For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയില്‍ നിന്നും കണ്ണെടുക്കാനായില്ല, ദിലീപ് മികച്ച നടനാണ്, പൃഥ്വിയുമായി സൗഹൃദമുണ്ടെന്നും മന്യ

  |

  വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അഭിനേത്രികളിലൊരാളാണ് മന്യ. തെലുങ്കിലൂടെയായിരുന്നു താരം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. ലോഹിതദാസായിരുന്നു മന്യയെ മലയാളത്തിന് പരിചയപ്പെടുത്തിയത്. ദിലീപിനൊപ്പം അരങ്ങേറിയ പുതുമുഖ നായികയ്ക്ക് മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. വിവാഹത്തോടെ അഭിനയത്തോട് ബൈ പറയുകയായിരുന്നു താരം. കുഞ്ഞിക്കൂനനിലെ കഥാപാത്രവുമായി ബന്ധപ്പെട്ട ട്രോളുകള്‍ അടുത്തിടെ വീണ്ടും വൈറലായിരുന്നു.

  മലയാളം വായിക്കാനറിയില്ലെന്നും തന്റെ കഥാപാത്രത്തെക്കുറിച്ച് ആളുകള്‍ എന്താണ് പറഞ്ഞതെന്ന് വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു. ഭര്‍ത്താവ് വികാസിനും മകള്‍ ഒമിഷ്‌കയ്ക്കുമൊപ്പം അമേരിക്കയിലാണ് താരം ഇപ്പോള്‍. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു മന്യ തന്റെ സിനിമാജീവിതത്തെക്കുറിച്ചും നായകന്‍മാരെക്കുറിച്ചും ഇപ്പോഴത്തെ വിശേഷത്തെക്കുറിച്ചുമെല്ലാം സംസാരിച്ചത്.

  മോഹന്‍ലാലിനൊപ്പം അഭിനയിച്ചില്ല

  മോഹന്‍ലാലിനൊപ്പം അഭിനയിച്ചില്ല

  കുറച്ച് കാലമേ മലയാള സിനിമയില്‍ ഉണ്ടായിരുന്നുള്ളുവെങ്കിലും മികച്ച അവസരങ്ങളായിരുന്നു മന്യയ്ക്ക് ലഭിച്ചത്. മോഹന്‍ലാല്‍ ഒഴികെ മറ്റ് താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. ദിലീപ്, ജയറാം എന്നിവരോടൊപ്പം 3 സിനിമകളില്‍ മന്യ വേഷമിട്ടിട്ടുണ്ട്. മമ്മൂട്ടി, സുരേഷ് ഗോപി, ലാല്‍, മുകേഷ് ഇവരോടൊപ്പവും താരം അഭിനയിച്ചിരുന്നു. ഇവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനായതില്‍ സന്തുഷ്ടവതിയാണ് താനെന്ന് താരം പറയുന്നു.

  ദിലീപിനെക്കുറിച്ച്

  ദിലീപിനെക്കുറിച്ച്

  ജോക്കറില്‍ അഭിനയിക്കുന്ന സമയത്ത് ദിലീപേട്ടന്‍ ഒരു സൂപ്പര്‍താരം ആകുന്നതേയുണ്ടായിരുന്നുള്ളൂ. വളരെ നല്ല സൗഹൃദമായിരുന്നു ദിലീപേട്ടനുമായി. നല്ല രസകരമായാണ് ഷൂട്ടിങ്ങ് മുന്നോട്ട് പോയിരുന്നത്. കുഞ്ഞിക്കൂനനിലാണ് ദിലീപേട്ടനോടൊപ്പം വീണ്ടും അഭിനയിക്കുന്നത്. അന്ന് അദ്ദേഹം ഒരു സൂപ്പര്‍താരമാണ്. മികച്ചൊരു നടനാണ് ദിലീപേട്ടന്‍. കുഞ്ഞിക്കൂനനിലെ ആ കൂനന്‍ കഥാപാത്രം ദിലീപേട്ടനോളം നന്നായി ചെയ്യാന്‍ മറ്റാര്‍ക്കുമാവില്ലെന്നും മന്യ പറയുന്നു.

  ജയറാമിനൊപ്പം

  ജയറാമിനൊപ്പം

  ജയറാമേട്ടനൊപ്പമായിരുന്നു അടുത്ത ചിത്രം വക്കാലത്ത് നാരായണന്‍കുട്ടി. അതില്‍ അഭിനയിക്കുന്നതിന് മുന്‍പ് തെനാലിയില്‍ അദ്ദേഹത്തെ കണ്ടിരുന്നു. ആ സിനിമ കണ്ട് ചിരിച്ചിട്ടുള്ളതിന് കയ്യും കണക്കുമില്ല. കമല്‍ഹാസനൊപ്പമൊക്കെ അഭിനയിച്ചിട്ടുള്ള വലിയൊരു താരമാണ് ജയറാമേട്ടന്‍ എന്ന ധാരണ വച്ചാണ് അദ്ദേഹത്തിനൊപ്പം അഭിനയിക്കാനെത്തിയത്. സെറ്റിലായാലും പുറത്തായാലും വളരെ രസികനാണ് അദ്ദേഹം, നേരത്തെ അറിയാവുന്ന സുഹൃത്തിനോടെന്ന പോലെയായിരുന്നു അദ്ദേഹം പെരുമാറിയത്. വണ്‍മാന്‍ ഷോ, നൈന ഈ സിനിമകളിലും അദ്ദേഹത്തിനൊപ്പം അഭിനയിച്ചിരുന്നു.

  മമ്മൂട്ടിയെക്കുറിച്ച്

  മമ്മൂട്ടിയെക്കുറിച്ച്

  മമ്മൂക്കയ്ക്കൊപ്പം ആദ്യമായി അഭിനയിക്കുന്നത് രാക്ഷസരാജാവിലാണ്. ഭയത്തോടെയായിരുന്നു ആ സിനിമയുടെ ലൊക്കേഷനിലേക്ക് എത്തിയത്. സത്യം പറഞ്ഞാല്‍ ആദ്യമായി മമ്മൂക്കയെ കണ്ടപ്പോള്‍ കണ്ണെടുക്കാനായില്ല. എത്ര സുന്ദരനാണ് അദ്ദേഹം. ഇത് വളരെ ചെറിയ കുട്ടിയാണല്ലോ എന്നാണ് എന്നെ കണ്ടയുടനേ അദ്ദേഹം പറഞ്ഞത്. ആ സമയത്ത് ഞാന്‍ വളരെ മെലിഞ്ഞിട്ടായിരുന്നു. പ്രായം തോന്നിപ്പിക്കാനായി എന്റെ കഥാപാത്രത്തിന് കണ്ണാടി ഇടീക്കുകയും ചെയ്തിരുന്നു.

  മീന്‍കറി കൊണ്ടുകൊടുക്കും

  മീന്‍കറി കൊണ്ടുകൊടുക്കും

  മമ്മൂക്കയുടെ അടുത്ത് പോകാനും സംസാരിക്കാനുമൊക്കെ സത്യത്തില്‍ ഭയങ്കര പേടിയായിരുന്നു. പക്ഷേ എത്ര വിനയമുള്ള വ്യക്തിയാണെന്നോ അദ്ദേഹം. ഞാന്‍ ഒരു സസ്യഭുക്കാണ്, എന്റെ അമ്മ നോണ്‍ വെജിറ്റേറിയനും അമ്മയ്ക്കായി മമ്മൂക്ക വീട്ടില്‍ നിന്ന് മീന്‍കറിയൊക്കെ കൊണ്ടു വന്നു തന്നിരുന്നു. പിന്നീട് അപരിചിതനിലാണ് അദ്ദേഹത്തിനൊപ്പം വീണ്ടും അഭിനയിക്കുന്നതെന്നും മന്യ പറയുന്നു.

  സുരേഷ് ഗോപിയും പൃഥ്വിരാജും

  സുരേഷ് ഗോപിയും പൃഥ്വിരാജും

  ശരിക്കും ഒരു കുടുംബസ്ഥനാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ വീട്ടിലെല്ലാം പോയിട്ടുണ്ട്. ഭാര്യ രാധിക ചേച്ചിയും അദ്ദേഹത്തെ പോലെ തന്നെ വളരെ സ്നേഹമുള്ള വ്യക്തിയാണ്. സ്വപ്ക്കൂട് എന്ന ചിത്രത്തിലാണ് പൃഥ്വിക്കൊപ്പം അഭിനയിക്കുന്നത്. കമല്‍ സാര്‍പറഞ്ഞതു കൊണ്ടാണ് ആ ചിത്രം ചെയ്തത്. പൃഥ്വിയും ഞാനും നല്ല സുഹൃത്തുക്കളായിരുന്നു. ഇവിടെ അമേരിക്കയിലെത്തിയ ശേഷവും ഞങ്ങള്‍ കോണ്ടാക്ടുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അധികം കോണ്ടാക്ടില്ല. ജയസൂര്യയും കുഞ്ചാക്കോ ബോബനുമായും തനിക്ക് നല്ല സൗഹൃദമുണ്ടായിരുന്നുവെന്നും താരം പറയുന്നു.

  English summary
  Actress Manya talks about Mammootty, dileep , Prithviraj and Mukesh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X