twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലളിതാമ്മയുടെ മരണവേളയിലെ ചില സംഭവങ്ങള്‍ വിഷമിപ്പിച്ചു,പോയവര്‍ക്കു പോലും സമാധാനം കൊടുക്കില്ല...

    |

    നടി കെപിഎസി ലളിതയുടെ വിയോഗം ഇനിയും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ സിനിമാ ലോകത്തിന് കഴിഞ്ഞിട്ടില്ല. ഇന്നും ഉളള് നീറുന്ന വേദനയോടെയാണ് പ്രിയപ്പെട്ട ലളിതാമ്മയെ കുറിച്ച് ഓര്‍ക്കുന്നത്. എല്ലാവരുമായി വളരെ അടുത്ത ബന്ധമായിരുന്നു നടിയ്ക്ക്. അതിനാലാണ് ആ വിയോഗം ഇത്രയേറെ വേദനസൃഷ്ടിച്ചത്.ജീവിതത്തിന്റെ അവസാനാളുകളിലും ക്യാമറയ്ക്ക് മുന്നില്‍ നിറഞ്ഞ് നിന്ന മുഖമായിരുന്നു ലളിതയുടേത്. അത് അധികം അഭിനേതാക്കള്‍ക്ക് ലഭിക്കുന്ന ഭാഗ്യമല്ല. കെപിഎസി ലളിതയുടെ വിയോഗത്തിന് തൊട്ട് പിന്നാലെയായിരുന്നു മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വം റിലീസ് ചെയ്തത്. നടിക്കൊപ്പം
    ചിത്രത്തില്‍ നെടുമുടി വേണുവും ഉണ്ടായിരുന്ന. കണ്ണീർ നനവോടെയായിരുന്നു പ്രേക്ഷകര്‍ ആ രംഗങ്ങള്‍ കണ്ടത്. നവ്യ നായരുടെ ഒരുത്തിയിലും ശ്രദ്ധേയമായ വേഷത്തില്‍ ലളിതയുണ്ടായിരുന്നു.

    അന്ന് ടാറ്റു കാണിക്കാന്‍ വേണ്ടി ഫോട്ടോഷൂട്ട് നടത്തി, ഇന്ന് ചെയ്യരുതെന്ന് സാമന്ത, കാരണം തേടി ആരാധകര്‍അന്ന് ടാറ്റു കാണിക്കാന്‍ വേണ്ടി ഫോട്ടോഷൂട്ട് നടത്തി, ഇന്ന് ചെയ്യരുതെന്ന് സാമന്ത, കാരണം തേടി ആരാധകര്‍

    കെപിഎസി ലളിതയുമായി ആത്മബന്ധമുള്ള നടിയാണ് മഞ്ജു പിള്ള. ഇവര്‍ തമ്മില്‍ അമ്മ- മകള്‍ ബന്ധമായിരുന്നു. മിക്ക അഭിമുഖങ്ങളിലും അവർ തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് മനസ് തുറക്കാറുണ്ട്. ലളിതയുടെ പ്രതികരണങ്ങളിലും അത് നിഴലിച്ചിരുന്നു. അവസാന കാലങ്ങളിലെ അഭിമുഖങ്ങളിലെല്ലാം മഞ്ജുവിനെ കുറിച്ച് വാചാലയായിരുന്നു.

    ഇപ്പോഴിത കെപിഎസി ലളിതയെ കുറിച്ചുളള ഓര്‍മ പങ്കുവെയ്ക്കുകയാണ് നടി. ലളിതാമ്മയുടെ അവസാന സമയമായിരുന്നു ഏറെ വേദനിപ്പിച്ചത്. ജീവനറ്റ ശരീരത്തോടുള്ള ചിലരുടെ പ്രതികരണമാണ് മഞ്ജുവിനെ വേദനപ്പിച്ചത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇത് തുറന്ന് പറഞ്ഞത്.

    ധന്യയും സുചിത്രയും സെയ്ഫ് ഗെയിം കളിക്കുന്നു, ഡോക്ടറിന് മുട്ട കൊടുത്തതതോടെ എല്ലാം പൊളിഞ്ഞുധന്യയും സുചിത്രയും സെയ്ഫ് ഗെയിം കളിക്കുന്നു, ഡോക്ടറിന് മുട്ട കൊടുത്തതതോടെ എല്ലാം പൊളിഞ്ഞു

    മഞ്ജു പിള്ള

    അമ്മ മരിച്ചു കിടന്നപ്പോള്‍ ചിലർ കാണിച്ച മനുഷ്യത്വമില്ലായ്മകള്‍ സങ്കടത്തെക്കാള്‍ ഏറെ ദേഷ്യമാണ് തോന്നിപ്പിച്ചുവെന്നാണ് മഞ്ജു പറഞ്ഞത്. പോയവർക്ക് പോലും സാമാധാനം കൊടുക്കില്ല. അവസാനമായി ഒരു നോക്ക് കാണുന്നതിന് പകരം മെബൈലില്‍
    പകര്‍ത്താനുള്ള വെഗ്രതയാണ് നടിയെ ചൊടിപ്പിച്ചത്.

    നടിയുടെ വാക്കുകള്‍ ഇങ്ങനെ..

    നടിയുടെ വാക്കുകള്‍ ഇങ്ങനെ...' സങ്കടത്തെക്കാളേറെ രോഷം തോന്നിയത് സോഷ്യല്‍ മീഡിയയിലെ കണ്ട ചില കമന്റുകളാണ്. അമ്മ മരിച്ചു കിടക്കുമ്പോള്‍ ചില മനുഷ്യത്വമില്ലായ്മകള്‍ നടന്നിരുന്നു. സോഷ്യല്‍മീഡിയ വന്നതോടെ സ്വാകാര്യത നഷ്ടമായി. മരിച്ചു കിടക്കുന്നവര്‍ക്ക് പോലും സമാധാനം കൊടുക്കില്ല. കയ്യില്‍ മൊബൈലുമായിട്ടാണ് എത്തുന്നത്. കണ്ടാല്‍ തൊഴുത് നില്‍ക്കുകയാണെന്ന് തോന്നും. പക്ഷേ വിഡിയോയും ഫോട്ടോയും എടുക്കുകയാണ്. മരിച്ചു കിടക്കുന്ന മുഖം ഫോട്ടോ എടുത്തിട്ട് അത് ഗ്രൂപ്പുകളില്‍ പോസ്റ്റു ചെയ്യുമ്പോള്‍ എന്ത് ആനന്ദമാണ് കിട്ടുക'; മഞ്ജു ചോദിക്കുന്നു.

    മനുഷ്യത്വമില്ലായ്മ

    'പൊതുദര്‍ശന സമയത്തും താന്‍ നോക്കി നില്‍ക്കുമ്പോള്‍ ഇതുപോലെയൊരു സംഭവം നടന്നിരുന്നതായും മഞ്ജു പറയുന്നു. ഒരുത്തന്‍ രണ്ടു കസേരയിട്ട് അതിന്റെ മുകളില്‍ കയറി നിന്ന് മൊബൈലില്‍ പടമെടുക്കുകയാണ്. എന്തൊരു മാനസികാവസ്ഥയാണിത്. അമ്മയുടെ അവസാന കാലത്തെ ഫോട്ടോ പ്രചരിപ്പിച്ച് രസം കണ്ടെത്തിയ മനുഷ്യത്വമില്ലാത്തവരും ഒരുപാടുണ്ടെന്നും മഞ്ജു അഭിമുഖത്തിലൂടെ പറയുന്നു്. മനുഷ്യവികാരത്തിന് എന്തു വിലയാണുള്ളത്. അതുപോലെ തന്നെ അമ്മ ആശുപത്രിയില്‍ കിടന്നപ്പോഴും സോഷ്യല്‍ മീഡിയ സമാധാനം കൊടുത്തില്ല. കാര്യമറിയാതെ ഒരുപാടു പേര്‍ ബഹളമുണ്ടാക്കി. കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് സിനിമാക്കാര്‍ സഹായിക്കുന്നില്ലെന്നായിരുന്നു പരാതി' എന്നും അന്ന് നടന്ന വിവാദജങ്ങളെ കുറിച്ച് മഞ്ജു പറഞ്ഞു.

    Recommended Video

    മലയാളികൾക്ക് ആരായിരുന്നു KPAC ലളിത? | KPAC Lalitha Biography | Filmibeat Malayalam
      വിമര്‍ശനങ്ങള്‍

    'സിനിമാക്കാര്‍ കണ്ണില്‍ ചോരയില്ലാത്തവരല്ല. പൈസ യുടെ ബുദ്ധിമുട്ടായിരുന്നെങ്കില്‍ വീടിന്റെ ആധാരം വച്ചിട്ടാണെങ്കിലും ഞാന്‍ അതിനുള്ള പണം കണ്ടെത്തിയേനെ. പക്ഷേ, സത്യം അതൊന്നും ആയിരുന്നില്ല. ശസ്ത്രക്രിയ ചെയ്യാനാവുന്ന ആരോഗ്യസ്ഥിതിയായിരുന്നില്ല അന്ന് അമ്മയുടേത്. അന്ന് കേട്ടെരു മറ്റൊരു പരാതി മകന്‍ സിദ്ധാര്‍ത്ഥ് ആരേയും അടുപ്പിക്കുന്നില്ല എന്നായിരുന്നു. കെപിഎസി ലളിത എന്ന നടിയുടെ മുഖം നമ്മുടെ മനസ്സിലുണ്ട്. നമുക്കാര്‍ക്കും തിരിച്ചറിയാത്ത ഒരു മുഖവുമായി കിടന്ന അമ്മയെ മറ്റുള്ളവരെ കാണിക്കാന്‍ സിദ്ധുവിന് ഇഷ്ടമല്ലായിരുന്നു. അങ്ങനെ ഒരു സഹതാപം അവന്‍ ഇഷ്ടപ്പെട്ടില്ല, ഞാനാണെങ്കിലും ചിലപ്പോള്‍ അങ്ങനെയേ ചെയ്യൂ'... മഞ്ജു വ്യക്തമാക്കി.

    English summary
    Actress Manju Pillai Opens Up About KPAC Lalitha Funeral Time Inhumane Incident
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X