For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സംയുക്ത വര്‍മ്മയെക്കുറിച്ച് മന്യയുടെ തുറന്നുപറച്ചില്‍, സുഹൃത്തുക്കളായത് ആ സംഭവത്തിന് ശേഷമെന്ന് താരം

  |

  അന്യഭാഷയില്‍ നിന്നുമെത്തി താരമായി മാറിയവരേറെയാണ്. അവരിലൊരാളാണ് മന്യയും. ജോക്കറിലൂടെ തുടങ്ങി പിന്നീട് മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയായിരുന്നു താരം. സിനിമയില്‍ നിന്നും ഇടവേളയെടുത്ത് പഠിച്ച് ജോലിയുമായി മുന്നേറുകയാണ് താരം ഇപ്പോള്‍. വിവാഹത്തോടെയായിരുന്നു താരം അമേരിക്കയിലേക്ക് ചേക്കേറിയത്. സിനിമയില്‍ നിന്നും വിട്ട് നിന്നതിനെക്കുറിച്ചും ഇപ്പോഴത്തെ വിശേഷങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞെത്തിയിരിക്കുകയാണ് മന്യ ഇപ്പോള്‍. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

  അഭിനയം മാത്രമല്ല പഠിത്തത്തിലും ശ്രദ്ധിക്കണമെന്ന് മുന്നേ കരുതിയിരുന്നു. ജീവിതത്തിലെ തന്നെ വലിയൊരു വാശിയും ആഗ്രഹവുമായിരുന്നു പഠിക്കണമെന്നുള്ളത്. നായികമാര്‍ക്ക് വിദ്യാഭ്യാസം കുറവായിരുക്കുമെന്ന ധാരണയണ് ചിലര്‍ക്ക്. മുന്‍പൊരിക്കല്‍ നിര്‍മ്മാതാവിന്റെ മകനില്‍ നിന്നും ഇത്തരത്തിലുള്ള കാര്യം കേള്‍ക്കേണ്ടി വന്നിരുന്നുവെന്നും മന്യ പറയുന്നു. മന്യയുടെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  നായികമാരുടെ വിദ്യാഭ്യാസം

  നായികമാരുടെ വിദ്യാഭ്യാസം

  നായികമാരുടെ വിദ്യാഭ്യാസത്തെക്കുറിച്ചും അവര്‍ അത്ര സ്മാര്‍ട്ടാകില്ലെന്നുമുള്ള ധാരണയായിരുന്നു ഒരുകാലത്തുണ്ടായിരുന്നത്. നേരില്‍ ഒരനുഭവം കൂടിയുണ്ടായപ്പോള്‍ അന്നേ വാശിയായിരുന്നു പഠിക്കണമെന്നുള്ളത്. നമ്മളെ ഇടിച്ച് താഴ്ത്താന്‍ ആരെയും അനുവദിക്കരുത് എന്ന് അന്നേ തീരുമാനിച്ചിരുന്നു. അച്ഛന്‍ നേരത്തെ മരിച്ചതിനാല്‍ കുടുംബം നോക്കേണ്ട ബാധ്യതയുണ്ടായിരുന്നു. കൊളംബിയ യൂനിവേഴസ്റ്റിയില്‍ നിന്നാണ് മാത്ത്‌സില്‍ ബിരുദമെടുത്തത്. ഇതിന് ശേഷമായാണ് ബാങ്കില്‍ ജോലി ചെയ്തത്. ഓഡിറ്ററായി ജോലി ചെയ്തുവരികയാണ് ഇപ്പോള്‍.

  ജോക്കറിലെ തുടക്കം

  ജോക്കറിലെ തുടക്കം

  എന്റെ കരിയറിലെ വലിയ വിലപിടിപ്പുള്ള ഒന്നാണ് ജോക്കര്‍ എന്ന ചിത്രം. ഒരു തുടക്കക്കാരിയെ സംബന്ധിച്ച് അങ്ങനെയൊരു സിനിമ സ്വപ്നം കാണാന്‍ പോലും സാധിക്കുന്നതല്ലായിരുന്നു. വലിയൊരു താരനിര. അതും പ്രഗത്ഭരായ, പ്രതിഭാധനരായ സീനിയര്‍ താരങ്ങള്‍. ലോഹി സാറിനെ പോലെ വലിയ സംവിധായകന്‍, ഞാന്‍ കേരളത്തിലെത്തുന്നതും ജോക്കറില്‍ അഭിനയിക്കുന്നതിനായിട്ടാണെന്നും മന്യ പറയുന്നു.

  കുടുംബം പോലെ

  കുടുംബം പോലെ

  മലയാളം തീരെ വശമുണ്ടായിരുന്നില്ല ആ സമയത്ത്. മലയാള സിനിമയെക്കുറിച്ചും വലിയ ധാരണയില്ല. അത് സത്യത്തില്‍ ഒരു പ്ലസ് പോയിന്റ് കൂടിയായിരുന്നുട്ടോ. ഒന്നുമറിയാത്തത് കൊണ്ട് ടെന്‍ഷനും കുറവായിരുന്നു. രണ്ട് മാസത്തോളം സെറ്റില്‍ തന്നെയായിരുന്നു. ആദ്യമായി വീട് വിട്ടുനില്‍ക്കുകയാണ്. പക്ഷേ ആ സെറ്റ് ശരിക്കും ഒരു കുടംബം പോലെയായിരുന്നു. ദിലീപേട്ടന്‍, ബഹദൂര്‍ സര്‍, മാമുക്കോയ, രാജു ചേട്ടന്‍, നിഷാന്ത് അങ്ങനെ എല്ലാവരുമായും നല്ല അടുപ്പമായിരുന്നു. എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണമൊക്കെ കഴിക്കുമായിരുന്നുവെന്നും താരം പറയുന്നു.

  സംയുക്ത വര്‍മ്മയെക്കുറിച്ച്

  സംയുക്ത വര്‍മ്മയെക്കുറിച്ച്

  സിനിമാരംഗത്തെ എന്റെ അടുത്ത സുഹൃത്താണ് സംയുക്ത. 2000 ല്‍ നടന്ന ആലുക്കാസ് ഫെയറി ടെയ്ല്‍ ഷോയില്‍ വച്ചാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. അവളെ പോലൊരു വ്യക്തിയെ ഞാന്‍ വേറെ കണ്ടിട്ടില്ല. ഒരുപാട് സ്നേഹമുള്ള, സത്യസന്ധയായ, കലര്‍പ്പില്ലാത്ത, ആത്മാര്‍ത്ഥതയുള്ള വളരെ സിമ്പിളായ ഒരു വ്യക്തി. ഞങ്ങള്‍ തമ്മില്‍ വളരെ നല്ലൊരു ഇക്വേഷനുണ്ടെന്നും മന്യ പറയുന്നു.

  അച്ഛന്‍ തന്നെ കൈനീട്ടം

  അച്ഛന്‍ തന്നെ കൈനീട്ടം

  ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മിലും വളരെ നല്ല ബന്ധമാണുള്ളത്. അവളുടെ അച്ഛനും അമ്മയും അനിയത്തി മാളുവുമായും (സംഘമിത്ര) എല്ലാം ഇന്നും അടുത്ത സ്നേഹബന്ധമാണ്. ആലുക്കാസ് ഷോയില്‍ വച്ചാണ് ഞാനെന്റെ ജീവിതത്തിലെ ആദ്യത്തെ വിഷു ആഘോഷിക്കുന്നത്അന്ന് സംയുക്തയുടെ അച്ഛനാണ് എനിക്ക് ആദ്യമായി കൈനീട്ടം തരുന്നത്, അത് ഇന്നും ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്. നാട്ടിലേക്ക് വരുന്ന സമയത്ത് തൃശ്ശൂരില്‍ പോയി അവളേയും കുടുംബത്തേയും കാണണമെന്നുണ്ടെന്നും മന്യ പറയുന്നു.

   ട്രോളിനെക്കുറിച്ച്

  ട്രോളിനെക്കുറിച്ച്

  എനിക്ക് മലയാളം വായിക്കാനറിയില്ല. എല്ലാ ട്രോളുകളും കണ്ടിട്ടില്ല. കുറേ മീമുകളെല്ലാം കണ്ടിരുന്നു. അതില്‍ എന്താണ് എഴുതിയിരിക്കുന്നത് എന്നൊന്നും എനിക്ക് അറിയില്ല. ഉയിരിന്‍ ഉയിരേ എന്ന ഗാനം വച്ചുള്ള ഒരു ട്രോളാണ് ആദ്യം കണ്ടത് ,അതെനിക്ക് എന്റെ സുഹൃത്താണ് അയച്ചു തരുന്നത്. കണ്ടപ്പോള്‍ ആരോ ചെയ്ത ഒരു തമാശ അങ്ങനെയേ തോന്നിയുള്ളൂ. എന്റെ ഭര്‍ത്താവ് സിനിമാ മേഖലയുമായി ബന്ധമുള്ള ആളല്ല. ഈ ട്രോളുകളും മറ്റും അദ്ദേഹത്തിനും കുടുംബത്തിനും സുപരിചിതമായ കാര്യമല്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിനും കുടുംബത്തിനും വിഷമമാവരുത് എന്നെനിക്കുണ്ട്.

  മെയിലിലെ തെറ്റിദ്ധാരണ

  മെയിലിലെ തെറ്റിദ്ധാരണ

  മന്യയുടെ മെയില്‍ ഐഡി കണ്ട് താരം രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുണ്ടോയെന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു പലരും ഉന്നയിച്ചത്. ഭര്‍ത്താവിന്റെ സര്‍ നെയിം ആണ് ബാജ്പേയ് എന്നുള്ളത്. മന്യ ബാജ്പേയ് എന്ന പേരില്‍ മെയില്‍ ഐഡി തയ്യാറാക്കാനായില്ല, അതിനാലാണ് അത് ചെറുതാക്കി മന്യ ബിജെപി എന്നാക്കിയത്. ഫേസ്ബുക്ക് പേജും ഇന്‍സ്റ്റഗ്രാമുമെല്ലാം സ്വന്തമായാണ് മാനേജ് ചെയ്യുന്നതെന്നും മന്യ പറയുന്നു.

  English summary
  Actress Manya talks about her friendship with Samyuktha Varma
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X