twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടി മഞ്ജിമ മോഹന്റെ രണ്ടാം ജന്മമാണിത്; അന്തര്‍മുഖയും നാണം കുണുങ്ങിയുമായ വ്യക്തിയാണ് താനെന്ന് നടി

    |

    ബാലതാരമായി മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നടി മഞ്ജിമ മോഹന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം നായികയായി തിരികെ എത്തി. ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി അഭിനയിച്ച മഞ്ജിമ ശ്രദ്ധേയായി. അഭിനയത്തിന്റെ പേരില്‍ ചില കളിയാക്കലുകള്‍ നടിയ്ക്ക് നേരിടേണ്ടി വന്നിരുന്നു. പിന്നീട് തമിഴില്‍ ഗൗതം മേനോന്റെ നായികയായി പ്രേക്ഷക പ്രീതി നേടിയെടുത്തു.

    വടക്കന്‍ സെല്‍ഫിയ്ക്ക് ശേഷം മിഖായേല്‍ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തിയ മഞ്ജിമ തന്റെ പുതിയ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. മലയാള സിനിമയോട് ഞാന്‍ ബൈ പറഞ്ഞിട്ടില്ലെന്നും നല്ല തിരക്കഥയും വേഷവും കിട്ടിയാല്‍ വരുമെന്നും കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മഞ്ജിമ വ്യക്തമാക്കുന്നു.

     തന്റെ സിനിമകളെ കുറിച്ച് മഞ്ജിമ

    തിരക്കഥയ്ക്ക് തന്നെയാണ് ആദ്യം പ്രധാന്യം കൊടുക്കുക. എന്റെ കഥാപാത്രത്തിന്റെ പ്രാതിനിധ്യം നോക്കും, നായകന്‍ ആരാണെന്ന് നോക്കി ഇതുവരെ സിനി ചെയ്തില്ല. നിവിന്‍ വിളിക്കുകയും നല്ല തിരക്കഥ തരികയും ചെയ്താല്‍ തീര്‍ച്ചയായും അഭിനയിക്കും. ഒരു വടക്കന്‍ സെല്‍ഫിയും മിഖായേലിലും നിവിനൊപ്പം അഭിനയിച്ചു. നിവിന്റെ സിനിമയില്‍ അതിഥി വേഷമാണെങ്കില്‍ പോലും ചെയ്യും. അത് ഞങ്ങള്‍ തമ്മിലുള്ള സൗഹൃദമാണ്. നാഗചൈതന്യയുടെ നായികയാണ് തെലുങ്കില്‍ ആദ്യം അഭിനയിക്കുന്നത്.

     തന്റെ സിനിമകളെ കുറിച്ച് മഞ്ജിമ

    ഉദയനിധി സ്റ്റാലിനും വിക്രം പ്രഭുവിനുമൊപ്പം ഒരേ സമയത്താണ് തെലുങ്കില്‍ ആദ്യം അഭിനയിക്കുന്നത്. ഉദയനിധി സ്റ്റാലിനും വിക്രം പ്രഭുവും സിനിമ കുടുംബത്തില്‍ നിന്ന് വന്നവരാണ്. ലാളിത്യം നിറഞ്ഞ പെരുമാറ്റമാണ് അവരുടേത്. ഗൗതം മേനോന്റെ നായികയായത് എങ്ങനെയാണെന്ന് അറിയില്ല. ഞാന്‍ ഒരുപാട് പ്രാവിശ്യം ഗൗതം സാറിനോട് ചോദിച്ചിട്ടുണ്ട്. ഒരു ചിരിയായിരുന്നു അപ്പോള്‍ മറുപടി. അച്ചം എന്‍പത് മടമയടാ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ ഗൗതം സാര്‍ 'ഒരു വടക്കന്‍ സെല്‍ഫി' കണ്ടിരുന്നില്ല. ഓഡിഷന്‍ കഴിഞ്ഞു കാസ്റ്റ് ചെയ്ത ശേഷമാണ് സാര്‍ സിനിമ കാണുന്നത്. അതിന് കാരണം ഞാന്‍ തന്നെയാണ്.

     തന്റെ സിനിമകളെ കുറിച്ച് മഞ്ജിമ

    ഒരുപാട് ആളുകള്‍ ട്രോള്‍ ചെയ്യുന്നുവെന്നും എനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്നും പറയുന്നു. അച്ചം എന്‍പത് മടമയട യില്‍ ഞാന്‍ അഭിനയിക്കണോ എന്ന് ഒരു പത്ത് പ്രാവിശ്യമെങ്കിലും സാറിനോട് ചോദിച്ചിട്ടുണ്ടാവും. അപ്പോഴാണ് സാര്‍ ഒരു വടക്കന്‍ സെല്‍ഫിയില്‍ എന്നെ കാണുന്നത്. സിനിമ ഇഷ്ടപ്പെടുകയും എന്റെ പോരായ്മ പറഞ്ഞ് തരികയും ചെയ്തു. അച്ചം എന്‍പത് മടമയട കഴിഞ്ഞ് സാറിന്റെ തെലുങ്ക് ചിത്രം 'സാഹസം സ്വാസ സഗിപ്പൂ' ഗൗതം സാര്‍ എന്റെ മാര്‍ഗദര്‍ശിയാണ്. സിനിമ ജീവിതത്തിലും വ്യക്തി ജീവിതത്തിലും അഭിനയത്തിന്റെ പാഠം പഠിപ്പിച്ച ഗുരു.

    Recommended Video

    സാന്ദ്രയുടെ കുസൃതി കുഞ്ഞുങ്ങളെ കണ്ടോ | FilmiBeat Malayalam
     തന്റെ സിനിമകളെ കുറിച്ച് മഞ്ജിമ

    അച്ഛനൊപ്പം സിനിമയില്‍ അഭിനയിച്ചാല്‍ അത് ഞങ്ങള്‍ തമ്മില്‍ വഴക്കിലേ തീരു. അഭിപ്രായ വ്യത്യാസങ്ങളുടെ കൂമ്പാരം ഉണ്ടാകുമെന്ന് ഉറപ്പ്. അച്ഛന്റെ സിനിമയില്‍ അഭിനയിക്കില്ലെന്ന് ഞാന്‍ അച്ഛനോട് തമാശ പറയാറുണ്ട്. സാധാരണ അച്ഛന്മാരോടാണ് പെണ്‍കുട്ടികള്‍ അവരുടെ അഭിപ്രായം തുറന്ന് പറയുക. അച്ഛനാണ് സംവിധായകനെങ്കില്‍ കൂടുതല്‍ അഭിപ്രായം എനിക്കുണ്ടാവും.

    English summary
    Actress Manjima Mohan About Her Comeback To Mollywood
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X