For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ മോശം സ്വഭാവം അതായിരുന്നു; അത് ഞാനെന്റെ ജീവിതത്തില്‍ കറക്ട് ചെയ്തുവെന്ന് നടി മീര ജാസ്മിന്‍

  |

  എല്ലാ കാലത്തും മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരിയായി മാറിയ നടിയാണ് മീര ജാസ്മിന്‍. മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം അടക്കം നേടിയിട്ടുള്ള മീര കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. വീണ്ടും സത്യന്‍ അന്തിക്കാട് സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് തിരിച്ചുവരവ് നടത്തിയ മീര പ്രേക്ഷക പ്രശംസ നേടി

  ഇതിനിടെ ഗംഭീര മേക്കോവര്‍ നടത്തിയാണ് മീര വീണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. ലേശം ഗ്ലാമറൈസ് ആയിട്ടുള്ള ചിത്രങ്ങള്‍ വളരെ പെട്ടെന്ന് വൈറലാവുകയും ചെയ്തു. ഇപ്പോഴിതാ തൻ്റെ മോശം സ്വഭാവത്തെ കുറിച്ച് മീര തന്നെ പറഞ്ഞ കാര്യങ്ങൾ വൈറലാവുകയാണ്. മുൻപ് ജെബി ജംഗ്ഷൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി.

  ദീര്‍ഘകാലം സിനിമയില്‍ നിന്നും വിരലില്‍ എണ്ണാവുന്ന സുഹൃത്തുക്കള്‍ മാത്രമേ ഉള്ളു. ചില സമയത്ത് വിഷമം തോന്നും. പക്ഷേ അതിലെനിക്ക് ഒന്നും ചെയ്യാനില്ലെന്ന് മീര മറുപടിയായി പറയുന്നു. എനിക്ക് എല്ലാവരോടും ഇഷ്ടമാണ്. അവരെ ഒന്ന് കണ്ടാല്‍ ഞാന്‍ സംസാരിക്കും. അത് കഴിഞ്ഞാല്‍ എനിക്കെന്റെ സ്‌പേസിലേക്ക് പോവണം. ആര്‍ട്ടിസ്റ്റുകള്‍ക്ക് കുറച്ച് പിടിവാശികള്‍ ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അത് വേണമെന്നാണ് എന്റെ അഭിപ്രായം.

  Also Read: 16 വയസില്‍ ഭാര്യയെ പോലെ ജീവിച്ചു, പീഡിപ്പിച്ചെന്ന് പരാതി; മുന്‍കാമുകന്മാരെ കുറിച്ച് നടി കങ്കണ റാണവത് പറഞ്ഞത്

  അത്തരം ഇമോഷന്‍സൊക്കെ വരണം. അതില്ലെങ്കില്‍ ആര്‍ട്ടിസ്റ്റാവാന്‍ പറ്റുമോ? എന്റെ മുഖത്ത് ഇമോഷന്‍സില്ലെങ്കില്‍ ഞാനൊരു ആര്‍ട്ടിസ്റ്റല്ല. ഇപ്പോള്‍ എന്നോട് ചിരിക്കാന്‍ പറഞ്ഞാല്‍ പറ്റുമോ, ചിരി വരണ്ടേ, അതുപോലെ പാട്ട് പാടാനും ഡാന്‍സ് കളിക്കാനുമൊക്കെ പറഞ്ഞാല്‍ അതിനൊരു മൂഡ് വരണ്ടേ? എന്നാല്‍ അഭിനേതാവിനെ സംബന്ധിച്ചിടത്തോളം എന്നും ഈ മൂഡ് ക്രിയേറ്റ് ചെയ്യപ്പെടുകയാണ്. സംവിധായകരും തിരക്കഥാകൃത്തുക്കളും കഥാപാത്രവുമൊക്കെ നമുക്ക് ഉണ്ട്.

  എങ്കിലും ആദ്യം ചിരിക്കണം, പിന്നെ കരയണം, തമാശ പറയണം, ദേഷ്യം വരണം, പ്രണയിക്കണം, എന്നിങ്ങനെ എല്ലാം കാണിച്ചോണ്ട് ഇരിക്കണ്ടേ?, ഈ സമയത്തെല്ലാം ഒരു ആര്‍ട്ടിസ്റ്റിന്റെ മനസും ചിന്തയും എവിടെയായിരിക്കുമെന്ന് മീര ചോദിക്കുന്നു. മാത്രമല്ല ആ സമയത്താണ് നമുക്ക് ആരുടെയെങ്കിലും ലാളന ആവശ്യമായി വരും. അതല്ലെങ്കില്‍ ചില പിടിവാശികള്‍ വരും. അതിനെ ബാലന്‍സ് ചെയ്യാന്‍ വരുന്നതാണ് ആ വാശി എന്നാണ് എനിക്ക് തോന്നുന്നതെന്ന് മീര പറയുന്നു.

  അതേ സമയം തന്റെ മോശം സ്വഭാവത്തെ കുറിച്ചും നടി പറഞ്ഞു. 'എന്നോട് ആരെങ്കിലും സംസാരിക്കുമ്പോള്‍ ഞാന്‍ ഇടയ്ക്ക് കയറി സംസാരിക്കും. പിന്നെയെനിക്കത് മനസിലായി. ഞാന്‍ അദ്ദേഹത്തെ കേള്‍ക്കണമെന്ന്. ആ വ്യക്തി പറഞ്ഞ് തീര്‍ന്നതിന് ശേഷം ഞാന്‍ സംസാരിക്കണം. അദ്ദേഹം എന്താണ് പറയുന്നതെന്ന് കേള്‍ക്കാതെ ഞാന്‍ ഇമോഷണലാവുമായിരുന്നു. പറഞ്ഞ് തീര്‍ന്നാലല്ലേ ആ വ്യക്തി എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാവുകയുള്ളു. ക്ഷമ എനിക്കില്ലായിരുന്നു. അത് ഞാനെന്റെ ജീവിതത്തില്‍ കറക്ട് ചെയ്തു',.

  ക്ഷമ ഇല്ലാത്തതായിരുന്നു എന്റെ ഏറ്റവും മോശം സ്വഭാവം. പിന്നെ ഞാന്‍ ഇമോഷണലാണ്. എന്നാല്‍ അത് കണ്‍ട്രോള്‍ ചെയ്യാന്‍ പഠിച്ചു. അതെനിക്ക് ദോഷമായിരുന്നു ചെയ്തിരുന്നത്. ഒരുപക്ഷേ അതൊക്കെ എന്റെ പ്രായത്തിന്റേതാവാം. ഇപ്പോള്‍ ചിന്തിക്കുന്നത് പോലെയല്ല ഞാന്‍ മുന്‍പ് ചിന്തിച്ചിരുന്നത്. മുന്‍പ് നടന്നതിലൊന്നും എനിക്ക് യാതൊരുവിധ കുറ്റബോധവും ഇല്ലെന്നും മീര ജാസ്മിന്‍ പറയുന്നു.

  English summary
  Actress Meera Jasmine Opens Up About Her Bad Character Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X