For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഭർത്താവുമായി പിരിഞ്ഞോയെന്ന് ചോദിച്ച് ആരും വരണ്ട'; പാപ്പരാസികൾക്കുള്ള മറുപടിയായി നടി മന്യയുടെ കുടുംബചിത്രം!

  |

  കുറുമ്പും കുസൃതിയും ചുറുചുറുക്കും ഹൃദയം കവരുന്ന സൗന്ദര്യവുമായി സിനിമ പ്രേമികളുടെ മനസിലേക്ക് ഓടിക്കയറിയ നടിയാണ് മന്യ. വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് മന്യ അഭിനയിച്ചതെങ്കിലും ആ കുറച്ച് സിനിമകൾകൊണ്ട് തന്നെ മന്യയ്ക്ക് ആരാധകരെ നേടിയെടുക്കാനും സിനിമാ പ്രേമികൾക്ക് ഇഷ്പ്പെട്ട നടിയായി മാറാനും കഴിഞ്ഞിട്ടുണ്ട്.

  മലയാളം, തെലുങ്ക് സിനിമകൾക്കൊപ്പം കുറച്ച് കന്നട സിനിമകളിലും അഭിനയിച്ചിട്ടുണ്ട് മന്യ.

  Also Read: അനക്കം അറിഞ്ഞ് തുടങ്ങി; കഠിനമായ ദിവസമാണെങ്കിലും ആ കിക്ക് മതി എല്ലാം മറക്കാനെന്ന് ബഷീറിന്റെ ഭാര്യ മഷൂറ

  തെലുങ്ക് സിനിമയിൽ അഭിനയ ജീവിതം ആരംഭിച്ച മന്യ 2000ൽ ലോഹിതദാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ജോക്കറിൽ ദിലീപിന്റെ നായികയായിട്ടാണ് മലയാളത്തിലേക്ക് എത്തിയത്.

  ചിത്രത്തിന്റെ വിജയം മന്യയെ മാതൃഭാഷയായ തെലുങ്കിന് പുറത്ത് കൂടുതൽ മലയാളം സിനിമകളുടെ ഒരു പരമ്പരയിലേക്ക് നയിച്ചു. ആന്ധ്രാപ്രദേശിലെ നായിഡു കുടുംബത്തിൽ ഇംഗ്ലണ്ടിൽ ഡോക്ടറായിരുന്ന പ്രഹ്ലാദന്റെയും പദ്മിനിയുടെയും മകളായിട്ടാണ് മന്യ ജനിച്ചത്.

  Also Read: 'അവൾക്ക് താങ്ങാകേണ്ട സമയത്ത് ദേഷ്യപ്പെടുകയാണ് ചെയ്തത്, ​ഗർഭിണിയായിരുന്നിട്ടും സഹിച്ചു'; ഭാര്യയെ കുറിച്ച് സിജു

  ഇംഗ്ലണ്ടിൽ വളർന്ന താരം ഒമ്പതാം വയസിൽ ദക്ഷിണേന്ത്യയിലേക്ക് ചേക്കേറി. ഒരു സഹോദരിയുണ്ട് മന്യയ്ക്ക്. നായികയാകും മുമ്പ് മോഡലിങിലായിരുന്നു മന്യ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പതിനാലാം വയസ് മുതൽ മോഡലിങും ചെറിയ രീതിയിൽ അഭിനയവും മന്യ ചെയ്യുന്നുണ്ട്.

  ദക്ഷിണേന്ത്യൻ ഭാഷകളിലായി 40ൽ അധികം സിനിമകളിൽ അഭിനയിച്ചു. ഗണിതത്തിലും സ്റ്റാറ്റിസ്റ്റിക്സിലും ഇരട്ട ബിരുദം നേടിയിട്ടുണ്ട്. വിവാഹത്തോടെ അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തെങ്കിലും സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് നടി മന്യ നായിഡു.

  Also Read: അയൽക്കാരായി തുടങ്ങിയ സൗഹൃദം, ഇടയ്ക്കിടെ വീട്ടിലേക്ക് ക്ഷണിച്ചു; പ്രണയം തുടങ്ങിയതിനെക്കുറിച്ച് നിക്കി ​ഗൽറാണി

  ഏക മകൾ ഓംഷികയുമൊത്തുള്ള നിരവധി റീൽസും ചിത്രങ്ങളുമാണ് താരം പങ്കുവയ്ക്കാറുള്ളത്. ഓംഷികക്കൊപ്പം ഡാൻസ് കളിച്ചും ഒരേ പോലുള്ള വസ്ത്രങ്ങൾ അണിഞ്ഞും ജീവിതം ആഘോഷമാക്കുന്നതിന്റെ പോസ്റ്റുകളാണ് മന്യയുടെ സോഷ്യൽ മീഡിയ പേജിൽ പലപ്പോഴായി നിറയാറുള്ളത്.

  വിവാഹത്തോടെ കുടുംബ ജീവിതവുമായി മുന്നോട്ട് പോയ നടി പിന്നീട് പൂർണമായും സിനിമ ഉപേക്ഷിക്കുകയായിരുന്നു. അമേരിക്കയിൽ സ്ഥിര താമസമാക്കിയ നടി കുടുംബിനിയുടേയും അമ്മയുടെയും റോളുകൾ ഭംഗിയായി നിർവഹിക്കുന്നതിനോടൊപ്പം മുടങ്ങിപ്പോയ തന്റെ വിദ്യാഭ്യാസം തുടർന്നു.

  ശേഷം മികച്ച മാർക്കോടെ സ്റ്റാറ്റിസ്സ്റ്റിക്സിൽ വിജയം കൈവരിക്കാനും നടിക്ക് സാധിച്ചു. മകളോടൊപ്പമുള്ള മന്യയുടെ ചിത്രങ്ങൾ ആരാധകരുടെ ഇടയിൽ തരംഗമാണ്. 2008ൽ സത്യ പട്ടേൽ എന്ന ആളുമായുള്ള വിവാഹ ശേഷം കുറച്ച് വർഷത്തെ ദാമ്പത്യത്തിനൊടുവിൽ ഇരുവരും വേർപിരിഞ്ഞു.

  പിന്നീട് 2013ൽ വികാസ് ബാജ്പേയി എന്നയാളുമായി മന്യ വീണ്ടും വിവാഹിതായായി. ഈ ബന്ധത്തിൽ 201ലാണ് ഓംഷിക പിറന്നത്.

  നടിമാരുടെ സ്വകാര്യ ജീവിതം ചർച്ച ചെയ്യപ്പെടുമ്പോലെ മന്യയുടേതും ചർച്ചയായിരുന്നു അടുത്തിടെ അതിന് കാരണം മന്യയ്ക്കൊപ്പം ഭർത്താവിനെ കാണാൻ സാധിക്കുന്നില്ലെന്നതായിരുന്നു.

  അടുത്തിടെ താരം പങ്കിട്ട ചിത്രങ്ങളിൽ ഭർത്താവിനെ കാണാഞ്ഞതാണ് രണ്ടാം വിവാഹം പിരിഞ്ഞോ എന്നറിയാൻ പാപ്പരാസികളുടെ ആകാംക്ഷ കൂട്ടിയത്. എന്നാൽ അത്തരക്കാർക്കുള്ള ചുട്ട മറുപടിയാണ് താരത്തിന്റെ പുതിയ കുടുംബ ചിത്രം. ബർത്ത് ഡേ ഡിന്നർ എന്ന ക്യാപ്ഷ്യനോടെയാണ് താരം കുടുംബത്തിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചത്. ചിത്രത്തിൽ ഭർത്താവിനേയും കാണാം.

  പിന്നാലെ ദീപാവലി സ്പെഷ്യൽ കുടുംബ ചിത്രവും മന്യ പങ്കുവെച്ചിട്ടുണ്ട്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് കുടുംബ സമേതമാണ് മന്യ തന്റെ ആരാധകർക്ക് ദീപാവലി ആശംസിച്ചത്. പ്രചോദനാപരമായ കാര്യങ്ങളാണ് മന്യ പങ്കിടുന്ന പോസ്റ്റുകളിൽ അധികവും.

  തന്റെ വിജയമന്ത്രം എന്ന് പറയുന്നത് ഒരിക്കലും പിന്മാറരുത് എന്നതാണെന്ന് ഒരിക്കൽ മന്യ പറഞ്ഞിട്ടുണ്ട്. തന്റെ മകൾക്ക് താൻ ഇത് പറഞ്ഞ് നൽകാറുണ്ടെന്നും മന്യ പറഞ്ഞിരുന്നു. നടി സംയുക്ത വർമ അടക്കമുള്ള സിനിമാ സുഹൃത്തുക്കൾക്ക് ന്യൂയോർക്കിൽ നിന്നും ഇടയ്ക്കിടെ സമ്മാനങ്ങളും മന്യ അയച്ചുകൊടുക്കാറുണ്ട്.

  Read more about: manya
  English summary
  Actress Manya Reacted To Divorce Related Gossips, Latest Social Media Post Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X