എന്നിങ്ങനെ നല്ല സിനിമകളുടെ ഭാഗമാവാന്‍ മാനസക്ക് കഴിഞ്ഞിരുന്നു. എറണാകുളം സ്വദേശിനിയായ ഈ പത്തെമ്പതുകാരിയുടെ വിദ്യാഭ്യസം ദുബായിലും കേരളത്തിലുമായിട്ടായിരുന്നു. ഇപ്പോള്‍ മുത്തൂറ്റ് എന്‍ജീനിയറിങ് കോളേജില്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ് മാനസ. അഭിനയത്തിന് പുറമെ ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ഗിത്താര്‍ തുടങ്ങിയവയിലെല്ലാം താല്‍പര്യമുള്ള ആളാണ് മാനസ. നടിയുടെ അടുത്ത സിനിമ ഏതാണ് എന്നുള്ളതിനെ കുറിച്ച് കൂടുതല്‍ വാര്‍ത്തകളൊന്നും വന്നിട്ടില്ല.

ബാഹുബലിയിലെ ഐറ്റം ഡാന്‍സുകാരി കായംകുളം കൊച്ചുണ്ണിയിലും! നോറ കൂടി വന്നതോടെ കൊച്ചുണ്ണി ഞെട്ടിക്കും..!

വിപ്ലവ സൂര്യനായി മമ്മൂക്ക വരുമ്പോള്‍, പരോള്‍ കണ്ടിറങ്ങുന്നവരുടെ ഹൃദയം നുറുങ്ങുമെന്ന് തിരക്കഥാകൃത്ത്!

English summary
Actress Manasa Radhakrishnan's latest photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X