For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതാണ് എന്റെ യഥാര്‍ഥ ഭര്‍ത്താവ്! സായികുമാറിനെ ഭര്‍ത്താവാക്കിയ ട്രോളുകള്‍ക്ക് മറുപടി പറഞ്ഞ് നടി മന്യ

  |

  ദശമൂലം ദാമു എന്ന സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം മലയാളികള്‍ക്കിടയില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നതാണ്. സുരാജിന്റെ എക്‌സ്പ്രഷനും ഡയലോഗുകളുമെല്ലാം നിരന്തരം വൈറലാവാറുണ്ട്. വില്ലനായി എത്തിയെങ്കിലും പ്രേക്ഷകരെ ചിരിപ്പിച്ച ഹാസ്യ വേഷമായി ദശമൂലം ദാമു മാറിയിരുന്നു. എന്നാല്‍ ദാമുവിനെ കടത്തിവെട്ടുന്നൊരു കഥാപാത്രമാണ് രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയെ കീഴടക്കിയിരിക്കുന്നത്.

  ഒരുപാട് സിനിമകളില്‍ വില്ലന്‍ വേഷത്തിലെത്തിയിട്ടുള്ള നടന്‍ സായികുമാറിന്റെ വേറിട്ട കഥാപാത്രമായിരുന്നു കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തിലേത്. വാസു എന്ന ചട്ടമ്പിയായിട്ടെത്തിയ സായികുമാര്‍ ഒരു ക്രൂരന്റ ഭാവത്തില്‍ ഞെട്ടിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം വാസുവിനെതിരെ ട്രോളുകള്‍ നിറയുകയാണ്. ഒപ്പം നടി മന്യയ്ക്കും ട്രോള്‍ പൂരമാണെന്നുള്ളതാണ് രസകരമായ കാര്യം.

  ലോക്ഡൗണ്‍ കാലം പഴയ സിനിമകളെ കുറിച്ചുള്ള രസകരമായ എഴുത്തുകളാണ് പുറത്ത് വന്നിരുന്നത്. ചില സിനിമകളെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും പ്രേക്ഷകര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കണ്ടുപിടുത്തമാണ് ചില ട്രോളന്മാര്‍ നടത്തുക. അങ്ങനെയാണ് കുഞ്ഞിക്കൂനനിലെ വാസുവു ശ്രദ്ധിക്കപ്പെടുന്നത്. ബെന്നി പി നായരമ്പലം രചന നിര്‍വഹിച്ച് ശശി ശങ്കര്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു കുഞ്ഞിക്കൂനന്‍. 2002 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ദിലീപ് ഇരട്ട വേഷത്തില്‍ അഭിനയിച്ചു എന്ന പ്രത്യേകതയുമുണ്ട്.

  കുഞ്ഞന്‍ എന്ന കൂനനായും പ്രസാദ് എന്ന കോളേജ് സ്റ്റുഡന്റിന്റെയും വേഷത്തിലായിരുന്നു ദിലീപ് എത്തിയത്. കുഞ്ഞന് നവ്യ നായര്‍ നായികയാവുമ്പോള്‍ മന്യ ആയിരുന്നു മറ്റൊരു നടി. പ്രിയ ലക്ഷ്മി എന്ന മന്യയുടെ കഥാപാത്രം ഒരു പോലീസുകാരന്റെ മകളാണ്. പ്രസാദുമായി പ്രണയത്തിലായ ലക്ഷ്മി വീട്ടില്‍ നിന്നും ഒളിച്ചോടുകയാണ്. എന്നാല്‍ വാസു എന്ന വില്ലന്റെ മുന്നില്‍ പെട്ട് പോവുന്ന ലക്ഷ്മിയെ അവിടെ വച്ച് വാസു കൊല്ലുന്നു. സായി കുമാര്‍ അവതരിപ്പിച്ച വാസു എന്ന കഥാപാത്രത്തെ പോലീസിന് പിടിച്ച് കൊടുക്കുന്നത് കുഞ്ഞനാണ്.

  സിനിമയിലെ കഥയും കഥാപാത്രങ്ങളും ഇങ്ങനെ ആണെങ്കിലും വാസുവിന് പുതിയൊരു രൂപം കൊടുത്തിരിക്കുകയാണ് ഇപ്പോള്‍. ദശമൂലം ദാമു, രമണന്‍ തുടങ്ങി ട്രോളന്മാരുടെ ഇഷ്ട കഥാപാത്രങ്ങളെ എല്ലാം കടത്തി വെട്ടുന്ന പ്രകടനമാണ് വാസുവിന്റേതെന്നാണ് കണ്ടുപിടുത്തം. അത് സൂചിപ്പിക്കുന്ന ട്രോളുകളും വന്ന് കൊണ്ടിരിക്കുകയാണ്. സിനിമയില്‍ ലക്ഷ്മിയെ പിഡീപ്പിക്കാന്‍ ശ്രമിക്കുന്ന വാസു ആണെങ്കില്‍ ട്രോളുകളില്‍ നേരെ മറിച്ചാണ്. ഇപ്പോള്‍ ലക്ഷ്മിയും വാസുവും തമ്മിലുള്ള കല്യാണമാണ് ട്രെന്‍ഡായി മാറിയിരിക്കുന്നത്.

  നടി മന്യയുടെ യഥാര്‍ഥ കല്യാണ ഫോട്ടോ എഡിറ്റ് ചെയ്ത് അവിടെ വാസുവിനെ ആക്കിയിരിക്കുകയാണ്. വെറുത്ത് വെറുത്ത് ഒടുവില്‍ വാസു അണ്ണനോട് പെരുത്ത് ഇഷ്ടമായി എന്നാണ് വിവാഹഫോട്ടോയ്ക്ക് കൊടുത്തിരിക്കുന്നത്. ഒപ്പം മക്കള്‍ക്കൊപ്പം ഇരിക്കുന്ന വാസുവിന്റെയും ല്ക്ഷ്മിയുടെയും കുടുംബ ഫോട്ടോയും ട്രോളാക്കി മാറ്റിയിരിക്കുകയാണ്. സായികുമാറിന്റെ നോട്ടമായിരുന്നു ഈ ചിത്രങ്ങളുടെ എല്ലാം പ്രത്യേകത. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിറന്ന കഥാപാത്രത്തെ ഇന്നും ആഘോഷമാക്കിയതില്‍ സന്തോഷം അറിയിച്ച് മന്യയും രംഗത്ത് വന്നിരുന്നു.

  തന്റെ പേരില്‍ പ്രചരിക്കുന്ന ട്രോളുകള്‍ മന്യ തന്നെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്. എല്ലാം തമാശയായിട്ടെടുത്ത നടി മറ്റൊരു വ്യക്തത കൂടി വരുത്തിയിരുന്നു. ഭര്‍ത്താവ് വികാസിനൊപ്പമുള്ള ഒരു ചിത്രമായിരുന്നു മന്യ ഏറ്റവും പുതിയതായി പങ്കുവെച്ചത്. ഒപ്പം 'ഇത് വികാസ്, എന്റെ യഥാര്‍ഥ ഭര്‍ത്താവ്. വാസു അണ്ണനെ സൂക്ഷിക്കുക. ആ ജോഡി ഇപ്പോള്‍ ട്രെന്‍ഡ് ആവുന്നു' എന്ന ക്യാപ്ഷനും നല്‍കിയിരുന്നു. തന്നെ ട്രോളിയവര്‍ക്ക് അതിലും മികച്ചൊരു ട്രോളാണ് മന്യ കൊടുത്തിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

  Mammootty's Kalabhairavan Video trolled Virally | FIlmiBeat Malayalam

  2008 ല്‍ സത്യ പട്ടേല്‍ എന്ന ആളെ മന്യ വിവാഹം കഴിച്ചെങ്കിലും കുറച്ച് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് 2013 ലാണ് വികാസ് ബാജ്പേയിയുമായി മന്യ വിവാഹിതായാവുന്നത്. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. വിവാഹത്തോടെ കുടുംബ ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു നടി. നിലവില്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം അമേരിക്കയില്‍ സ്ഥിരതമാസമാണ് നടി.

  Read more about: actress മന്യ നടി
  English summary
  Actress Manya Naidu Response About Kunjikoonan Movie Trolls
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X