For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രജനികാന്തിനും ഭാര്യ ലതയ്ക്കും നന്ദി! 36 വർഷങ്ങൾക്ക് മുമ്പുള്ള ആ ഓർമ പങ്കുവെച്ച് മീന

  |

  തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മീന. ബാലതാരമായി സിനിമയിൽ എത്തുകയും പിന്നീട് തെന്നിന്ത്യൻ സിനിമയിൽ സജീവമാകുകയായിരുന്നു താരം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ എല്ലാ ഭാഷകളിലും തരം അഭിനയിച്ചിട്ടുണ്ട്. ഇന്നും തെന്നിന്ത്യൻ സിനിമ ലോകത്ത് സജീവമാണ് മീന. 1982 ൽ പുറത്തു വന്ന നെഞ്ചങ്കൾ എന്ന ചിത്രത്തിലൂടെയാണ് മീന സിനിമയിൽ ആദ്യമായി എത്തുന്നത്. ചെറിയ പ്രായത്തി തന്നെ തെന്നിന്ത്യയിലെ മുൻനിര താരങ്ങൾക്കൊപ്പം മീനയ്ക്ക് അഭിനയിക്കാനായി.

  1990 ൽ തെലുങ്ക് സിനിമയിലൂടെയാണ് മീന നായികയായി ചുവട് വെച്ചത്. പിന്നീട് തെന്നിന്ത്യൻ സിനിമയുടെ ഭാഗ്യ നായികയായി മാറുകയായിരുന്നു. വിവാഹതത്തിന് ശേഷം സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്ത മീന ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായിട്ടുണ്ട്. മീനയുടെ പാത പിന്തുടർന്ന് മകൾ നൈനികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ഇപ്പോൾ തെന്നിന്ത്യൻ സിനിമ കോളങ്ങളിൽ വൈറലാകുന്നത് മീനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. 36 വർഷം മുമ്പത്തെ ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്.

  36 വർഷ മുമ്പത്തെ ഓർമ പങ്കുവെച്ചാണ് മീന രംഗത്തെത്തിയിരിക്കുന്നത്. അൻപുള്ള രജനികാന്ത് എന്ന സിനിമയിലെ ചിത്രങ്ങൾ പങ്കുവെച്ച കൊണ്ട് മീന കുറിച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് . ചിത്രത്തി തനിയ്ക്ക് അവസരം നൽകിയത് നിർമ്മാതാവിനോട് നന്ദി പറയുന്നുണ്ട്. സിനിമയിൽ റോസി എന്ന കഥാപാത്രത്തെയാണ് മീന അവതരിപ്പിച്ചത്. . കഥാപാത്രം വളരെ പ്രിയപ്പെട്ടതാണെന്നും അന്ന് തനിക്ക് എല്ലാ പിന്തുണയും നൽകിയത് രജനികാന്ത് ആണെന്നും മീന പോസ്റ്റിൽ കുറിച്ചു. ചിത്രത്തിലെ ടൈറ്റിൽ ​ഗാനം പാടിയത് രജനികാന്തിന്റെ ഭാര്യ ലതയാണ്. താരപത്നിക്കു മീന നന്ദി പറയുന്നുണ്ട്.

  ദൃശ്യം 2 മോഹന്‍ലാലിന്‍റെ അടുത്ത സിനിമ | Filmibeat Malayalam

  പിന്നീട് രജനിയുടെ നായികയായും മീന എത്തിയിട്ടുണ്ട്. മുത്തു, കുസേലൻ, വീര, എജമാൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ മീന രജനിയുടെ നായിക. വർഷങ്ങൾക്ക് ശേഷം അണ്ണാത്തെയിലൂടെ ഇരുവരും ഒന്നിക്കുന്നുണ്ട്. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെന്നിന്ത്യയിൽ ഇന്നും തിളങ്ങി നിൽക്കുന്ന നടിയാണ് മീന. ചിത്രം ഉപേക്ഷിച്ചുവെന്ന് തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് വ്യാജ പ്രചരണമാണെന്നും കൊവിഡിന് ശേഷം ചിത്രീകരണം പുനരാരംഭിക്കുമെന്നും നിർമാതാക്കൾ ഒരു ഓൺലൈൻ മാധ്യമത്തിനോട് വ്യക്തമാക്കി.കീർത്തി സുരേഷ്, മീന, ഖുശ്ബു , പ്രകാശ് രാജ്, സൂരി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

  നെഞ്ചങ്ങൾ എന്ന തമിഴ് സിനിമയിൽ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകൻ. ഒരു പിറന്നാൽ വിരുന്നിനിടെ മീനയെ കണ്ടപ്പോൾ ഗണേശൻ മീനയെ സിനിമയിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു. ഒരു ഇതിഹാസമായ നടൻ തന്നെ കണ്ടെത്തിയതിൽ താൻ അഭിമാനിക്കുന്നു എന്ന് മീന പിന്നീട് പല അഭിമുഖത്തിലും പറയുകയുണ്ടായി.

  മലയാളത്തിലെ ഭാഗ്യ നായികയാണ് മീന.മമ്മൂട്ടി, മോഹൻ ലാൽ, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസൻ തുടങ്ങിയ മുൻനിര നായകൻമാരോടൊപ്പം മീന സിനിമയിൽ തിളങ്ങാൻ സാധിച്ചിരുന്നു. ഇപ്പോഴും മീനയെ തേടി എത്തുന്നത് മികച്ച ചിത്രങ്ങളാണ്. വിവാഹം കഴിഞ്ഞു പോകുന്നതിൽ ഭൂരിഭാഗം നടിമാരും പീന്നീട് അമ്മ സെക്കന്റ് ഹീറോയിൻ എന്നീ റോളുകളിലാണ് പ്രത്യക്ഷപ്പെടുന്നത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി മീന ഇപ്പോഴും നായികയായി തന്നെയാണ് മലയാളത്തിൽ നിലനിൽക്കുന്നത്. സാന്ത്വനം എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകൾ വേഷത്തിലൂടെയാണ് മീന ആദ്യം മോളിവുഡിൽ എത്തുന്നത്. 2020 ൽ പുറത്തിറങ്ങിയ ഷൈലോക്കാണ് താരത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

  മീന ഇൻസ്റ്റഗ്രാം പോസ്റ്റ്

  Read more about: meena മീന
  English summary
  Actress Meena Recalled Working with Rajinikanth, Thanked Thooyavan For The Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X